ട്രംപിൻ്റെ താരിഫ് ഭീഷിണിയിൽ സ്വർണം ശക്തിയാർജ്ജിച്ചിട്ടില്ല. കേരളത്തിൽ ഇന്ന് സ്വർണ വില വീണ്ടും ഇടിയുന്നു. സാധാരണക്കാർക്കും, ആഭരണപ്രേമികൾക്കും ആശ്വാസം. എന്നാൽ മറുവശത്ത് നിരാശയായി ദേശീയ പണിമുടക്ക്. ഇന്ന് പണിമുടക്കായതിനാൽ കേരളത്തിലെ ജ്വല്ലറികൾ തുറക്കില്ല, അതിനാൽ ഇന്നത്തെ വിലക്കുറവിൻ്റെ നേട്ടം ഉറപ്പാക്കാൻ ആർക്കും സാധിക്കില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ കടകൾ തുറക്കുമെന്നാണ് വ്യക്തമാക്കുന്നത്.
ഓരോ ദിവസവും സ്വർണ വില മാറിമറിയുന്നു. ഇന്നലെ വില കുതിച്ചതിനു പിന്നാലെയാണ് ഇന്നു വീണ്ടും ഇടിഞ്ഞത്. ഇന്ന് പവന് 480 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ 400 രൂപയാണ് ഉയർന്നിരുന്നത്. ആഗോള തലത്തിലെ ചർച്ചാ വിഷയമായി തുടരുന്ന താരിഫ് നയങ്ങളാണ് ഇന്ന് വില ഇടിയാനുള്ള വഴിയൊരുക്കിയത്. നിലവിലെ ട്രെൻഡ് അനുസരിച്ച് ഇന്നത്തെ വിലക്കുറവ് ഒരു താത്കാലിക ആശ്വാസം മാത്രമായിരിക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് വില ഇടിഞ്ഞതോടെ ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 9000 രൂപയായി. ഒരു പവന് 480 രൂപ കുറഞ്ഞ് 72,000 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9818 രൂപയും പവന് 78,544 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7464 രൂപയും പവന് 58,912 രൂപയുമാണ്.
ഇന്ന് രാജ്യാന്തര വിലയും ഇടിയുന്നുണ്ട്. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,293.91 ഡോളറിലെത്തി. ഇന്ന് ഡോളർ ശക്തിയാർജ്ജിച്ചതാണ് സ്വർണ വില ഇടിയാനുള്ള പ്രാധാന കാരണങ്ങളിലൊന്ന്. അത് കേരളത്തിലും പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപ ദുർബലമായതും സ്വർണത്തിന് തിരിച്ചടിയായി.

താരിഫിൽ വീണ് സ്വർണ വില
ഇന്ന് സ്വർണ വില ഇടിയാനുള്ള പ്രധാന കാരണം താരിഫ് നയങ്ങളാണ്. താരിഫ് പ്രഖ്യാപനവും, ഡോളർ ശക്തിപ്രാപിച്ചതും സ്വർണ വില ഇടിയാനുള്ള വഴിയൊരുക്കി. സാധാരണഗതിയിൽ താരിഫ് പ്രശ്നങ്ങൾ ഉയരുമ്പോൾ സ്വർണ വില കുതിക്കേണ്ടതാണ്. എന്നാൽ ഇന്ന് സംഭവിച്ചത് മറിച്ചാണ്. താരിഫ് പ്രഖ്യാപിച്ചെങ്കിലും ആഗസ്റ്റ് 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ഈ കാലാവധിക്കുള്ളിൽ ഡൊണാൾഡ് ട്രംപുമായി ചർച്ചകൾ നടത്തിയാൽ താരിഫ് സമവായത്തിലെത്തിയേക്കും. അങ്ങനെയെങ്കിൽ വീണ്ടും സ്വർണ വില കുതിക്കും.
താരിഫിൽ നിന്നും ട്രംപ് മാറിയില്ലെങ്കിൽ അമേരിക്കയുടെ സാമ്പത്തിക രംഗം തകരാറിലാവും. മാത്രമല്ല വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധവും നശിക്കും. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണ വില വീണ്ടും ഉയരാനുള്ള സാധ്യതയും വർദ്ധിക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ഈടാക്കുമ്പോഴാണ് സ്വർണാഭരണം വാങ്ങുമ്പോഴുള്ള വില കണക്കാക്കുന്നത്. മിനിമം 5% പണിക്കൂലി ഈടാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,920 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,786 രൂപയും കൊടുക്കേണ്ടി വരും. അതിനാൽ ഇന്നത്തെ വിലക്കുറവ് ആഭരണം വാങ്ങുമ്പോഴും നേരിയ ആശ്വാസം നൽകുന്നു. ഇന്നലെ 78,000 രൂപക്ക് മുകളിലായിരുന്നു ഈ തുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
