സംസ്ഥാനത്ത് ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടർന്നപ്പോൾ ഇന്ന് സ്വർണ വില വീണ്ടും ഇടിയുന്നു. കേരളത്തിൽ സ്വർണത്തിൻ്റെ ഡിമാൻഡ് കുറഞ്ഞോ? രാജ്യാന്തര വിലയും നേരിയ ഇടിവിലേക്ക് വീണു. സ്വർണ വിലയിൽ ഈ ഇടിവ് ആശ്വാസമാണ്, എങ്കിലും കേരളത്തിൽ സ്വർണത്തിൻ്റെ വിൽപ്പന കുറയുന്നുണ്ട്. ജൂണിൽ താരതമ്യേന വളരെ കുറഞ്ഞു എന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഈ വിലക്കയറ്റമാണോ അതിനു പിന്നിലെ കാരണം?
ഇന്ന് പവന് 80 രൂപ കുറഞ്ഞു, എന്നാൽ രാജ്യാന്തര വിലയിലെ കുതിപ്പ് കേരളത്തിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, ആഗസ്റ്റ് 1 മുതൽ ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് വീണ്ടും പ്രാബല്യത്തിൽ എത്തുമെന്നിരിക്കെ സ്വർണ വില കുതിച്ചേക്കാം. തുടർച്ചയായ 6ാം ദിവസവും കേരളത്തിൽ സ്വർണ വില വർദ്ധിച്ചിട്ടില്ല. വരും ദിവസങ്ങളിലും ഇടിഞ്ഞാൽ പവൻ വില 70,000ലേക്ക് വീഴുമോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 9150 രൂപയായി. ഒരു പവന് 80 രൂപ കുറഞ്ഞ് 73,200 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9982 രൂപയും 8 ഗ്രാമിന് 79,856 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7487 രൂപയും 8 ഗ്രാമിന് 59,896 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയും ഇടിയുന്നു. ആഗോള തലത്തിലെ താരിഫ് പ്രശ്നങ്ങളും മറ്റുമാണ് ഈ വീഴ്ചക്ക് കാരണമാവുന്നത്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,314.96 ഡോളറിലെത്തി. ഇതിന് സമാന്തരമായി കേരളത്തിലും വില ഇടിയുന്നു.

സ്വർണ വില ദുർബലമാവുന്നു, കാരണം ഇതാണ്
യുഎസ്-യൂറോപ്യൻ യൂണിയൻ കരാർ, യുഎസ്-ചൈന ചർച്ച എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇന്ന് സ്വർണ വില കൂടുതൽ ഇടിവിലേക്ക് വീണത്. മാത്രമല്ല ഡോളർ ഇൻഡക്സിൽ ശക്തമായതും സ്വർണത്തിന് കടുത്ത തിരിച്ചടിയായി. നിലവിലെ ആഗോള സാഹചര്യങ്ങളെല്ലാം സ്വർണത്തിന് പ്രതികൂലമായി ബാധിക്കുന്നു. യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷകൾ മങ്ങിയതും സ്വർണ വിലക്ക് കടുത്ത തിരിച്ചടി നൽകി. എങ്കിലും ആഗസ്റ്റ് മുതൽ താരിഫ് ശക്തമാക്കുമെന്ന ഡൊണാൾഡ് ട്രംപിൻ്റെ പിടിവാശിയിൽ സ്വർണം വീണ്ടും മുന്നേറാൻ സാധ്യതയുണ്ട്.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ നൽകേണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ കണക്കാക്കിയാൽ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 79,210 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,940 രൂപയും കരുതേണ്ടി വരും. ഇന്ന് വില ഇടിഞ്ഞെങ്കിലും സ്വർണാഭരണ വിലയിൽ കാര്യമായ ആശ്വാസമൊന്നുമില്ല. 80,000 രൂപക്ക് അരികിലാണ് ആഭരണ വില എത്തിയിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications