തുടർച്ചയായ രണ്ടാം ദിനവും സ്വർണ വില ഇടിയുന്നു. ഇത് സാധാരണക്കാർക്ക് നേരിയ ആശ്വാസം നൽകുന്നു. ഇന്ന് പവന് 360 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ നേരിയ ഇടിവായിരുന്നു. എന്നാൽ രാജ്യാന്തര വില നേട്ടത്തിൽ തന്നെ തുടരുന്നു. ആഗോള തലത്തിലെ മാറ്റങ്ങൾ ഇന്ന് കേരളത്തിലെ വിലയെ സാരമായി ബാധിക്കുന്നുണ്ട്. ഇത് ആഭരണപ്രേമികൾക്കും, സാധാരണക്കാർക്കും ഏറെ ആശ്വാസം നൽകുന്നു. രണ്ട് ദിവസം കൊണ്ട് പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 9100 രൂപയായി. ഒരു പവന് 360 രൂപ കുറഞ്ഞ് 72,800 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9928 രൂപയും 8 ഗ്രാമിന് 79,424 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7446 രൂപയും 8 ഗ്രാമിന് 59,568 രൂപയുമാണ്.
ഇന്ന് രാജ്യാന്തര വില മുന്നേറുന്നു. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,336.66 ഡോളറിലെത്തി. സ്വർണം പോലെ വെള്ളി വിലയും നേട്ടത്തിലാണുള്ളത്. ഇതോടെ സമീപകാലത്തായി ആഗോള തലത്തിൽ വെള്ളിയുടെ ഡിമാൻഡും വർദ്ധിച്ചിട്ടുണ്ട്.

സ്വർണ വിലയിലെ ചാഞ്ചാട്ടങ്ങൾക്കു പിന്നിലെ കാരണം
ഇന്ന് രാജ്യാന്തര വില നേട്ടത്തിലെത്തിയിട്ടും കേരളത്തിൽ സ്വർണ വില ഇടിയുന്നു. ആഗോള മാറ്റങ്ങൾക്ക് അനുസരിച്ച് ഇന്ന് സ്വർണ വില കുതിക്കുമെന്നായിരുന്നു ഇന്നലെ പ്രതീക്ഷിച്ചത്. യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറക്കുന്നതിലൂടെ ഡോളറിനേക്കാൾ സ്വർണത്തിന് മൂല്യം വർദ്ധിക്കും. ഇതോടെ സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡും ഉയരും. അത് സ്വർണത്തിൻ്റെ വില കുതിക്കുന്നതിലേക്കും എത്തിക്കും. എന്നാൽ യുഎസിൻ്റെ പണപ്പെരുപ്പം കൂടിയാൽ സ്വർണത്തിന് അത് തിരിച്ചടിയാവുകയും, വില ഇടിയുകയും ചെയ്യും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ അധിക ചാർജുകൾ ഈടാക്കുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. മിനിമം 5% പണിക്കൂലിയാണെങ്കിൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 78,785 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,894 രൂപയും കരുതേണ്ടി വരും. സ്വർണത്തിന് വില കുതിക്കുന്നതിന് അനുസരിച്ച് ആഭരണത്തിൻ്റെ വിലയും കുതിക്കും. അതിനാൽ ഇന്നത്തെ ആഭരണ വിലയും അറിഞ്ഞിരിക്കുക.
സ്വർണം വാങ്ങുന്നുണ്ടോ?
ഇന്നും തുടർച്ചയായി സ്വർണ വില കുറഞ്ഞതോടെ സ്വർണം വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. കാര്യമായ ഇടിവില്ലെങ്കിലും ഓരോ വിലക്കുറവും സാധാരണക്കാർക്ക് ആശ്വാസ വാർത്തയാണ്. എന്നാൽ സ്വർണം വാങ്ങുന്നതുപോലെ സ്വർണത്തിൽ നിക്ഷേപിക്കുന്നതും മികച്ച തിരഞ്ഞെടുപ്പാണ്. അതിൽ നിന്നും ഭാവിയിൽ സ്വർണം വാങ്ങാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
