ആഗോള ഓഹരി വിപണിക്ക് പിന്നാലെ സ്വർണ വിലയിലും തകർച്ച. ഇന്ന് സംസ്ഥാനത്തെ സ്വർണ വില തുടർച്ചയായ മൂന്നാം ദിവസമാണ് ഇടിയുന്നത്. യു.എസ് വിപണിയും തകർച്ചയിലേക്ക് എത്തിയതോടെ സ്വർണത്തിന് കയറാൻ സാധിച്ചില്ല. ഇന്നത്തെ വില ഇടിവ് സാധാരണക്കാരെയും വിവാഹപാർട്ടികളേയും ആശ്വസിപ്പിക്കുന്നു. ഇന്ന് പവന് 200 രൂപയാണ് ഇടിവ്. മാർച്ച് അവസാന വാരത്തിലെ കുതിപ്പ് അൽപ്പം പേടിപ്പെടുത്തിയെങ്കിലും നിലവിലെ ഈ മാറ്റം വാങ്ങുന്നവർക്ക് സന്തോഷകരമായ വാർത്തയാണ്. എന്നാൽ നിക്ഷേപകർക്കിടയിൽ നിരാശ ഉയരുന്നു.
ഇന്നത്തെ ഇടിവോടെ സ്വർണം പവന് 66,000ലേക്ക് വീണു. വരും ദിവസങ്ങളിലും വില ഇടിഞ്ഞാൽ വില 60,000ലേക്ക് വീണ്ടും എത്തുമോ? സ്വർണ വില ഇനിയും കുറയുമെന്നാണ് വിപണി വിദഗ്ദർ വ്യക്തമാക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 8285 രൂപയായി. പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 82,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9028 രൂപയും പവന് 72,304 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6779 രൂപയും പവന് 54,232 രൂപയുമാണ്.
ഇന്ന് രാജ്യാന്തര വിപണി തകർച്ചയിലാണ്. സ്പോട്ട് സ്വർണ വില 3,027.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 3,100 ഡോളറിനു മുകളിലേക്ക് ഉയർന്ന വിലയാണ് ഇത്രയും വലിയ തകർച്ചയിലേക്ക് വീണത്. അമേരിക്കയുടെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് ഈ വീഴ്ചക്ക് വഴിയൊരുക്കിയത്. ഈ തകർച്ചയാണ് ആഭ്യാന്തര വിപണിയേയും തളർത്തിയത്. ഇന്ന് ഡോളറിനെതിരെ രൂപ തകർന്നു. ഇല്ലായിരുന്നെങ്കിൽ സ്വർണ വില ഇനിയും കുറഞ്ഞേനെ.

വില ഇടിയാൻ കാരണം..?
ഇന്ന് സ്വർണ വില ഇടിയാൻ കാരണം ഡൊണാൾഡ് ട്രംപിൻ്റെ പ്രതികാര നടപടികളാണ്. ചൈനക്കെതിരെ ആഞ്ഞടിച്ച താരിഫ് നയത്തിൽ ചൈനയും തിരിച്ചടിച്ചതോടെ ആഗോള വിപണി ആടിയുലഞ്ഞു. അമേരിക്കയുടെ സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് വീഴുന്നു. ഇത് സ്വർണ വിലക്കും തിരിച്ചടിയായി. എന്നാൽ സാധാരണയായി ഇത്തരം സാഹചര്യങ്ങൾ സ്വർണ വിലക്ക് അനുകൂലമാവുന്നതാണ്. നിക്ഷേപകർ വ്യാപകമായി സ്വർണ നിക്ഷേപത്തിലേക്ക് തിരിഞ്ഞാൽ വില വീണ്ടും ട്രാക്കിൽ കയറും.
ഇന്ന് സ്വർണാഭരണം വാങ്ങുന്നില്ലേ..? വാങ്ങാൻ എത്ര രൂപ കൊടുക്കണം?
ഇന്നത്തെ വിലക്കുറവ് ആഭരണ വിലയിലും പ്രതിഫലിക്കും. ഇന്ന് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 71,736 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,265 രൂപ കൊടുക്കേണ്ടി വരും. ഇന്നത്തെ ആഭരണ വില താരത്യമേന കുറഞ്ഞിട്ടുണ്ട്. അതിനാൽ വിവാഹ പാർട്ടികൾക്ക് സമാധാനത്തോടെ ആഭരണം വാങ്ങാം. 5% പണിക്കൂലിയിലാണ് ഈ വില കണക്കാക്കിയത്. പണിക്കൂലി ഉയരുമ്പോൾ കണക്കാക്കിയ ഈ വിലയിലും ചില മാറ്റങ്ങൾ വരും.
ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യുന്നില്ല..?
ഇന്ന് സ്വർണത്തിന് വില കുറഞ്ഞു. സാധാരണക്കാരന് ഇന്നും ആഭരണം വാങ്ങുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും വിവാഹ പാർട്ടികൾക്കും ആഭരണപ്രേമികൾക്കും ഈ വിലക്കുറവ് മികച്ച സമയമാണ്. വിവാഹ കളക്ഷനുകൾക്ക് ഉടൻ തന്നെ നിങ്ങളുടെ ജ്വല്ലറികളിൽ എത്തി ഇന്നത്തെ വിലയിൽ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. വിപണിയിൽ എപ്പോൾ വേണമെങ്കിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാം. അതിനാൽ ഇന്നത്തെ വിലക്കുറവ് നാളെയും പ്രതീക്ഷിക്കരുത്. സ്വർണ നിക്ഷേപകർക്ക് ഈ വിലക്കുറവ് വലിയ തിരിച്ചടിയായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
