പ്രതീക്ഷകൾ തെറ്റിച്ചില്ല, ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ ഉയരുമായിരുന്ന വിലയാണ് അപ്രതീക്ഷിത സാഹചര്യങ്ങളാൽ ഇന്ന് കുതിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കാൽ ശതമാനം വെട്ടിക്കുറച്ചതാണ് സ്വർണത്തിന് ആശ്വാസമായത്. കേരളത്തിൽ വില കുതിച്ചതോടെ സാധാരണക്കാർക്ക് സ്വർണം വാങ്ങാനുള്ള പ്രതീക്ഷ വീണ്ടും മങ്ങുന്നു. രാജ്യാന്തര വിലയിലും മികച്ച മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്.
കേരളത്തിൽ കന്നിമാസം തുടങ്ങിയതിനാൽ പരമ്പരാഗത ആഘോഷങ്ങളെല്ലാം വളരെ കുറവായിരിക്കും. പ്രത്യേകിച്ച് ശുഭകാര്യങ്ങളൊന്നും ഈ സമയത്ത് നടത്താറില്ല. അതിനാൽ സ്വർണാഭരണം വാങ്ങുന്നവരുടെ എണ്ണവും വളരെ കുറവായിരിക്കും. ഇപ്പോൾ വില കുതിച്ചതും സ്വർണം വാങ്ങാനുള്ള സാധാരണക്കാരൻ്റെ ശ്രമങ്ങൾ ഇല്ലാതാവുന്നു. ഒരു പവൻ ആഭരണം വാങ്ങാൻ പോലും സാധാരണക്കാർ കഷ്ടപ്പെടേണ്ടി വരും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ ഉയർന്ന് 10,205 രൂപയായി. ഒരു പവന് 120 രൂപ ഉയർന്ന് 81,640 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,02,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,133 രൂപയും പവന് 89,064 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8350 രൂപയും പവന് 66,800 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ഇന്ന് ശക്തമായി കുതിക്കുന്നു. ഇത് പുതിയ റെക്കോർഡിലേക്ക് ഉയർന്നേക്കും. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,657.45 ഡോളറിലാണ്. വെള്ളി വിലയും മുന്നേറുന്നു. സ്വർണ വില ഇന്നലെ കുതിച്ചിരുന്നെങ്കിൽ ഇതിലും അപ്രതീക്ഷിത റെക്കോർഡിലേക്ക് എത്തുമായിരുന്നു.

ആഭരണം വാങ്ങാൻ എത്ര രൂപ കരുതണം?
ഇന്ന് വീണ്ടും സ്വർണ വില കുതിക്കുന്നു. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. ഇന്ന് കേരളത്തിൽ നിന്നും ഒരു സ്വർണാഭരണം വാങ്ങാൻ എത്ര രൂപ ചിലവഴിക്കേണ്ടി വരും? 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 88,335 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,080 രൂപയും കരുതേണ്ടി വരും.
വീഴ്ചയിൽ നിന്നും എഴുന്നേറ്റു
ഇന്നലെ സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള കനത്ത ലാഭമെടുപ്പ് കാരണം സ്വർണ വില മുക്ക്കുത്തി വീണു. എന്നാൽ ഇന്ന് ശക്തിയാർജ്ജിച്ചിരിക്കുന്നു. അമേരിക്കയുടെ പലിശ നിരക്ക് വെട്ടിക്കുറച്ചതാണ് സ്വർണ വിലയിലെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നത്. സ്വർണ വില കുതിക്കുന്നതിനാൽ മറ്റു നിക്ഷേപങ്ങളേക്കാൾ സ്വർണ നിക്ഷേപങ്ങൾക്ക് ഡിമാൻഡ് ഉയരും. ഇത് വീണ്ടും സ്വർണത്തിൻ്റെ കരുത്ത് വർദ്ധിപ്പിക്കുന്നു.
സ്വർണം വാങ്ങുന്നോ? അതോ വിൽക്കുന്നോ?
സ്വർണ വില വീണ്ടും ഉയർന്നതോടെ സ്വർണാഭരണം വാങ്ങിക്കൂട്ടാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. എന്നാൽ നിങ്ങളുടെ പക്കൽ സ്വർണം ഉണ്ടെങ്കിൽ അവ വിൽക്കാനോ പണയം വെക്കാനോ ഇതാണ് ബെസ്റ്റ് ടൈം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications