രാജ്യത്തെവിടെയും ദീപാവലി ആഘോഷങ്ങൾ നടക്കുമ്പോൾ ഇന്ന് സ്വർണ വിലയിലും ആശ്വാസം. സ്വർണം വാങ്ങിക്കൂട്ടാൻ പ്ലാനുണ്ടെങ്കിൽ ധൈര്യമായി ജ്വല്ലറികളിലേക്ക് വിട്ടോളൂ. ഇന്ന് പവന് കുറഞ്ഞത് 120 രൂപ. ഇത് ചെറിയ വിലക്കുറവാണെങ്കിലും സ്വർണാഭരണങ്ങൾ വാങ്ങാൻ ഇതൊരു നല്ല സമയമാണെന്ന് കണക്കാക്കാം. കേരളത്തിലും ഇന്ന് ദീപാവലി ആഘോഷിക്കുന്നതിനാൽ സ്വർണ വില കുറഞ്ഞത് ഇരട്ടി സന്തോഷം നൽകുന്നു.
കേരളത്തിൽ ഇത് വിവാഹ സീസണാണ്. ഈ സാഹചര്യത്തിൽ വില കുറഞ്ഞത് വിവാഹാഭരണങ്ങൾ വാങ്ങാനും ആവേശം വർദ്ധിപ്പിക്കും. എന്നാൽ സാധാരണക്കാർക്ക് വലിയ നേട്ടമുണ്ടെന്നും ഉറപ്പിക്കാനും സാധിക്കില്ല. കാരണം, സ്വർണ വില ഇപ്പോഴും 95,000 രൂപയിൽ തന്നെ തുടരുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,980 രൂപയായി. ഒരു പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,19,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,069 രൂപയും പവന് 1,04,552 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9802 രൂപയും പവന് 78,416 രൂപയുമാണ്.
രാജ്യാന്തര സ്വർണ വില
രാജ്യാന്തര സ്വർണ വില ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സ്പോട്ട് സ്വർണ വില ഔൺസിന് 4,263.35 ഡോളർ നിലവാരത്തിലെത്തിയിരിക്കുന്നു. രാജ്യാന്തര വില ഇന്ന് മെച്ചപ്പെട്ട് മുന്നേറിയിട്ടും, കേരളത്തിൽ വില ഇടിവിൽ തുടരുന്നു.

ഇന്നത്തെ സ്വർണാഭരണ വില
ദീപാവലി ദിവസത്തിലും ഇന്ന് സ്വർണ വില കുറഞ്ഞിട്ടുണ്ട്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,03,650 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 13,000 രൂപയും കരുതേണ്ടി വരും. വില കുറഞ്ഞെങ്കിലും 1 ലക്ഷം രൂപയിലധികം ചിലവഴിച്ചാൽ മാത്രമേ ഒരു പവൻ ആഭരണം വാങ്ങാൻ സാധിക്കുള്ളൂ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications