സ്വർണ വിലയിൽ ഇടവേള. തുടർച്ചയായ 5 ദിവസത്തിനു ശേഷം സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങൾ ശക്തിയാർജ്ജിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില കുത്തനെ ഉയരാൻ കാരണമായത്. യുദ്ധ സാഹചര്യം അവസാനിച്ചില്ലെങ്കിലും ഇന്ന് രാജ്യാന്തര വിലയും നേരിയ ഇറക്കത്തിലാണ്. ഇതോടെ ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം നൽകുന്നു. എന്നിരുന്നാലും സ്വർണ വില പവന് 74,000 തന്നെയാണ് ഇന്നും തുടരുന്നത്.
യുദ്ധങ്ങൾ പോലുള്ള പ്രതിസന്ധികൾ സ്വർണ വില കുതിക്കാൻ ഏറെ സഹായിക്കുന്നു എങ്കിലും അമിതമായ വിലക്കുതിപ്പ് സംഭവിച്ചാൽ നിക്ഷേപകർ വ്യാപകമായി സ്വർണത്തിൽ നിന്നും ലാഭം എടുക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ വില ഇടിയാനും വഴിയൊരുക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 9305 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 74,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 93,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,151 രൂപയും പവന് 81,208 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7614 രൂപയും പവന് 60,912 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ നേരിയ ഇടിവുണ്ട്. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,430.28 ഡോളറിലെത്തി.

ഇടവേളയെടുത്ത് സ്വർണം, വില ഇനിയും കുതിക്കുമോ?
ഇസ്രയേൽ-ഇറാൻ സംഘർഷം സ്വർണ വിലയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാപാര ദിനമായ ജൂൺ 14 ശനിയാഴ്ച സ്വർണ വില റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. എന്നാൽ ഇന്ന് നേരിയ ഇടിവുണ്ടായതിനു കാരണങ്ങൾ നിരവധിയാണ്. യുദ്ധം പോലുള്ള പ്രതിസന്ധി ഘട്ടത്തിൽ ആളുകൾ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നു എന്നതാണ് ഈ സാഹചര്യങ്ങളിൽ സ്വർണത്തിൻ്റെ വില കുതിക്കുന്നത്. എന്നാൽ തുടർച്ചയായി വില കുതിച്ചതോടെ സ്വർണത്തിൽ നിന്ന് ലാഭം എടുത്തതോടെ ഇന്ന് വിലയിൽ നേരിയ ഇടിവുണ്ടായി.
അതായത് സംഘർഷത്തിന് ശമനം ഇല്ലാത്തതിനാൽ ഇന്നത്തെ വിലക്കുറവിൽ ആശ്വസം വേണ്ട എന്നർത്ഥം. യുദ്ധം വീണ്ടും ശക്തിയാർജ്ജിച്ചാൽ സ്വർണ വില അപ്രതീക്ഷിത റെക്കോർഡുകൾ ഭേദിക്കും. മാത്രമല്ല അമേരിക്കയുടെ വരാനിരിക്കുന്ന പണ നയവും നിർണായകമാണ്. നിലവിൽ പലിശ കുറയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഏറ്റവും പുതിയ പണപ്പെരുപ്പ റിപ്പോർട്ട് പരിഗണിച്ചാൽ പലിശ നിരക്ക് കുറക്കാനും സാധ്യതയുണ്ട്.
യുഎസിൻ്റെ റിപ്പോ നിരക്ക് കുറച്ചാൽ സ്വർണ വില ഗണ്യമായി കുതിക്കും. മറുവശത്ത് യുഎസിൻ്റെ കടപ്പത്രങ്ങളും, ഡോളറും തളരും. ഇത് കേരളത്തിലും പ്രതിഫലിക്കുകയും സ്വർണ വില കത്തിക്കയറുകയും ചെയ്യും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 80,559 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,823 രൂപയും കൊടുക്കേണ്ടി വരും. 5 മുതൽ 35 ശതമാനം വരെയാണ് പണിക്കൂലി സാധാരണയായി കണക്കാക്കുന്നത്. ഇവിടെ മിനിമം 5 ശതമാനം മാത്രമാണ് കണക്കാക്കിയത്, അതിനാൽ ആഭരണ വില ഇതിലും ഉയർന്നേക്കാം. എങ്കിലും ഒരു പവൻ വാങ്ങാൻ 80,000 രൂപയ്ക്ക് മുകളിൽ കരുതേണ്ടി വരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
