ആഭരണപ്രേമികൾക്ക് ആശ്വസിക്കാം. ഇന്നും സ്വർണ വില കനത്ത ഇടിവിൽ. കേരളത്തിൽ ഇന്ന് സ്വർണ വില ഇടിഞ്ഞെങ്കിലും രാജ്യാന്തര വില നിലവിൽ പോസിറ്റീവ് നേട്ടത്തിലേക്ക് എത്തി. തുടർച്ചായ മൂന്നാം ദിനത്തിലും കേരളത്തിൽ സ്വർണ വില ഇടിയുന്നു. ഇന്നലെ രാവിലെ സ്വർണ വില ഇടിഞ്ഞതിനു പിന്നാലെ ഉച്ചക്കും വില ഇടിഞ്ഞിട്ടുണ്ട്. അതായത് രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 110 രൂപയും പവന് 1080 രൂപയുമാണ് കുറഞ്ഞത്.
ഇന്ന് രാവിലെ പവന് 200 രൂപ വീണ്ടും കുറഞ്ഞിട്ടുണ്ട്. ഇതോടെ സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസമായി. രാജ്യാന്തര തലത്തിലെ പ്രതിസന്ധികൾ ഒഴിയുന്നു എന്ന വാർത്തയാണ് ഇന്നലെ വില ഇടിയാൻ കാരണമായത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയായി. പവന് 200 രൂപ കുറഞ്ഞ് 72,560 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9895 രൂപയും പവന് 79,160 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7421 രൂപയും പവന് 59,368 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില മെച്ചപ്പെട്ടിട്ടുണ്ട്. സ്പോട്ട് സ്വർണ വില ഔൺസിന് 3,327.22 ഡോളറിലെത്തി. സ്വർണ വില മാത്രമല്ല വെള്ളി വിലയും മികച്ച കുതിപ്പിലേക്ക് എത്തുന്നു. ഇത് നാളെ കേരളത്തിലും പ്രതിഫലിച്ചേക്കാം. രാജ്യാന്തര വില ഔൺസിന് 3,316 ഡോളർ വരെ ഇടിഞ്ഞതിനു ശേഷമാണ് നിലവിൽ മെച്ചപ്പെട്ടത്.

സ്വർണ വില ഇടിയുന്നു..
ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിക്കും എന്ന വാർത്തകളും യുഎസ് ഡോളർ കുതിച്ചു കയറിയതും, സ്വർണ നിക്ഷേപത്തിൽ നിന്നുള്ള വ്യാപകമായ ലാഭമെടുപ്പുമെല്ലാം സ്വർണ വിലയെ തളർത്തി. എന്നാൽ വില കുറഞ്ഞതോടെ സ്വർണം വാങ്ങുന്നത് വർദ്ധിച്ചതാണ് രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിക്കാൻ കാരണമായത്.
എന്നാൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, താരിഫ് പ്രതിസന്ധികൾ, യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കാനുള്ള സാധ്യത എന്നിവയെല്ലാം സ്വർണത്തിൻ്റെ ഡിമാൻഡ് വർദ്ധിക്കാനും അതുവഴി വില കുതിക്കാനും കാരണമാവും. 2026ന്റെ ആദ്യപകുതിയോടെ രാജ്യാന്തര വില 4,000 ഡോളർ കടക്കുമെന്നാണ് യുഎസിലെ പ്രമുഖ അനലിസ്റ്റുകൾ പറയുന്നത്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,526 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,862 രൂപയും കൊടുക്കേണ്ടി വരും. ഇന്നും സ്വർണ വില ഇടിഞ്ഞതിനാൽ ആഭരണ വിലയും കുറയുന്നു. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്നു.
സ്വർണാഭരണ വില കുറയുമ്പോൾ വാങ്ങുന്നവരുടെ തിരക്കും വർദ്ധിക്കും. നിലവിൽ രാജ്യാന്തര വില മെച്ചപ്പെട്ടിട്ടുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ കേരളത്തിലും ഈ മാറ്റം പ്രതിഫലിച്ചേക്കാം. അങ്ങനെയെങ്കിൽ സ്വർണ വില വീണ്ടും കുതിക്കും.
സ്വർണം വാങ്ങുന്നുണ്ടോ?
ഇന്ന് വില കുറഞ്ഞതോടെ ആഭരണം വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കും. ഈ ആഴ്ച തുടർച്ചയായ മൂന്നാം ദിനവും വില കുറഞ്ഞതോടെ അടുത്ത മൂന്ന് ദിവസത്തിൽ അപ്രതീക്ഷിത ചാഞ്ചാട്ടവും പ്രതീക്ഷിക്കാം. ഈ വില കുറഞ്ഞ സാഹചര്യത്തിൽ ആഭരണം വാങ്ങിക്കൂട്ടിയാൽ വില കുതിക്കുന്ന ഘട്ടത്തിൽ നിങ്ങൾക്ക് ഒരു സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സ്വർണാഭരണത്തിന് സാധിക്കും. അതിനാൽ ഇന്നത്തെ വിലയിൽ വേഗം തന്നെ ആഭരണം വാങ്ങിക്കോളൂ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications