അധികം ആശ്വസിക്കണ്ട! കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നു. ഇന്നലെ രണ്ട് തവണ വില ഇടിഞ്ഞെങ്കിലും വീണ്ടും ഇന്ന് വില കുതിച്ചിരിക്കുന്നു. ആശ്വസിക്കാനുള്ള സമയം പോലുമില്ലാതെയാണ് ഇന്നത്തെ കുതിപ്പ്. ആഭരണപ്രേമികൾക്ക് ഇത് വലിയ തിരിച്ചടിയായി. ഇന്നലെ സ്വർണം വാങ്ങിയവർക്ക് നേരിയ തോതിൽ ആശ്വാസമുണ്ടായേക്കാം. ഇന്ന് പവന് കൂടിയത് 520 രൂപയാണ്. അതായത് ഇന്നലെ രണ്ട് തവണയായി പവന് കുറഞ്ഞത് 440 രൂപയാണ്.
വിവാഹ പർച്ചേസുകൾ വർദ്ധിക്കുന്ന ഈ സമയത്ത് സ്വർണ വില ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. സ്വർണ നിക്ഷേപത്തിൽ നിന്നുള്ള ലാഭമെടുപ്പ് മൂലമാണ് ഇന്നലെ വില ഇടിഞ്ഞത്. എന്നാൽ ഇന്ന് വീണ്ടും ആഗോള വിപണി സാഹചര്യങ്ങൾ സ്വർണ വിലക്ക് അനുകൂലമാവുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 65 രൂപ വർദ്ധിച്ച് 11,970 രൂപയായി. ഒരു പവന് 520 രൂപ വർദ്ധിച്ച് 95,760 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,19,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 71 രൂപ വർദ്ധിച്ച് 13,058 രൂപയും, പവന് 568 രൂപ വർദ്ധിച്ച് 1,04,464 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 53 രൂപ വർദ്ധിച്ച് 9,794 രൂപയും, പവന് 424 രൂപ വർദ്ധിച്ച് 78,352 രൂപയുമായി.

രാജ്യാന്തര സ്വർണ വിലയിൽ ഇന്നും നിരാശയാണ്. ഇന്നലെ ലാഭമെടുപ്പ് നടന്നതിനാൽ ആഗോള വിപണിയിൽ സ്വർണ വില ദുർബലമായി. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,223.24 ഡോളറിലെത്തി. കേരളത്തിലും വില കുറയുമായിരുന്നു, പക്ഷേ ഡോളറിനെതിരെ രൂപ വമ്പൻ ഇടിവിലേക്ക് വീണതിനാലാണ് ഇന്ന് സംസ്ഥാനത്ത് സ്വർണ വില മുന്നേറിയത്.
ഇത്തവണ സ്വർണത്തിന് അനുകൂലമാവുമോ?
ഇത്തവണ സൂചനകളെല്ലാം സ്വർണ വിലക്ക് അനുകൂലമാണ്. അമേരിക്കയുടെ സാമ്പത്തിക രംഗത്തെ മാറ്റങ്ങൾക്ക് അനുസൃതമായി, അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ഇത് സാധ്യമായാൽ ഡോളറിൻ്റെ മൂല്യം ഇടിയുകയും, സ്വർണ വില ശക്തമായി ഉയരുകയും ചെയ്യും.
സ്വർണാഭരണ വില അറിയാം
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,03,610 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,990 രൂപയുമായിരിക്കും. കേരളത്തിൽ ഇന്ന് സ്വർണ വില ശക്തമായി ഉയർന്നിരിക്കുന്നു. ഇത് ആഭരണപ്രേമികളെയും സാധാരണക്കാരെയും പ്രതികൂലമായി ബാധിക്കും. ഇന്നലെ വില കുറഞ്ഞെങ്കിലും ഇന്ന് വിപണീതമായ സാഹചര്യമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

പൊന്നിന്റെ വിലയിൽ നേരിയ ആശ്വാസം, പവന്റെ വില കുറഞ്ഞിട്ടുണ്ട്, പക്ഷെ ആഭരണം വാങ്ങുന്നവർ ഇക്കാര്യം അറിയണം

Gold Rate Live: ആഗോള സ്വർണവില കുതിക്കുന്നു, പവൻ 2 ലക്ഷത്തിലെത്തുമോ, വിശദമായി വായിക്കാം

സ്വർണവില റെക്കോർഡിലേക്ക്, കയ്യിൽ എത്ര ഗ്രാം സൂക്ഷിക്കാം എന്നറിയണം, ഇല്ലെങ്കിൽ തടവും പിഴയും ഉറപ്പ്

യുഎസ്-ഇസ്രായേല്-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം



Click it and Unblock the Notifications