സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ആവേശം നിറഞ്ഞുനിൽക്കെ, സ്വർണവില ഇന്നും താഴേക്ക് ഇടിയുന്നു. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസ വാർത്തയാവുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയിലെ ആറ് സെഷനുകളിലും സ്വർണവില റെക്കോർഡ് ഉയരങ്ങളിലേക്ക് കുതിച്ചിരുന്നു. എന്നാൽ, ഈ ആഴ്ചയുടെ തുടക്കം മുതൽ വില താഴേക്ക് വരുന്ന പ്രവണതയാണ് വിപണിയിൽ ദൃശ്യമാകുന്നത്.
ഡിസംബർ 29ന് തുടർച്ചയായ 4 തവണയാണ് സ്വർണ വില കുറഞ്ഞത്. പക്ഷേ ഇന്നലെ രാവിലെ ഇടിഞ്ഞ വിലയിൽ തന്നെയാണ് വ്യാപാരം പുരോഗമിച്ചത്. 2025നോട് വിട പറഞ്ഞ് 2026ലേക്ക് പ്രവേശിക്കുമ്പോഴും സ്വർണ വിലയിലെ ഇടിവ് തുടരുമോ? വിവാഹ പർച്ചേസുകൾക്ക് കാത്തിരിക്കുന്നവർ വേഗം തന്നെ സ്വർണാഭരണം വാങ്ങുന്നത് നല്ലതാണ്. ആഗോള വിപണിയിലെ ചലനങ്ങൾ സ്വർണ വിലയിൽ തുടർച്ചയായ ഇടിവിനുള്ള സാഹചര്യം നൽകില്ല. അതിനാൽ ഏത് നിമിഷവും ഒരു കുതിപ്പ് പ്രതീക്ഷിക്കാം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയായി. ഒരു പവന് 240 രൂപ കുറഞ്ഞ് 99,640 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,24,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 32 രൂപ കുറഞ്ഞ് 13,588 രൂപയും, പവന് 256 രൂപ കുറഞ്ഞ് 1,08,704 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 24 രൂപ കുറഞ്ഞ് 10,191 രൂപയും, പവന് 192 രൂപ കുറഞ്ഞ് 81,528 രൂപയുമായി.

ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ നേരിയ മുന്നേറ്റം കാണുന്നുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,345.78 ഡോളറിലാണുള്ളത്. ശക്തമായ ഇടിവിൽ നിന്നാണ് നേരിയ പുരോഗതി കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിൽ നിന്നും ശക്തമായ ലാഭമെടുപ്പ് നടത്തിയതാണ് കേരളത്തിലും സ്വർണ വില ഇടിയാൻ കാരണമായത്.
സ്വർണാഭരണ വില
സ്വർണത്തിൻ്റെ വില ഇടിഞ്ഞതോടെ ആഭരണം വാങ്ങാൻ ആവേശമായോ? സ്വർണം വാങ്ങുന്നുണ്ടെങ്കിൽ ഈ വിലക്കുറവിൽ തന്നെ സ്വന്തമാക്കാം. ഇന്ന് 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസും (53.10 രൂപ) ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,07,810 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,520 രൂപയോളവും ചിലവഴിക്കേണ്ടി വരും. കേരളത്തിൽ വിവാഹ സീസണായതിനാൽ സ്വർണാഭരണത്തിൻ്റെ ആവശ്യകത വർദ്ധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications