A Oneindia Venture

സ്വർണ വിലയിൽ വൻ ഇടിവ് വരുന്നു! അടുത്ത ആഴ്ച ആഭരണപ്രേമികൾക്ക് ആശ്വസിക്കാം; കാരണം ഇതാണ്

സ്വർണ വിലയിൽ വലിയ മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിക്കുന്നത്. ഇത് സ്വർണം വാങ്ങുന്നവരെയും വിൽക്കുന്നവരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. റെക്കോർഡ് വിലക്കയറ്റത്തിൽ നിന്നാണ് ഒക്ടോബറിൽ വില ഇടിയുന്നത്. നിലവിലെ സാഹചര്യത്തിൽ കടുത്ത ചാഞ്ചാട്ടം നേരിടുന്നുന്നതിനാൽ സ്വർണ വിലയിൽ കാര്യമായി ഇടിവും കുതിപ്പും രേഖപ്പെടുത്തുന്നില്ല. നവംബർ 14, 15 തിയ്യതികളിലായി ആഭ്യന്തര വിപണിയിൽ സ്വർണ വില ശക്തമായി ഇടിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 2 ദിവസത്തിനിടെ കേരളത്തിൽ പവന് മാത്രം 2,600 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിലയിലെ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവിന് കാരണമായത്. ഇത് സ്ഥിരമായി വില കുറയണമെന്നില്ല. പക്ഷേ നിലവിലെ ആ​ഗോള മാറ്റങ്ങൾ പരിശോധിച്ചാൽ വില ഇനിയും കുറഞ്ഞേക്കാം. സാധാരണയായി സാമ്പത്തിക പ്രതിസന്ധികൾ, യുദ്ധം അല്ലെങ്കിൽ മറ്റേതെങ്കിലും പ്രശ്നങ്ങൾ സ്വർണ വിലക്ക് കരുത്താകാറുണ്ട്.

യുഎസ് ഷട്ട് ഡൗൺ പ്രതിസന്ധി അവസാനിച്ചതും, വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിൻ്റെ പലിശ നിരക്ക് കുറക്കാനുള്ള സാധ്യത മങ്ങിയതുമെല്ലാം സ്വർണക്കുതിപ്പിന് തടസ്സമായി. ഇതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ വിലക്കുറവിന് കാരണമായത്. ഇത് വരും ആഴ്ചകളിലും സ്വർണ വിലയെ തളർത്തുമോ എന്ന് കാത്തിരിക്കേണ്ടിയിരിക്കുന്നു.

സ്വർണ വിലയിൽ വൻ ഇടിവ് വരുന്നു! അടുത്ത ആഴ്ച ആഭരണപ്രേമികൾക്ക് ആശ്വസിക്കാം

സ്വർണ വില അറിയാം

ഇന്ന് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാമിന് 11,465 രൂപയും, ഒരു പവന് 91,720 രൂപയായി. ഈ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,14,650 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,508 രൂപയും, പവന് 1,00,064 രൂപയുമാവുന്നു. 18 കാരറ്റ് ഒരു ഗ്രാമിന് 9,381 രൂപയും, പവന് 75,048 രൂപയുമാണ്.

കഴിഞ്ഞ ആഴ്ചയിലെ ഏറ്റക്കുറച്ചിലുകൾ

കേരളത്തിൽ സ്വർണ വിലയിൽ വലിയ ഏറ്റക്കുറച്ചിലാണ് കാണുന്നത്. ഇന്നലെ ശനിയാഴ്ച 22 കാരറ്റ് സ്വർണം പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും, ​ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയുമാണ്. നവംബർ 15ന് വെള്ളിയാഴ്ച രാവിലെയും ഉച്ചക്കും വില കുറഞ്ഞിട്ടുണ്ട്. എന്നാൽ നവംബർ 13 വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും വലിയ വിലയിലാണ് വ്യാപാരം അവസാനിച്ചത്. അന്ന് ​ഗ്രാമിന് 11,790 രൂപയും, പവന് 94,320 രൂപയുമായിരുന്നു. അന്ന് രണ്ട് തവണയാണ് സ്വർണ വില വർദ്ധിച്ചത് എന്നതും ശ്രദ്ധേയം.

അടുത്ത ആഴ്ച വില കുറഞ്ഞേക്കും

സ്വർണ വിലയിലെ ഈ ചാഞ്ചാട്ടം കുറയാനാണ് സാധ്യത. വരാനിരിക്കുന്ന ആഴ്ചയിൽ സ്വർണ വിലയിൽ കനത്ത ഇടിവ് സംഭവിച്ചേക്കാം. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുമെന്നാണ് സാമ്പത്തിക വിദ്​ഗധർ സൂചന നൽകുന്നത്. സ്വർണ വിലയിൽ ഇടിവുണ്ടായത് ആ​ഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായാണ്. ഈ ട്രെൻഡ് തുടർന്നാൽ പ്രവചിച്ചതു പോലെ വില വീണ്ടും ഇടിയും. അതായത് വീണ്ടും 22 കാരറ്റ് സ്വർണം പവന് 90,000 രൂപക്കും താഴേക്ക് വീഴാൻ സാധ്യതയുണ്ട്.

എന്നാൽ സത്യാവസ്ഥ എന്തെന്നാൽ, പ്രതിവാര വിലകൾ പരിശോധിച്ചാൽ ഏകദേശം 2.5% വർദ്ധനവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ബാങ്കുകൾ സ്വർണം തുടർച്ചയായി വാങ്ങുന്നതാണ് ഈ മുന്നേറ്റത്തിന് കാരണം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X