കുതിപ്പിന് ശേഷം സ്വർണ വിലയിൽ ഇന്ന് ഇടിഞ്ഞു. ഇന്നലെ രണ്ട് തവണ കത്തിക്കയറിയ സ്വർണ വില ഇന്ന് നേരിയ ഇടിവിൽ. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഉത്സവകാലത്തെ ഡിമാൻഡ് കുതിച്ചതാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായത്. എന്നാൽ ഇന്നത്തെ വീഴ്ച സാധാരണക്കാർക്ക് ആശ്വാസമാകുന്നില്ല. രാജ്യാന്തര വിലയിലും വീഴ്ചയുണ്ട്.
ഇന്നലെയും രണ്ട് തവണയാണ് സ്വർണ വില കുതിച്ചത്. രാവിലെ ഉയർന്ന റെക്കോർഡ് കുതിപ്പിൽ നിന്നും വ്യത്യസ്തമായി ഉച്ചയോടെ സ്വർണ വില വീണ്ടും ഉയർന്നപ്പോൾ ആദ്യമായി പവന് 84,000 രൂപ കടന്നു. ഇത് സർവ്വകാല റെക്കോർഡ് തന്നെയായിരുന്നു. ഇന്ന് വില ഇടിഞ്ഞെങ്കിലും പവന് 84,000 രൂപയിൽ തന്നെയാണ് തുടരുന്നത്. അതായത് 85,000 രൂപയിലേക്ക് ഇനി വെറും 400 രൂപയുടെ വ്യത്യാസം മാത്രം.
ഇന്നലെ രാവിലെയും വൈകിട്ടുമായി ഗ്രാമിന് 240 രൂപയും പവന് 1,920 രൂപയുമാണ് വർദ്ധിച്ചിരുന്നത്. അതായത് ഉച്ചക്ക് ശേഷം പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയുമാണ് ഉയർന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,575 രൂപയായി. ഒരു പവന് 240 രൂപ കുറഞ്ഞ് 84,600 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,05,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,537 രൂപയും പവന് 92,296 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8653 രൂപയും പവന് 69,224 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇന്ന് ഇടിയുന്നു. ഇന്നലെ കത്തിക്കയറിയ ശേഷമാണ് ഇന്നത്തെ വീഴ്ച. ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,768.37 ഡോളറിലെത്തി. റെക്കോർഡ് വിലക്കയറ്റത്തിൽ നിന്നും നേരിയ മാറ്റം മാത്രമാണ് ഇന്നുണ്ടായത്. രാജ്യാന്തര വിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.

ലാഭമെടുപ്പ് പണിയായി
സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള കടുത്ത ലാഭമെടുപ്പാണ് ഇന്ന് വില ഇടിയാൻ കാരണമായത്. അതായത് നിലവിൽ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ ഇത് അധികനാൾ തുടരില്ലെന്ന് ജെറോം പവൽ വ്യക്തമാക്കിയതോടെ ഡോളറും ബോണ്ടും ശക്തിയാർജ്ജിക്കുകയും സ്വർണം ഇടിയുകയും ചെയ്യുകയായിരുന്നു.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 91,545 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,485 രൂപയും കരുതേണ്ടി വരും. വമ്പൻ കുതിപ്പിൽ നിന്നാണ് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായത്. എന്നാൽ ഒരു പവൻ ആഭരണത്തിൻ്റെ വില ആദ്യമായി 91,000 രൂപ കടന്ന് മുന്നേറുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications