Kerala Gold Rate: കേരളത്തിൽ സ്വർണത്തിന് ഇടിവ്, വാങ്ങാൻ ആവേശമായി: ഇന്ന് ഒരു പവൻ വാങ്ങാൻ എത്ര രൂപ മുടക്കണം?

ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് ഇടിയുന്നു. സ്വർണത്തിന് വില ഇടിയുന്നത് വാങ്ങുന്നവർക്ക് ആശ്വാസകരമായ വാർത്തയാണ്. മെയ് 21 മുതൽ സ്വർണം പവന് 71,000 കടന്നെങ്കിലും വില 72,000 ഭേദിക്കാൻ സാധിച്ചില്ല. 9 ദിവസത്തിനുള്ളിൽ വിലക്കയറ്റവും ഇടിവും തുടർച്ചയായി സംഭവിക്കുകയായിരുന്നു. ഇന്ന് പവന് 320 രൂപ കുറഞ്ഞു. രാജ്യാന്തര വിപണിയും ഇടിവിലാണ്.

ഇന്നലെ രാജ്യാന്തര വില ഇടിഞ്ഞിട്ടും കേരളത്തിൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് വില ഇടിഞ്ഞതോടെ നിക്ഷേപകർ ഓഹരി വിപണികളിലേക്ക് ചുവട് മാറ്റിയേക്കാം.

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 71,160 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 88,950 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9704 രൂപയും പവന് 77,632 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7278 രൂപയും പവന് 58,224 രൂപയുമാണ്.

രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,274.24 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വർണ വില ഇടിഞ്ഞെങ്കിലും വെള്ളി വില കുതിക്കുന്നുണ്ട്. ആ​ഗോള വിപണിയിലെ പ്രതിസന്ധികളാണ് ഇന്നത്തെ ഇടിവിന് കാരണമായത്.

Kerala Gold Rate: കേരളത്തിൽ സ്വർണത്തിന് ഇടിവ്, വാങ്ങാൻ ആവേശമായി

Take a Poll

ആഭ്യന്തര വിപണിയിൽ സ്വർണ വില ഇടിഞ്ഞു

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും താരിഫ് പ്രഖ്യാപനങ്ങൾ നടത്തിയിരുന്നെങ്കിലും പിന്നീട് അതിൽ നിന്നും പിൻവാങ്ങി. താരിഫ് വീണ്ടും വരുന്നു എന്ന വാർത്ത സ്വർണ വിലയെ സ്വാധീനിച്ചെങ്കിലും താരിഫ് പിൻവലിച്ചപ്പോൾ വില ഇടിഞ്ഞു. നിലവിൽ ഡോളർ ഇൻഡക്സിൽ കുതിക്കുന്നത് സ്വർണ വിലയെ കാര്യമായി തളർത്തുന്നുണ്ട്.

നിക്ഷേപകർ വ്യാപകമായി ലാഭം പിൻവലിച്ചതും സ്വർണ വില ഇടിയാൻ കാരണമായി. ഇന്ന് ഇന്ത്യൻ രൂപയും മെച്ചപ്പെട്ടിട്ടുണ്ട്. അതിനാൽ സ്വർണത്തിൻ്റെ ഇറക്കുമതിച്ചെലവ് കുറഞ്ഞു, അതും ഇന്ന് സ്വർണ വിലയെ ഇടിയാൻ കാരണമായി.

ഇന്ന് സ്വർണാഭരണത്തിന് എത്ര രൂപ വേണം?

ഇന്നത്തെ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,010 രൂപ വേണം. ഒരു ഗ്രാം സ്വർണാഭരണം വാങ്ങാൻ ഏകദേശം 9,490 രൂപ നൽകേണ്ടി വരും. നിലവിൽ സ്വർണ വില ഇടിഞ്ഞെങ്കിലും ഉയർന്ന പണിക്കൂലിയുള്ള ആഭരണങ്ങൾക്ക് ഇതിലും വില ഉയർന്നേക്കാം. അതിനാൽ ആഭരണത്തിൻ്റെ പണിക്കൂലി ഉയരുന്നതിന് നിശ്ചിത തുക കണക്കാക്കേണ്ടി വരും.

വില ഇടിഞ്ഞാൽ ആശ്വസമാണോ?

സത്യത്തിൽ ഇന്ന് സ്വർണ വില ഇടിഞ്ഞെങ്കിലും ആശ്വസിക്കാൻ സാധിക്കില്ല. കഴിഞ്ഞ 10 ദിവസത്തോളമായി സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാടുന്നു. ഇത് വാങ്ങുന്നവർക്കും വ്യാപാരികൾക്ക് ആശങ്കയുണ്ടാക്കുന്നു. ഇന്ന് വില ഇടിഞ്ഞെങ്കിലും ഇതേ ട്രെൻഡ് തുടർന്നാൽ നാളെ വില ഉയർന്നേക്കാം. സ്വർണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യാനും സാധിക്കും.

വിലക്കയറ്റത്തിൽ നിന്നും രക്ഷ നേടാൻ ആ​ഗ്രഹിക്കുന്നവർക്ക് കുറഞ്ഞ പരിശുദ്ധിയുള്ള ആഭരണങ്ങൾ വാങ്ങുന്നത് നല്ല തീരുമാനമായിരിക്കും. അതായത് 22 കാരറ്റ് ആഭരണത്തിനു പകരം18 കാരറ്റ് ആഭരണങ്ങളോ 14 കാരറ്റ് ആഭരണങ്ങളോ വാങ്ങാം. സ്വർണം വാങ്ങാതെ അതിൽ നിക്ഷേപിക്കാനാണ് പദ്ധതിയെങ്കിൽ ​ഗോൾഡ് ഇടിഎഫ് പോലുള്ള പദ്ധതികളും തിരഞ്ഞെടുക്കാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X