ആഭരണപ്രേമികൾക്ക് ആശ്വാസ വാർത്ത. ഇന്ന് വീണ്ടും സ്വർണ വില ഇന്നും താഴേക്ക് ഇടിയുന്നു. റെക്കോർഡ് കുതിപ്പിൽ നിന്നാണ് ഇപ്പോൾ സ്വർണ വില ഇടിയുന്നത്. ഇന്ന് പവന് 360 രൂപയാണ് ഇടിഞ്ഞത്. അതായത് രണ്ട് ദിവസം കൊണ്ട് പവന് 1,360 രൂപയാണ് ഇടിഞ്ഞത്. ഇതോടെ സ്വർണം പവന് വീണ്ടും 73,000 ലേക്ക് വീണു. കേരളത്തിൽ കർക്കിടക മാസത്തിൽ പൊതുവേ വിവാഹങ്ങൾ നടക്കാറില്ല എന്നതിനാൽ സ്വർണാഭരണം വാങ്ങുന്നവരുടെ തിരക്കുണ്ടാവില്ല. എങ്കിലും നിലവിലെ സാഹചര്യത്തിൽ വില കുറയുമ്പോൾ വാങ്ങിക്കൂട്ടാനാണ് ആളുകൾ ശ്രമിക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 9210 രൂപയായി. ഒരു പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,048 രൂപയും 8 ഗ്രാമിന് 80,384 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7536 രൂപയും 8 ഗ്രാമിന് 60,288 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയും ഇന്ന് കനത്ത ഇടിവിലാണ്. അതിനാൽ തന്നെ ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,360.94 ഡോളറിലെത്തി. ഇതാണ് കേരളത്തിലും ഗണ്യമായി വില ഇടിയാൻ കാരണമായത്.

ട്രംപും സ്വർണ വിലയും
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ടാണ് ഇന്ന് സ്വർണ വില ഇടിയാൻ കാരണമായത്. അതായത് ഇതുവരെ താരിഫ് നയങ്ങളിൽ വാശി പിടിച്ച ട്രംപിൻ്റെ തീരുമാനങ്ങളിൽ മാറ്റം വന്നിരിക്കുന്നു. ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവക്കുമേൽ കനത്ത താരിഫ് ചുമത്തുമെന്ന് പറഞ്ഞ ട്രംപ് ഇപ്പോൾ പ്രഖ്യാപിച്ച താരിഫ് 30 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കിയിരിക്കുന്നു. ഇതോടെ യുറോപ്യൻ യൂണിയനുമായുള്ള താരിഫ് തർക്കങ്ങൾക്ക് ശമനമുണ്ടായി. ഇതാണ് സ്വർണത്തിന് തിരിച്ചടിയായത്.
ട്രംപും യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ചെയർമെൻ ജെറോം പവലും തമ്മിലുള്ള തർക്കങ്ങൾക്കും അയവുണ്ടായി. അടിസ്ഥാന പലിശ നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടായില്ലെങ്കിലും ഇരുവരും തമ്മിലെ പ്രശ്നങ്ങൾക്ക് ശമനമുണ്ടായതും സ്വർണ വില ഇടിയാൻ വഴിയൊരുക്കി.
താരിഫ് നയങ്ങളിൽ അയവുണ്ടായതും, യുഎസിൻ്റെ അടിസ്ഥാന പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷ മങ്ങിയതും ഡോളർ ശക്തിപ്രാപിക്കാൻ കാരണമായി. ഡോളർ ശക്തിയാർജ്ജിക്കുന്നതോടെ അത് സ്വർണത്തിന് തിരിച്ചടിയാവുന്നു.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളും ഈടാക്കിയാലാണ് സ്വർണാഭരണത്തിൻ്റെ വില കണക്കാക്കുന്നത്. ഇന്നത്തെ വില പ്രകാരം ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 79,735 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,010 രൂപയും കരുതേണ്ടി വരും. പണിക്കൂലിയിൽ വ്യത്യാസം വരുമ്പോൾ ആഭരണത്തിൻ്റെ വിലയിലും മാറ്റം സംഭവിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications