തുടർച്ചയായ കുതിപ്പിനൊടുവിൽ ഇന്ന് വീണ്ടും സ്വർണ വില ഇടിഞ്ഞു. ഇതോടെ ആഭരണപ്രേമികൾക്ക് ആശ്വാസമായി. വില ഇടിഞ്ഞതോടെ സ്വർണ വില വീണ്ടും 70,000നു താഴേക്ക് വീണു. ഈ വില ഇടിഞ്ഞതോടെ വീണ്ടും ജ്വല്ലറികളിൽ തിരക്കേറും. ഇന്ന് രാജ്യാന്തര വില ഇടിഞ്ഞതാണ് കേരളത്തിലും സ്വർണ വില തളരാൻ കാരണമായത്. സ്വർണ വില പവന് 360 രൂപയാണ് ഇന്ന് ഇടിഞ്ഞത്.
കഴിഞ്ഞ 4 ദിവസം കൊണ്ട് ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് വർദ്ധിച്ചത്. അതിനു ശേഷമാണ് ഇന്നത്തെ ഇടിവ്. ഇന്നത്തെ ഇടിവ് നിരന്തരമല്ല, ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാൽ വീണ്ടും സ്വർണ വില കുതിക്കും. അത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും വലുതായിരിക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 8710 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9502 രൂപയും പവന് 76,016 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7127 രൂപയും പവന് 57,016 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില കുറഞ്ഞു. അതോടെ സ്പോട്ട് സ്വർണ വില ഔൺസിന് 3,211.51 ഡോളറിലെത്തി. ഇന്ന് രൂപ ഡോളറിനെതിരെ ഇടിഞ്ഞിട്ടുണ്ട്. രൂപയുടെ തളർച്ചയില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ തുക കേരളത്തിൽ ഇടിയുമായിരുന്നു. സ്വർണം പോലെ വെള്ളി വിലയും ഇടിയുന്നുണ്ട്.

സ്വർണം വീഴുന്നു, കാരണം ട്രംപ് തന്നെ
സാമ്പത്തിക പ്രതിസന്ധികൾ, യുദ്ധ സമാന അന്തരീക്ഷങ്ങൾ എല്ലാം സ്വർണ വില കുതിക്കുന്നതിന് വഴിയൊരുക്കുന്നു. ഇന്നലെ പ്രമുഖ റേറ്റിങ് ഏജൻസിയായ മൂഡീസ് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചതോടെയാണ് സ്വർണ വില ഉയർന്നത്. മാത്രമല്ല വീണ്ടും രാജ്യങ്ങൾക്കു മേൽ താരിഫ് ചുമത്തുമെന്ന വാർത്തയും ഇന്നലെ സ്വർണ വിലയെ സ്വാധീനിച്ചിരുന്നു.
നിലവിൽ യുഎസിൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സ്വർണ വില കുതിക്കേണ്ടതാണ്. പക്ഷേ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് റഷ്യയും യുക്രെയ്നും സമാധാന ചർച്ചകളിലേക്ക് കടക്കുന്നതും താരിഫ് വിഷയം കൂടുതൽ ചർച്ചകൾ നടത്തുന്നതുമെല്ലാം സ്വർണ വിലയ്ക്ക് ഇടിവുണ്ടാക്കുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങുന്നില്ലേ..? ഒരു പവന് എത്ര വേണം?
പണിക്കൂലി, ജി.എസ്.ടി, ഹോൾമാർക്ക് എന്നിവയാണ് ആഭരണ വില കണക്കാക്കുന്നതിനുള്ള അധിക ചാർജുകൾ. ഇന്നത്തെ സ്വർണ വിലയ്ക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 75,412 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,465 രൂപ കൊടുക്കേണ്ടി വരും. പണിക്കൂലി ഇതിലും ഉയർന്നാൽ ആഭരണ വില ഇനിയും ഉയരും. നിലവിൽ വില ഇടിഞ്ഞതോടെ ഇന്ന് അൽപം ആശ്വാസകരമാണ്.
സ്വർണ വില കുറഞ്ഞു, വാങ്ങുന്നില്ലേ..?
ഇന്ന് വില കുറഞ്ഞതോടെ ആഭരണങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണോ മലയാളികൾ? ഈ വിവാഹ സീസണിൽ നിരവധി വിവാഹ പാർട്ടികൾ ആഭരണത്തിനായി എത്തുന്നുണ്ട്. ഇന്ന് വില ഇടിഞ്ഞതോടെ വാങ്ങുന്നവർക്ക് ആശ്വാസമായി. വില ഉയരുമ്പോൾ സാധാരണയായി ആഭരണം വിൽക്കുന്നവർക്കും വ്യാപാരികൾക്കും സന്തോഷ വാർത്തയാണ്. പക്ഷേ വാങ്ങുന്നവർക്ക് നിരാശയുണ്ടാക്കും. ഇന്നത്തെ വിലയിൽ ആഭരണം വാങ്ങാൻ വേഗം തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്.


Click it and Unblock the Notifications