ആഭരണപ്രേമികൾക്ക് ആശ്വസിക്കാം, ഇന്നും സ്വർണ വില കുത്തനെ ഇടിയുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. കേരളത്തിൽ സ്വർണ വില ഇടിഞ്ഞതോടെ സ്വർണം വാങ്ങാനും ആവേശം ഏറുന്നു. ഇന്ന് ഒരു പവന് 160 രൂപയാണ് ഇടിഞ്ഞത്. ഇതോടെ രണ്ട് ദിവസം കൊണ്ട് സ്വർണം പവന് ഇടിഞ്ഞത് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞത്. ഡോണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങളാണ് സ്വർണത്തിനെ ഇപ്പോൾ തളർത്തുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 20 രൂപ കുറഞ്ഞ് 9150 രൂപയായി. ഒരു പവന് 160 രൂപ കുറഞ്ഞ് 73,200 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9982 രൂപയും പവന് 79,856 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7487 രൂപയും പവന് 59,896 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയും കുത്തനെ ഇടിയുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,295.19 ഡോളറിലെത്തി. ഡോളർ ഇൻഡക്സിൽ കത്തിക്കയറുന്നു. ഇതും സ്വർണ വിലയെ തളർത്തുന്നു.

സ്വർണ വില തളർച്ചയിലേക്ക്
ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾ വഷളാവുന്നതോടെ ആഗോള തലത്തിൽ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. സാധാരണഗതിയിൽ സാമ്പത്തിക പ്രതിസന്ധികൾ വരുമ്പോൾ സ്വർണ വില കത്തിക്കയറും. പക്ഷേ നിലവിലെ സാഹചര്യത്തിൽ വില താഴേക്ക് പതിക്കുന്നു. അതിനു കാരണം ഡോളർ ശക്തിയാർജ്ജിക്കുന്നതാണ്.
പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണം ഒരു സുരക്ഷിത നിക്ഷേപം എന്ന പെരുമ നേടുകയും നിക്ഷേപം വർദ്ധിക്കുകയും ഇതിലൂടെ സ്വർണ വില കുതിക്കുകയും ചെയ്യുന്നു. എന്നാൽ ട്രംപിൻ്റെ താരിഫ് ആഗോള വ്യാപാര യുദ്ധത്തെ കുറിച്ചുള്ള ആശങ്കകൾ നിറച്ചതോടെ സ്വർണ വിലയും കുറഞ്ഞു.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഒരു സ്വർണാഭരണം വാങ്ങുമ്പോൾ അതിൻ്റെ വില നിശ്ചയിക്കുന്നത് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയാണ്. ഇതിന് അനുസരിച്ച് ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 79,210 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,940 രൂപയും കരുതേണ്ടി വരും. ഇവിടെ മിനിമം പണിക്കൂലിയാണ് കണക്കാക്കിയത്. ഇത് സാധാരണക്കാരെ നിരാശരാക്കുന്നുണ്ട്. ഒരു ഗ്രാം ആഭരണത്തിന് 10,000 രൂപയോളം കരുതേണ്ടി വരുന്നു.
സ്വർണ വില ആശ്വാസം നൽകുന്നുണ്ടോ?
ഇന്ന് വില ഇടിഞ്ഞിട്ടും സാധാരണക്കാർക്ക് ഈ സ്വർണ വിലയിൽ ആശ്വസിക്കാൻ സാധിക്കില്ല. അതിനു കാരണം ഒരു പവൻ ആഭരണം വാങ്ങാൻ പോലും 80,000 രൂപയോളം കണക്കാക്കേണ്ടി വരുന്നു എന്നതാണ്. അല്ലെങ്കിൽ സ്വർണ മോഹങ്ങൾ സാക്ഷാത്കരിക്കാൻ സാധാരണക്കാർ പരിശുദ്ധി കുറഞ്ഞ ആഭരണങ്ങൾ വാങ്ങി ധരിക്കേണ്ടി വരും. നിലവിൽ 9 കാരറ്റ് ആഭരണങ്ങളും വിപണിയിലെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications