സ്വർണം വാങ്ങാൻ ആവേശം വർദ്ധിക്കുന്നു. ഇന്നും കേരളത്തിൽ സ്വർണ വില ഇടിയുന്നു. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയാണ് സ്വർണ വില കുറയുന്നത്. നിലവിൽ സ്വർണം വാങ്ങുന്നവരുടെ തിരക്ക് വർദ്ധിക്കുന്നുണ്ട്. ഇന്ന് നേരിയ ഇടിവാണെങ്കിലും ആശ്വാസമുണ്ട്. പവന് 120 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വീണു. കേരളത്തിൽ വില ഇടിയുന്നെങ്കിലും രാജ്യാന്തര വില മെച്ചപ്പെട്ടിട്ടുണ്ട്. ഇത് നാളെ കേരളത്തിലും പ്രതിഫലിക്കുമോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയായി. ഒരു പവന് 120 രൂപ കുറഞ്ഞ് 71,320 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,150 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9726 രൂപയും പവന് 77,808 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7294 രൂപയും പവന് 58,352 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില മെച്ചപ്പെട്ടു കുതിക്കുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 3,280.39 ഡോളറിലെത്തി. സ്വർണ വിലക്കൊപ്പം വെള്ളി വിലയും ഇടിയുന്നു.

തുടർച്ചയായ രണ്ടാം ആഴ്ചയിലും സ്വർണ വില ഇടിവിൽ
ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിക്കുന്നതും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് പ്രതിസന്ധികൾ അകലുന്നതും സ്വർണ വില ഇടിയാൻ കാരണമായി. രാജ്യാന്തര വില നിലവിൽ കടുത്ത ചാഞ്ചാട്ടത്തിലാണ്. ഇന്ന് കേരളത്തിൽ വില ഇടിഞ്ഞെങ്കിലും രാജ്യാന്തര സ്വർണ വില മെച്ചപ്പെട്ടിട്ടുണ്ട്.
വിവിധ രാജ്യങ്ങളുമായി താരിഫ് ചർച്ചകൾ യുഎസ് ആരംഭിച്ചെങ്കിലും എല്ലാ രാജ്യങ്ങളുമായുമുള്ള താരിഫ് പ്രതിസന്ധികൾ പൂർണമായും അവസാനിക്കാത്തതും, ഡോളർ ഇൻഡക്സിൽ ഇടിഞ്ഞതുമെല്ലാം രാജ്യാന്തര സ്വർണ വില ഉയരാൻ വഴിയൊരുക്കി. ഇതു സ്വർണ വില വീണ്ടും കരകയറാനുള്ള സൂചനയാണോ നൽകുന്നത്? ഒരു പക്ഷേ താരിഫ് പ്രശ്നങ്ങൾ വീണ്ടും തലപൊക്കിയാൽ സ്വർണക്കുതിപ്പ് വർദ്ധിക്കും.
ഇതു മാത്രമല്ല യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോ പവലും ഡൊണാൾഡ് ട്രംപും തമ്മിലുള്ള വാക്ക്തർക്കങ്ങൾ ശക്തമാകുന്നതിനാൽ അത് സ്വർണ വില ഉയരാൻ മറ്റൊരു കാരണമായേക്കാം. യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്കുമായി ബന്ധപ്പെട്ടാണ് ഈ തർക്കങ്ങൾ ഉയരുന്നത്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ഈടാക്കുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. പണിക്കൂലി സാധാരണയായി 35% വരെ കണക്കാക്കും. ഇവിടെ മിനിമം 5% കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,185 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,694 രൂപയും കൊടുക്കേണ്ടി വരും. നിലവിലെ വിലക്കുറവ് സ്വർണാഭരണപ്രേമികൾക്ക് വലിയ ആശ്വാസം നൽകുന്നു.
സ്വർണ വില ഇന്നും ഇടിയുന്നു, വാങ്ങാൻ റെഡിയാണോ?
കേരളത്തിൽ ഇന്നും സ്വർണ വില ഇടിയുന്നു. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസ വാർത്തയാകുന്നു. എന്നാൽ രാജ്യാന്തര വില മെച്ചപ്പെട്ടതിനാൽ എപ്പോൾ വേണമെങ്കിലും കേരളത്തിലും വില ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ഇന്നത്തെ വിലയിൽ തന്നെ ആഭരണം വാങ്ങാവുന്നതാണ്. ജൂൺ 14നായിരുന്നു കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. എന്നാൽ ഇന്ന് വില ഇടിഞ്ഞതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തി. ഇതിൽ നിന്ന് എപ്പോൾ വേണമെങ്കിലും വില കുതിച്ചുയരാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications