ഇന്ന് വീണ്ടും മലക്കം മറിയുന്നു. ഇന്ന് കേരളത്തിൽ സ്വർണ വില കുത്തനെ ഇടിയുന്നു. തുടർച്ചയായ വിലക്കയറ്റത്തിനു ശേഷം വീണ്ടും കടുത്ത ചാഞ്ചാട്ടമാണ്. വിലക്കുറവ് സംഭവിക്കുമ്പോൾ സാധാരണക്കാർക്ക് ആശ്വാസമുണ്ടാവാറുണ്ടെങ്കിലും ഇന്നത്തെ ഇടിവ് കാര്യമായ നേട്ടമൊന്നും നൽകുന്നില്ല. കേരളത്തിൽ വില ഇടിഞ്ഞിട്ടും രാജ്യാന്തര വില ശക്തമായി കുതിക്കുന്നുണ്ട്. ഇന്ന് കേരളത്തിൽ പവന് 440 രൂപയാണ് ഇടിഞ്ഞത്. നാളെയും വില ഇടിഞ്ഞാൽ ആശ്വസിക്കാം.
രാജ്യാന്തര വില ഇടിഞ്ഞിരുന്നെങ്കിലും പിന്നീട് വില മെച്ചപ്പെടുകയായിരുന്നു. അതായത് ഇന്നലെ ഔൺസിന് 3,360 ഡോളറിനടുത്തായിരുന്ന രാജ്യാന്തര സ്വർണവില ഇന്ന് 3,324 ഡോളറിലേക്കു വീണിരുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 55 രൂപ കുറഞ്ഞ് 9050 രൂപയായി. ഒരു പവന് 440 രൂപ കുറഞ്ഞ് 72,400 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9873 രൂപയും പവന് 78,984 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7405 രൂപയും പവന് 59,240 രൂപയുമാണ്.
കേരളത്തിൽ വില ഇടിഞ്ഞിട്ടും ഇന്ന് രാജ്യാന്തര സ്വർണ വില കുതിക്കുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 3,341.64 ഡോളറിലെത്തി. വേഗം തന്നെ 3,350ലേക്കാണ് ഈ കുതിപ്പ്. എന്നാൽ മറുവശത്ത് വെള്ളി വില കുത്തനെ ഇടിയുന്നുണ്ട്.

ഇന്ന് സ്വർണ വില ഇടിയുന്നു, കാരണം ഇതാണ്
ബിഗ്, ബ്യൂട്ടിഫുൾ നികുതി നിയമം യുഎസിന്റെ സാമ്പത്തിക വളർച്ചക്ക് കൂടുതൽ ശക്തി നൽകുന്നുണ്ടെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കുന്നു. ഇത് കൃത്യമായി പ്രയോഗിച്ചാൽ ഡോളർ കൂടുതൽ ശക്തമാവും. അതോടെ സ്വർണ വില ഇടിയും. യുഎസിൽ കഴിഞ്ഞ മാസത്തെ തൊഴിൽ കണക്ക് പ്രകാരം തൊഴിലവസരങ്ങൾ വർദ്ധിച്ചതോടെ തൊഴിൽ മേഖല കൂടുതൽ ശക്തമാവുന്നു.
ഇതോടെ അടിസ്ഥാന പലിശ നിരക്ക് കുറക്കാനുള്ള സാധ്യതയും മങ്ങുന്നു. അത് സ്വർണത്തിൻ്റെ ശക്തി കൂടുതൽ ദുർബലമാക്കുന്നു. എന്നിട്ടും നിലവിൽ രാജ്യാന്തര വില മെച്ചപ്പെട്ട നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഇതിൻ്റെ ഫലങ്ങൾ കേരളത്തിലാണ് പ്രതിഫലിച്ചത്. കേരളത്തിൽ സ്വർണ വില ശക്തമായി ഇടിയുകയും ചെയ്തു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ഈടാക്കുമ്പോഴാണ് സ്വർണാഭരണത്തിൻ്റെ വില കണക്കാക്കുന്നത്. പണിക്കൂലി സാധാരണയായി 5 മുതൽ 35% വരെ കണക്കാക്കും. മിനിമം 5% കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,353 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,840 രൂപയും കൊടുക്കേണ്ടി വരും. നിലവിലെ വില കുറഞ്ഞെങ്കിലും ആഭരണം വാങ്ങുന്നവർക്ക് ആശ്വാസം നൽകുന്നില്ല. നിലവിൽ 80,000 രൂപക്ക് അരികിലെത്തി.
സ്വർണ വില ഇടിയുമ്പോൾ ആഭരണം വാങ്ങുന്നോ?
തുടർച്ചയായ കുതിപ്പിനു ശേഷം കേരളത്തിൽ ഇന്ന് സ്വർണ വില ഇടിയുന്നു. ഇന്ന് വില ഇടിഞ്ഞതിനാൽ നിരവധി പേർ സ്വർണാഭരണം വാങ്ങാൻ ആവേശം കാണിച്ചേക്കാം. ഇന്നത്തെ വിലക്കുറവിൽ ആഡ്വാൻസ് ബുക്ക് ചെയ്താൽ തീർച്ചയായും അത് നേട്ടം നൽകും. സ്വർണത്തിൽ നിക്ഷേപിക്കുന്നതു പോലെ സ്വർണാഭരണം വാങ്ങി സൂക്ഷിക്കുന്നതും ഒരു ആസ്തിയായി കണക്കാക്കാം. സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോൾ ഈ ആഭരണങ്ങൾ ഉപകാരപ്പെടും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications