കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനത്തിലും സ്വർണ വില ഇടിഞ്ഞു. രാജ്യാന്തര വിലയും വമ്പൻ ഇടിവിലെത്തി. ഇറാനും ഇസ്രായേലും വെടിനിർത്തലിലേക്ക് എത്തുന്നു എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തെ തുടർന്നാണ് ഈ ഇടിവ്. സാധാരണയായി ഇത്തരം യുദ്ധ സാഹചര്യങ്ങളിൽ സ്വർണ വില കുതിച്ചുയരുകയാണ് പതിവ്. ഇന്ന് കേരളത്തിലെ സ്വർണം പവന് 600 രൂപ ഇടിഞ്ഞു. ഇന്നലെ വെറും 40 രൂപയായിരുന്നു കുറഞ്ഞത്. ഇന്നും വില ഇടിഞ്ഞതോടെ ആഭരണപ്രേമികൾക്ക് ആവേശമായി. എങ്കിലും ഇന്നും സ്വർണ വില 73,000 തന്നെയാണ് തുടരുന്നത്.
കനത്ത ഇടിവാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസം കൊണ്ട് പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് ഇടിഞ്ഞത്. ഈ ആഴ്ചയിൽ ഇനിയും കനത്ത ഇടിവുണ്ടായാൽ സ്വർണ വില 72,000ലേക്ക് വീണേക്കാം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 75 രൂപ കുറഞ്ഞ് 9155 രൂപയായി. പവന് 600 രൂപ കുറഞ്ഞ് 73,240 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 99,87 രൂപയും പവന് 79,896 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7491 രൂപയും പവന് 59,928 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയും വൻ തകർച്ചയിലാണ്. ഔൺസിന് 3,386 ഡോളറിൽ നിന്ന് 3,351 ഡോളറിലേക്കാണ് രാജ്യാന്തരവില ഇടിഞ്ഞത്. ഇപ്പോൾ സ്പോട്ട് സ്വർണ വില ഔൺസിന് 3,338.05 ഡോളറിലെത്തി. ഇതിൻ്റെ പ്രതിഫലമായാണ് ഇന്ന് കേരളത്തിലും കനത്ത ഇടിവുണ്ടായത്.

സംഘർഷം ഉടൻ അവസാനിച്ചേക്കാം..
ഇസ്രയേൽ-ഇറാൻ സംഘർഷം അവസാനിക്കുമെന്ന സാധ്യതകളാണ് സ്വർണ വില ഇടിയാനുള്ള വഴിയൊരുക്കിയത്. വെടിനിർത്തലിലേക്ക് ഇരു രാജ്യങ്ങളും എത്തും എന്നായിരുന്നു യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. യുദ്ധം അവസാനിക്കുന്നത് സ്വർണ നിക്ഷേപങ്ങളുടെ ശക്തി ദുർബലാക്കുന്നു. മാത്രമല്ല ഡോളറിന്റെ വീഴ്ചയും ഓഹരി വിപണികളുടെ കുതിപ്പും സ്വർണ വിലക്ക് ഇടിവുണ്ടാക്കി. ഓഹരി വിപണി കുതിച്ചതോടെ രൂപ ഡോളറിനെതിരെ കുതിച്ചുയർന്നതും കേരളത്തിൽ സ്വർണ വില ഇടിയാൻ കാരണം.
എന്നാൽ മറുവശത്ത് സ്വർണ വില കുതിച്ചുയരാനും സാധ്യതയുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കേന്ദ്ര ബാങ്കായ ഫെഡ് റിസർവിൻ്റെ ചെയർമാൻ ജെറോം പവലും തമ്മിലുള്ള പ്രശ്നം കൂടുതൽ വഷളാവുന്നുണ്ട്. ഇത് ചിലപ്പോൾ സ്വർണ വില കുതിക്കാൻ കാരണമാവും. അതായത് യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കുവാനുള്ള ട്രംപിൻ്റെ ആവശ്യം ഫെഡ് റിസർവ് ചെയർമാൻ അംഗീകരിക്കാത്തതാണ് ഈ തർക്കത്തിന് കാരണം. ഒരുപക്ഷേ പവൽ അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ സ്വർണ വില വീണ്ടും കുതിക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 79,262 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,950 രൂപയും കൊടുക്കേണ്ടി വരും. ഇന്ന് സ്വർണ വില ഇടിഞ്ഞതിനാൽ ആഭരണ വിലയും കുറയും. നിലവിൽ സ്വർണാഭരണ വില 80,000 രൂപക്ക് അരികിലാണ്. വീണ്ടും വില ഉയർന്നാൽ പവൻ വില 80,000 കടക്കും. വില കുറഞ്ഞതോടെ ഇന്ന് ജ്വല്ലറികളിൽ തിരക്കേറും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications