എൻ്റെ പൊന്നേ.... കേരളത്തിൽ ഇന്നും സ്വർണ വില ഇടിഞ്ഞു. വാങ്ങുന്നവർക്ക് ഇത് സുവർണാവസരമാണ്. ഇനിയും കാത്തിരുന്നാൽ വില കുറയുമോ? ഇന്ന് പവന് 160 രൂപ കുറഞ്ഞിട്ടുണ്ട്. എന്നാൽ രാജ്യാന്തര വില അൽപം മെച്ചപ്പെട്ടിട്ടുണ്ട്. ആഭരണം വാങ്ങുന്നവർ വേഗം തന്നെ ജ്വല്ലറികളിലേക്ക് ഓടിക്കോ... അക്ഷയ തൃതീയ കഴിഞ്ഞിട്ടും സ്വർണ വിലയിൽ ഇടിവാണ്. ഈ ട്രെൻഡ് നാളെയും തുടർന്നാൽ സ്വർണ വില 70,000ലും താഴേക്ക് ഇടിഞ്ഞേക്കാം. കഴിഞ്ഞ 10 ദിവസത്തിനിടെഗ്രാമിന് 535 രൂപയും പവന് 4,280 രൂപയുമാണ് ഇടിഞ്ഞത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 20 രൂപ കുറഞ്ഞ് 8755 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 70,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9551 രൂപയും പവന് 76,408 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7164 രൂപയും പവന് 57,312 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ നേരിയ കയറ്റം പ്രകടമാവുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 3,254.64 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. എന്നാൽ കേരളത്തിൽ ഇന്നും വില ഇടിവിലാണ്.

സ്വർണ വിലയിൽ ഇന്നും വീഴ്ച
തുടർച്ചയായ ഇടിവിനു ശേഷം രാജ്യാന്തര വില ഇന്ന് ഉയർന്നിരിക്കുന്നു. ഇന്ന് നിക്ഷേപകർക്ക് പുതിയ പ്രതീക്ഷ ഉയർത്തുന്നു. വീണ്ടും സ്വർണ വില ആളിക്കത്താനുള്ള തുടക്കമാണ് ഇന്നത്തെ ഈ വിലക്കയറ്റം. വ്യാപാര യുദ്ധങ്ങൾക്ക് വിരാമം വന്നതാണ് രാജ്യാന്തര വിലയെ മൂക്കു കുത്തിച്ചത്. സ്വർണത്തിൻ്റെ വില കുറഞ്ഞപ്പോൾ വാങ്ങൽ താൽപര്യം വർധിച്ചതാണ് ഇന്ന് വില വീണ്ടും ഉയരാൻ കാരണമായത്.
യുഎസിലെ തൊഴിലില്ലായ്മക്കണക്ക് പുറത്തു വരാനിരിക്കുന്നു. തൊഴിലില്ലായ്മ ശക്തമാണെങ്കിൽ ഫെഡ് റിസർവ്വ് പലിശ നിരക്ക് കുറക്കും. ഇത് സ്വർണ വില കുതിക്കാൻ വഴിയൊരുക്കും.
ഇന്നും കേരളത്തിൽ വില താഴേക്ക് തന്നെയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം മുന്നേറിയതാണ് ഇന്നും സ്വർണ വില കേരളത്തിൽ ഇടിയാൻ കാരണമായത്.
ഇന്ന് സ്വർണാഭരണം വാങ്ങുന്നില്ലേ..? ഒരു പവന് എത്ര വേണം?
ഇന്നും സ്വർണ വില കുറഞ്ഞു. ഇന്നത്തെ സ്വർണ വിലയ്ക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 75801 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9521 രൂപ കൊടുക്കേണ്ടി വരും. മിനിമം പണിക്കൂലിയാണ് ഇവിടെ കണക്കാക്കിയത്. ഇതിലും ഉയർന്ന നിരക്ക് ഈടാക്കിയാൽ ആഭരണ വില ഇതിലും ഉയരും.
ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യാം
ഇന്നും സ്വർണ വില ഇടിഞ്ഞു. വിവാഹ പാർട്ടികൾക്കും ആഭരണപ്രേമികൾക്കും ഈ വിലക്കുറവ് മികച്ച അവസരമാണ്. ഇന്നത്തെ വിലയിൽ ആഭരണം വാങ്ങുന്നില്ലേ..? നാളെ വില കുതിച്ചേക്കാം. അതിനു മുന്നേ അഡ്വാൻസ് ബുക്ക് ചെയ്താൽ ഇന്നത്തെ വിലയിൽ തന്നെ സ്വർണാഭരണം വാങ്ങാം. നിലവിൽ 70,000ലാണ് സ്വർണ വില നിൽക്കുന്നത്.
സ്വർണ വില ഇടിഞ്ഞതോടെ നിക്ഷേപകർക്കിടയിൽ ആശങ്ക ഉയരുന്നു. പലരും ഓഹരി വിപണിയിലേക്ക് ചുവടു മാറ്റുന്നു. സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന പെരുമയുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തുടർച്ചയായ വിലക്കുറവാണ് സംഭവിക്കുന്നത്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
