സന്തോഷിപ്പിൻ ആഹ്ലാദിപ്പിൻ.... ഇന്ന് സംസ്ഥാനത്തെ സ്വർണ വില വീണ്ടും ഇടിഞ്ഞു. ഓഹരി വിപണിയുടെ തകർച്ചയിൽ സ്വർണവും വീണു. നിക്ഷേപകർക്കിടയിൽ ഇതൊരു ദുഖ വാർത്തയാണെങ്കിലും ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും ഇതൊരു സന്തോഷ വാർത്തയാണ്. സ്വർണ വില കുതിച്ചു കൊണ്ടിരുന്നപ്പോൾ സ്വർണം വെറും മോഹമായി മാറുമെന്ന നിരാശയിൽ നിന്ന് പ്രതീക്ഷയുടെ വെളിച്ചമാണ് ഈ വിലക്കുറവിലൂടെ കാണുന്നത്. ഇന്ന് പവന് 480 രൂപയാണ് ഇടിഞ്ഞത്.
തുടർച്ചയായ 4 ദിവസത്തെ ഇടിവിലൂടെ 2,680 രൂപയാണ് പവന് കുറഞ്ഞത്, ഗ്രാമിന് 335 രൂപയും കുറഞ്ഞു. ആഗോള വിപണിയിലെ മാറ്റങ്ങളും സാമ്പത്തിക പ്രതിസന്ധികളുമെല്ലാം സ്വർണ വില തളർത്തുന്നു. ഇതാണ് ആഭ്യന്തര വില കുറയാനും വഴിയൊരുക്കുന്നത്. സ്വർണ വില ഇനിയും കുറമെന്നും കേരളത്തിൽ പവൻ വില 50,000 രൂപയിൽ താഴെയെത്തുമെന്നും വിദഗ്ദർ പ്രവചിച്ചിട്ടുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 8225 രൂപയായി. പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 82,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8973 രൂപയും പവന് 71,784 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6730 രൂപയും പവന് 53,840 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില കുത്തനെ താഴേക്ക്. സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 2,994.15 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വീണ്ടും വില 2,900 ഡോളറിലേക്ക് വീണു. സ്വർണ വിലയിലെ അപ്രതീക്ഷിത മാറ്റങ്ങളാണ് ഈ വീഴ്ചയിലൂടെ സംഭവിച്ചത്. 3,200 ഡോളറിലേക്കായിരുന്നു കഴിഞ്ഞ വാരം സ്വർണത്തിൻ്റെ കുതിപ്പ്.

വില കുറയുന്നു.... കാരണം എന്ത്?
സ്വർണ വില കുറയുന്നു. ആഗോളതലത്തിൽ വ്യാപാര യുദ്ധം ആരംഭിച്ചിട്ടും സ്വർണ വില താഴേക്ക് വീഴുന്നു. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിയതാണ് പ്രധാന കാരണം. മാത്രമല്ല വ്യാപാരയുദ്ധത്തെ കുറിച്ചുള്ള ആശങ്കകൾ സ്വർണ നിക്ഷേപകരെ തളർത്തിയതും സ്വർണ വിലക്ക് പ്രതികൂല സാഹചര്യമായി. ഇതിനു പുറമേ യുഎസും ചൈനയും സ്വർണത്തിനും നിയന്ത്രണം കൊണ്ടു വരാന സാധ്യതയുണ്ടെന്ന ആശങ്കകളും ഉയരുന്നു.
യുഎസിൽ അടിസ്ഥാന പലിശ നിരക്ക് പെട്ടെന്ന് കുറക്കാനുള്ള സാധ്യത കാണുന്നില്ല. ഇതും സ്വർണ വിലക്ക് വലിയ തിരിച്ചടിയാവും. ഇതേ ട്രെൻഡ് തുടർന്നാൽ സ്വർണ വില ഇനിയും കുറയും.
ഇന്ന് സ്വർണാഭരണത്തിന് എത്ര രൂപ കൊടുക്കണം?
ഇന്ന് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളും ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 71,217 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 8,902 രൂപ കൊടുക്കേണ്ടി വരും. ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്. ഇന്ന് സ്വർണത്തിന് വില കുറഞ്ഞതോടെ ആഭരണപ്രേമികൾക്കും ആവേശം വർദ്ധിക്കും. ഇനിയും കുറഞ്ഞാൽ സ്വർണാഭരണത്തിൻ്റെ വില ചിലപ്പോൾ 70,000ന് താഴേക്ക് കുറയും.
ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യാം..?
ഇന്നും സ്വർണ വില കുറഞ്ഞു. ആഭരമപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും ഇത് സന്തോഷ നിമിഷം. സ്വർണ വില കുറയുന്നതോടെ ആഭരണ വിലയിലും ആശ്വസിക്കാം. സ്വർണ മോഹങ്ങളുമായി കാത്തിരുന്ന ഒരുപാട് ആളുകൾക്ക് ഈ വിലക്കുറവ് സന്തോഷം നൽകുന്നു. ഇന്നത്തെ വിലയിൽ തന്നെ ആഭരണം ബുക്ക് ചെയ്തോളൂ....
സ്വർണാഭരണങ്ങൾ സത്യത്തിൽ വെറുമൊരു ആഭരണം മാത്രമല്ല. അത് മറ്റൊരു തരത്തിൽ ചിന്തിച്ചാൽ സ്വർണ നിക്ഷേപം തന്നെയാണ്. സ്വർണത്തിൻ്റെ മൂല്യം വർഷങ്ങൾ മുന്നോട്ട് പോകുന്തോറും വർദ്ധിച്ചു കൊണ്ടിരിക്കും. അതിനാൽ ഇത്തരം സ്വർണ നിക്ഷേപങ്ങളും സൂക്ഷിക്കുന്നതാണ് നല്ലത്. ഒപ്പം മറ്റു ഡിജിറ്റൽ സ്വർണ നിക്ഷേപ മാർഗങ്ങളും പ്രയോഗിക്കുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications