അക്ഷയ തൃതീയ ദിവസമായ ഇന്ന് സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്. ഇന്നലെ അപ്രതീക്ഷിതമായി വില ഉയർന്നെങ്കിലും ഇന്ന് വീണ്ടും കുറഞ്ഞു. ആഭ്യന്തര വിലക്കൊപ്പം രാജ്യാന്തര വിപണി ഇന്നും തകർച്ചയിലാണ്. പവന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. നേരിയ ഇടിവാണെങ്കിലും ആഭരണപ്രേമികൾക്കും അക്ഷ്യ തൃതീയ ആഘോഷിക്കുന്നവർക്കും ഇത് ആവേശമുയർത്തുന്നു. ഇന്ന് നിങ്ങളും സ്വർണം വാങ്ങുന്നുണ്ടോ? അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിയാൽ ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമോ?
രാജ്യാന്തര വില കഴിഞ്ഞ കുറേ ദിവസങ്ങളിലായി താഴ്ന്ന നിലയിലാണ്. ഇന്നലെ തുടക്കത്തിൽ ഒരു കുതിപ്പ് സംഭവിച്ചിരുന്നെങ്കിലും പിന്നീട് വില ഇടിയുകയായിരുന്നു. ഇന്ന് ഡോളറിനെതിരെ രൂപ നേട്ടം കൈവരിച്ചിരിക്കുന്നു. ഇത് കേരളത്തിലെ സ്വർണ വില ഇടിയാൻ കാരണമായി.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 5 രൂപ കുറഞ്ഞ 8975 രൂപയായി. പവന് 40 രൂപ കുറഞ്ഞ് 71,800 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9791 രൂപയും പവന് 78,328 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7344 രൂപയും പവന് 58,752 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,307.85 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഓരോ ദിവസവും രാജ്യാന്തര വില ഇടിഞ്ഞു കൊണ്ടിരിക്കുന്നു. സ്വർണ വില 3,000 ഡോളറിലേക്ക് വീണാൽ ആഭ്യന്തര വിലയും കുത്തനെ ഇടിയും. ഇത് സ്വർണ നിക്ഷേപകർക്ക് വലിയ തിരിച്ചടിയാവും. നിലവിൽ വാങ്ങുന്നവർക്ക് നേട്ടമാണ്.

സ്വർണ വില ഇടിഞ്ഞു...
താരിഫ് പ്രശ്നം കുറഞ്ഞതും യുഎസ് ഡോളർ ഇൻഡക്സ് കരുത്താർജ്ജിക്കുന്നതുമെല്ലാം രാജ്യാന്തര സ്വർണ വിലയെ തളർത്തി. കഴിഞ്ഞ കുറേ ദിനങ്ങളായി സ്വർണം താഴ്ന്ന നിലയിലാണ്. സ്വർണ വില താഴ്ന്നതോടെ ഓഹരി വിപണിയും മെച്ചപ്പെട്ടു. സ്വർണത്തിൻ്റെ ശക്തിയെല്ലാം താരിഫ് മാറ്റങ്ങളിൽ മൂക്കുകുത്തി. എന്നാൽ പണപ്പെരുപ്പം കുറഞ്ഞാൽ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കാം. ഇത് സ്വർണ വില ഉയരാനുള്ള വഴിയൊരുക്കും. അതിനാൽ യുഎസ് പലിശ നിരക്ക് കുറക്കുമോ എന്നാണ് നിക്ഷേപകരും ഉറ്റു നോക്കുന്നത്.
നിക്ഷേപകർക്ക് നിലവിലെ വിലക്കുറവും രാജ്യാന്തര വിലയിലെ തുടർച്ചയായ ഇടിവും നിരാശയുണ്ടാക്കുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും?
5% മിനിമം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളും സ്വർണാഭരണം വാങ്ങാൽ കൊടുക്കണം. ഇന്നത്തെ വില പ്രകാരം ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,748 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം സ്വർണാഭരണം വാങ്ങുന്നതിന് ഏകദേശം 9,764 രൂപ കൊടുക്കേണ്ടി വരും. ഇന്ന് സ്വർണാഭരണം വാങ്ങിയാലോ? പണിക്കൂലി ഉയരുന്നതിന് അനുസരിച്ച് ഈ വിലയിൽ മാറ്റം വന്നേക്കാം.
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങുന്നുണ്ടോ?
ഇന്ന് അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിയാലോ? ഇന്ന് സ്വർണം വാങ്ങിയാൽ ഐശ്വര്യവും സമൃദ്ധിയും എത്തുമെന്നാണ് വിശ്വാസം. ഇന്ന് സ്വർണ വില ഇടിഞ്ഞിരിക്കുന്നു. സ്വർണം വാങ്ങുന്നവർ വേഗം തന്നെ ജ്വല്ലറികളിലേക്ക് വിട്ടോളൂ. ഇന്ന് ഉച്ചയ്ക്ക് 2:12 വരെയാണ് അക്ഷയ തൃതീയയുടെ സമയം. അതിനുള്ളിൽ തന്നെ ആഭരണം വാങ്ങുന്നതാണ് ഉചിതം. ഇത്തവണ സ്വർണ വില ഉയരത്തിലാണെങ്കിലും സ്വർണം വാങ്ങുന്നവരുടെ ആവേശത്തിൽ കുറവൊന്നുമില്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications