9 മാസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ സെപ്റ്റംബർ 17ന് അടിസ്ഥാന പലിശ നിരക്ക് 0.25% കുറച്ച് യുഎസ് ഫെഡറൽ റിസർവ്. സാധാരണഗതിയിൽ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറയുമ്പോൾ സ്വർണ വില കത്തിക്കയറേണ്ടതാണ്. എന്നാൽ ഇന്ന് മറിച്ചാണ് സംഭവിച്ചത്. കേരളത്തിലെ സ്വർണം പവന് 400 രൂപ കുറഞ്ഞു. ഇന്നലെയും സ്വർണ വില കുറഞ്ഞിരുന്നു. റെക്കോർഡ് വിലയിൽ നിന്നാണ് സ്വർണം ഇടിഞ്ഞിരിക്കുന്നത്. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസമാവുന്നു.
കേരളത്തിൽ സ്വർണ വില കുറയുന്നതും കാത്തിരിക്കുന്ന നിരവധി സാധാരണക്കാരുണ്ട്. ഇന്ന് സ്വർണ വിലയിൽ ആശ്വാസ വാർത്തയെത്തിയെങ്കിലും അമേരിക്കയുടെ പലിശ നിരക്ക് അടുത്ത രണ്ടു തവണ കൂടി കുറക്കുമെന്ന് ഫെഡ് റിസർവ് സൂചിപ്പിച്ചിട്ടുണ്ട്. അത് സ്വർണ വിലയിൽ ശക്തമായ കുതിപ്പ് തുടർന്നും സംഭവിക്കുമെന്ന സൂചനയാണ്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190 രൂപയായി. ഒരു പവന് 400 രൂപ കുറഞ്ഞ് 81,520 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,01,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,117 രൂപയും പവന് 88,936 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8338 രൂപയും പവന് 66,704 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയും ഇന്ന് താഴേക്ക് ഇടിയുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,658.38 ഡോളറിലാണ്. വെള്ളി വിലയും ഇടിവിലേക്ക്.

പലിശ കുറഞ്ഞിട്ടും സ്വർണം കുതിച്ചില്ല
അമേരിക്ക അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതു മുതൽ സ്വർണ വില കുതിക്കുന്നുണ്ട്. പക്ഷേ ഇന്നലെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചപ്പോൾ തന്നെ രാജ്യാന്തര സ്വർണവില ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3,700 ഡോളർ എന്ന റെക്കോർഡ് സംഖ്യ ഭേദിച്ചു. എന്നാൽ സ്വർണത്തിൽ നിന്നും ലാഭമെടുപ്പ് ശക്തമായതോടെയാണ് സ്വർണ വില പെട്ടെന്ന് തന്നെ ഇടിഞ്ഞത്. ഇത് കേരളത്തിലും ഒരുപോലെ സ്വർണ വില ഇടിയാൻ കാരണമായി.
പലിശ നിരക്ക് കുറച്ചതിനു പിന്നാലെ ഡോളർ ഇൻഡക്സിൽ ഇടിഞ്ഞെങ്കിലും പിന്നീട് തിരിച്ചു കയറി. ഇതും സ്വർണ വില മുന്നേറാൻ കാരണമായി.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറച്ചിട്ടും കേരളത്തിൽ സ്വർണ വില ഇടിയുന്നു. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 88,210 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,065 രൂപയും കരുതേണ്ടി വരും. സ്വർണ വിലയിൽ ഇന്ന് അപ്രതീക്ഷിത മാറ്റമാണ് സംഭവിച്ചത്. സ്വർണ വിലയിൽ ഇടിവുണ്ടായതോടെ സ്വർണം വാങ്ങുന്നവരുടെ എണ്ണവും വർദ്ധിക്കും. ഇന്നത്തെ ഇടിവ് നാളെ കുതിപ്പിലേക്കും നയിച്ചേക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications