രാജ്യത്തെ ആഭരണ പ്രേമികളെ സംബന്ധിച്ച് ഇത് ഹാപ്പി ഫെബ്രുവരി ആണ്. കാരണം ജനുവരിയിൽ റോക്കറ്റ് പോലെ കത്തിക്കയറിയ സ്വർണവില ഫെബ്രുവരി മാസം താഴേക്ക് വീണു. ജനുവരി 29-ആം തീയ്യതി രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ റെക്കോർഡ്. എന്നാൽ അതിന് ശേഷം വില താഴേക്ക് വീണു. 1.7 ലക്ഷം വരെ ഫെബ്രുവരി മാസം പവൻ വില താഴ്ന്നിരുന്നു.
ഇന്നത്തെ വില
ഇന്നതെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റം സംഭവിച്ചത്. രാവിലെ ഗ്രാമിന് 605 രൂപയും പവന് 4,840 രൂപയും ഉയർന്നിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞു. പവന് 800 രൂപയാണ് കുറഞ്ഞത്. അതോടെ വില 1,16,920 രൂപയിലേക്കെത്തി. ഇന്ന് വില വീണ്ടും കുറഞ്ഞിരിക്കുകയാണ്. 3,680 രൂപയാണ് ഒരു പവന് കുറഞ്ഞത്. നിലവിൽ പവൻ വില 1,13,240 രൂപയും ഗ്രാമിന് 14,155 രൂപയുമാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം.
ഇടിവിന് കാരണം
പ്രധാനമായും അമേരിക്കൻ ഡോളറിന്റെ ശക്തിവർധനയാണ് സ്വർണവിലയെ സമ്മർദ്ദത്തിലാക്കുന്നത്. ഡോളർ ശക്തമാകുമ്പോൾ, മറ്റ് കറൻസികളിൽ ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്ക് സ്വർണം കൂടുതൽ ചെലവേറിയതാകുകയും ആവശ്യകത കുറയുകയും ചെയ്യുന്നു. ആഗോള വിപണിയിൽ ഓഹരി സൂചികകൾ ശക്തമായി മുന്നേറുന്നതും സ്വർണവിലയിൽ ഇടിവിന് വഴിയൊരുക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം തിരയുന്ന പ്രവണത കുറയുമ്പോൾ വില താഴ്ന്നേക്കാം.

വ്യത്യസ്ത വിലയിരുത്തലുമായി ബ്രോക്കറേജുകൾ
സ്വർണവില ഇതിനോടകം തന്നെ വലിയ ഉയരങ്ങൾ കീഴടക്കിയ സാഹചര്യത്തിൽ ഇനി വിലയിടിയുമെന്നാണ് ബ്ലൂംബെർഗ് ഇൻ്റലിജൻസിലെ സീനിയർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റായ മൈക്ക് മക്ഗ്ലോൺ പ്രവചിക്കുന്നത്. സ്വർണവില ഔൺസിന് 6,000 ഡോളറിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും എന്നാൽ ഔൺസിന് 4,000 ഡോളറിൽ പിന്തുണ നിലനിൽക്കാനാണ് കൂടുതൽ സാധ്യതയെന്നും അദ്ദേഹത്തിൻ്റെ വിലയിരുത്തുന്നു.
അതേസമയം 2026-ൽ വില 6000 ഡോളറിലെത്തുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെ പി മോർഗൻ വിലയിരുത്തുന്നത്. 2026 ൽ സെൻട്രൽ ബാങ്ക് സ്വർണ്ണ വാങ്ങലുകൾ 800 ടണ്ണായി ഉയരുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. മഞ്ഞ ലോഹത്തിനായുള്ള നിക്ഷേപകരുടെ സ്ഥിരമായ ആവശ്യം ചൂണ്ടിക്കാട്ടി 2026 ൽ സ്വർണ്ണ വില ഔൺസിന് 6,000 ഡോളർ ആയിരിക്കുമെന്ന പ്രവചനം ഡച്ച് ബാങ്ക് തിങ്കളാഴ്ച ആവർത്തിച്ചു.
അഡ്വാൻസ് ബുക്കിംഗ് കൂടുന്നു
വിവാഹ സീസണ്‍ അടുത്തിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications