വാങ്ങുന്നവരെയും വ്യാപാരികളെയും ആശയക്കുഴപ്പത്തിലാക്കി കേരളത്തിൽ സ്വർണ വില വീണ്ടും ഇടിയുന്നു. കാരണം ഇന്നലെ രാവിലെ കുതിച്ച സ്വർണ വില ഇന്നലെ ഉച്ചയോടെ വീണ്ടും ഉയർന്നു. ഇന്നലെ രണ്ടു തവണയാണ് സ്വർണ വില ഉയർന്നത് എന്നർത്ഥം. ഉച്ചയ്ക്ക് ഗ്രാമിന് 90 രൂപയും പവന് 720 രൂപയും അധികമായി ഉയർന്നു. അതായത് ഇന്നലെ മാത്രം ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കുതിച്ചു. എന്നാൽ ഇന്ന് വീണ്ടും അത് തകർന്നടിയുന്നു.
ഇന്ന് പവന് ഒറ്റയടിക്ക് 400 രൂപയാണ് ഇടിഞ്ഞത്. രാജ്യാന്തര വിലയിലെ സമ്മർദ്ദമാണ് ആഭ്യന്തര വിലയിൽ പ്രതിഫലിക്കുന്നത്. ഇന്ന് സ്വർണ വില ഇടിഞ്ഞതോടെ ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും ആശ്വാസമായി. നിലവിൽ 70,000ലാണ് സ്വർണ വില നിലനിൽക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 8805 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 70,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 88,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9606 രൂപയും പവന് 76,848 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7204 രൂപയും പവന് 57,632 രൂപയുമാണ്.
രാജ്യാന്തര സ്വർണ വിലയും ഇന്ന് തകർന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 3,229.27 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര സ്വർണവില, ഡോളറിനെതിരെ രൂപയുടെ മൂല്യം, സ്വർണത്തിന്റെ ബോംബെ റേറ്റ്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ റേറ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്.

സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം
യുഎസ്-ചൈന തമ്മിലുള്ള താരിഫ് പ്രതിസന്ധികൾക്ക് വിരാമമിട്ടെങ്കിലും യുഎസിലെ പണപ്പെരുപ്പം, യുഎസിലെ അടിസ്ഥാന പലിശനിരക്ക് എന്നിവയെല്ലാം സ്വർണത്തിനു അനുകൂല ഘടകങ്ങളാണ്. എന്നിട്ടും ഇന്ന് വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ വില മലക്കം മറിയുകയായിരുന്നു. ഇതി നിക്ഷേപകർക്കിടയിലും വ്യാപാരികൾക്കിടയിലും വാങ്ങുന്നവർക്കിടയിലും ആശങ്കയുണർത്തി. രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിലയിലെ മാറ്റങ്ങൾക്ക് കാരണമാവുന്നത്.
യുഎസിൻ്റെ പണപ്പെരുപ്പ കണക്കുകൾ ഇന്നലെയാണ് വന്നത്. പണപ്പെരുപ്പം ആശ്വാസകരമായി തുടരുന്നതിനാൽ അടിസ്ഥാന പലിശ നിരക്ക് കുറക്കണമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യം വീണ്ടും ഉയരുന്നു. പലിശ സ്വർണ വില ഉയരും.
ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്താലോ....?
സ്വർണ വില ഇടിഞ്ഞതോടെ വാങ്ങുന്നവരുടെ തിരക്ക് കൂടും. നിലവിലെ ട്രെൻഡ് അനുസരിച്ച് രാവിലെയും ഉച്ചക്കും വിലയിൽ മാറ്റം വരുന്നു. അടുത്ത കുതിപ്പിനു മുന്നേ വേഗം ജ്വല്ലറികളിലേക്ക് പോവുന്നതാണ് നല്ലത്. ഇന്നത്തെ വിലയിൽ ആഭരണം വാങ്ങുന്നെങ്കിൽ അഡ്വാൻസ് ബുക്ക് ചെയ്യാനും മറക്കണ്ട.
ഇന്ന് സ്വർണാഭരണം വാങ്ങാം.. ജ്വല്ലറികളിൽ തിരക്കേറുമോ?
സ്വർണ വില ഇടിയുന്നു. ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 76,233 രൂപയും ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,575 രൂപയും കൊടുക്കേണ്ടി വരും. പണിക്കൂലി വർദ്ധിക്കുന്നതിന് അനുസരിച്ച് ആഭരണത്തിൻ്റെ വിലയും വർദ്ധിക്കും. ഇന്ന് മൊത്തം വില ഇടിഞ്ഞതിനാൽ ജ്വല്ലറികളിൽ വാങ്ങുന്നവരുടെ ശക്തമായ തിരക്ക് അനുഭവപ്പെടാം. വിവാഹ പാർട്ടികളുടെ തിരക്കും പ്രതീക്ഷിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
