അക്ഷയ തൃതീയക്ക് പിന്നാലെ ഇന്നും സ്വർണ വിലയിൽ വമ്പൻ തകർച്ച. തുടർച്ചയായ രണ്ടാം ദിനവും കേരളത്തിൽ സ്വർണ വില ഇടിഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 1600 രൂപയാണ് ഇടിഞ്ഞത്. വില ഇടിഞ്ഞതോടെ ആഭരണപ്രേമികൾക്ക് സന്തോഷമായി. മാത്രമല്ല ഈ വിവാഹ സീസണിൽ സ്വർണം വാങ്ങുന്നവർക്കും ഇത് ആശ്വാസമാവുന്നു. രാജ്യാന്തര വിപണി ഇന്നും പതിവു പോലെ താഴേക്ക് തന്നെയാണ്. ഈ ട്രെൻഡ് തുടർന്നാൽ വില 70,000ൽ നിന്നും താഴേക്ക് വീണേക്കാം. ഇന്ന് സ്വർണം വാങ്ങുന്നില്ലേ..?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 200 രൂപ കുറഞ്ഞ് 8775 രൂപയായി. പവന് 1,600 രൂപ കുറഞ്ഞ് 70,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9573 രൂപയും പവന് 76,584 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7180 രൂപയും പവന് 57,440 രൂപയുമാണ്.
ഇന്നും രാജ്യാന്തര സ്വർണ വില തകർച്ചയിലാണ്. സ്പോട്ട് സ്വർണ വില ഔൺസിന് 3,228.18 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളി വിലയും തകർച്ചയിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളിലാണ് രാജ്യാന്തര വില തകർച്ചയിലെ വക്കിലാണ്. യുഎസ്- ചൈന താരിഫ് പ്രതിസന്ധികൾക്ക് ശമനമുണ്ടായതാണ് സ്വർണ വില ഇടിയാൻ കാരണമായത്.

സ്വർണ വിലയിൽ ഇന്നും വീഴ്ച
യുഎസ്- ചൈന യുദ്ധങ്ങൾക്ക് ശമനമുണ്ടായതോടെ സ്വർണ വിലയ്ക്ക് വീഴ്ച സംഭവിക്കാൻ തുടങ്ങി. ഇത് വാങ്ങുന്നവർക്ക് ആശ്വാസമുണ്ടാക്കുമെങ്കിലും വിൽക്കുന്നവർക്കും നിക്ഷേപകർക്കും നിരാശയുണ്ടാക്കുന്നു. കേരളത്തിൽ പവൻ വില 80,000ലേക്ക് അടുക്കവേയാണ് ഈ തകർച്ച. രാജ്യാന്തര വിപണിയിൽ തുടർച്ചയായ വീഴ്ചയാണ് കാണുന്നത്. 3,500 ഡോളറിലേക്ക് എത്തിയ സ്വർണം വീണ്ടും 3,000 ഡോളർ എന്ന ലെവലിലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്നു.
സ്വർണ വില ഇടിഞ്ഞതോടെ ഓഹരി വിപണി മെച്ചപ്പെട്ടു. അതിനാൽ തന്നെ സ്വർണ നിക്ഷേപകർ വ്യാപകമായി ഓഹരി വിപണിയിലേക്ക് തന്നെ ചുവടു വെക്കാൻ തുടങ്ങി.
ഇന്ന് സ്വർണാഭരണം വാങ്ങുന്നില്ലേ..? ഒരു പവന് എത്ര വേണം?
സ്വർണ വിലയേക്കാൾ സ്വർണാഭരണ വില അൽപം കൂടുതലായിരിക്കും. അതിനു കാരണം പണിക്കൂലി ഉൾപ്പെടെയുള്ള മറ്റ് ചാർജുകൾ ഈടാക്കുന്നതിനാലാണ്. ഇന്നത്തെ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 75,974 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,543 രൂപ കൊടുക്കേണ്ടി വരും. പണിക്കൂലി വർദ്ധിക്കുന്നതിന് അനുസരിച്ച് ആഭരണത്തിൻ്റെ വിലയും വർദ്ധിക്കും.
ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്താലോ....?
ഇന്നത്തെ വിലക്കുറവ് ആശ്വാസകരമാണ്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുന്നു. വിവാഹത്തിനോ അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്കോ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ഇതാണ് ബെസ്റ്റ് ടൈം. ഇന്നലെ അക്ഷയ തൃതീയയുടെ ഐശ്വര്യത്തിനൊപ്പം ഇന്നും സ്വർണത്തിന് വില ഇടിഞ്ഞു. ഇന്നത്തെ വിലയിൽ തന്നെ സ്വർണാഭരണങ്ങൾ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് ഉചിതം.
സ്വർണ വില ഇടിഞ്ഞപ്പോൾ സ്വർണ നിക്ഷേപകർക്ക് ഇത് വലിയ തിരിച്ചടിയായി. എങ്കിലും അടുത്ത വിലക്കയറ്റത്തിനു മുന്നേ സ്വർണം വാങ്ങി സൂക്ഷിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. തുടർച്ചയായ രണ്ടാം ദിവസം സ്വർണം പവന് 1640 രൂപയാണ് കുറഞ്ഞത്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications