ഒടുവിൽ അത് സംഭവിച്ചു. വമ്പൻ കുതിപ്പിനു ശേഷം കേരളത്തിൽ സ്വർണ വില ഇടിയുന്നു. ആഭരണപ്രേമികൾക്ക് സന്തോഷപ്പെരുമഴ. തുടർച്ചയായ കയറ്റത്തിനൊടുവിൽ ഇന്ന് 280 രൂപ ഇടിഞ്ഞു. വില ഇടിഞ്ഞെങ്കിലും വലിയ തകർച്ച സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. 5 ദിവസത്തിനിടെ പവന് 3,000 രൂപയോളം വർധനവുണ്ടായിട്ടുണ്ട്. ആ കണക്ക് പരിശോധിച്ചാൽ ഇന്നത്തെ ഇടിവ് ഒട്ടും ആശ്വാസകരമല്ല. എന്നാൽ രാജ്യാന്തര വില തളരാതെ ഇന്നും കുതിക്കുന്നുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞ് 8940 രൂപയായി. പവന് 280 രൂപ കുറഞ്ഞ് 71,520 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9753 രൂപയും പവന് 78,024 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7315 രൂപയും പവന് 58,520 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില ഉയർന്ന് കുതിക്കുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,314.24 ഡോളറിലെത്തി. സ്വർണ വിലയ്ക്കൊപ്പം വെള്ളി വിലയും ഉയർന്നു.

സ്വർണ വിലയിൽ നേരിയ ഇടിവ്.. കാരണം ഇതാണ്...
കേരളത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവുണ്ട്. പക്ഷേ രാജ്യാന്തര വില ഇപ്പോൾ മെച്ചപ്പെട്ട് കുതിക്കുന്നു. സത്യത്തിൽ സ്വർണ വില വർദ്ധിച്ചപ്പോൾ നിക്ഷേപകർ വ്യാപകമായി ലാഭം പിൻവലിച്ചു. ഇതിനെ തുടർന്ന് രാജ്യാന്തര വില ഇടിഞ്ഞു. അതിനാൽ കേരളത്തിൽ ഇടിവ് പ്രതിഫലിച്ച് വില കുറയുകയായിരുന്നു. എന്നാൽ പിന്നീട് രാജ്യാന്തര വില 3,308 ഡോളർ നിലവാരത്തിലേക്ക് കയറിയതും, ഡോളറിനെതിരെ രൂപയുടെ മൂല്യം രാവിലെ ഇടിഞ്ഞതും കേരളത്തിൽ വില കുറയാൻ ശക്തമായ കാരണങ്ങളായി.
എന്നാൽ ഇന്നത്തെ ഇടിവ് താത്കാലികമാണ്. സ്വർണ വില കുതിച്ചുയരാനുള്ള സാധ്യതകൾ വീണ്ടും തുറക്കുകയാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അതായത് യുഎസിൽ ആഭ്യന്തര നികുതികൾ വെട്ടിക്കുറയ്ക്കാനും ക്ഷേമപദ്ധതികൾക്ക് ഗവൺമെന്റിന്റെ ചെലവ് കൂട്ടാനുമായി 'ബിഗ് ബ്യൂട്ടിഫുൾ' നികുതി ബിൽ അവതരിപ്പിച്ച് ഡൊണാൾഡ് ട്രംപ്.
ഈ ബിൽ പാസാവുന്നതോടെ യുഎസ് ഗവൺമെന്റ് ഇനിയും കടപ്പത്രങ്ങളിറക്കും. ഇത് യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കിനും ഡോളറിനും ശക്തി വർദ്ധിപ്പിക്കും. അത് സ്വർണത്തിന് തിരിച്ചടിയാവും. എങ്കിലും കടപ്പത്രങ്ങൾ സ്ഥിരമായ ലാഭം നൽകാത്തതിനാൽ അമേരിക്കയുടെ സാമ്പത്തികരംഗം വഷളാവാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ സ്വർണ വില കുതിക്കാൻ വഴിയൊരുക്കുന്നു. അതിനാൽ നിലവിൽ വില ഇടിഞ്ഞെങ്കിലും വമ്പൻ കുതിപ്പ് പ്രതീക്ഷിക്കാം.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ കണക്കാക്കണം. അങ്ങനെയെങ്കിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 77,401 രൂപയും ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,537 രൂപയും കൊടുക്കേണ്ടി വരും. 5 ശതമാനം മിനിമം പണിക്കൂലിയാണ് ഇവിടെ കണക്കാക്കുന്നത്. പണിക്കൂലി ഉയരുമ്പോൾ വിലയും വർദ്ധിക്കും.
ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യാം..
ഇന്ന് കേരളത്തിലെ സ്വർണ വിലയിൽ നേരിയ ഇടിവാണ്. അഭരണപ്രേമികൾക്ക് അൽപം ആശ്വസിക്കാം. ഇന്ന് വിവാഹ പാർട്ടികൾക്കും സ്വർണം വാങ്ങാം. ഇന്നത്തെ വിലയിൽ തന്നെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അഡ്വാൻസ് ബുക്ക് ചെയ്യാനും സാധിക്കുന്നു. നിക്ഷേപിക്കാൻ പദ്ധതിയിടുന്നവർക്കും ഇന്ന് സുരക്ഷിതമായി സ്വർണത്തിൽ നിക്ഷേപിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications