ആഭരണപ്രേമികളേ, അത്ര സന്തോഷിക്കേണ്ട. ഇന്നലെ കുറഞ്ഞ സ്വർണ വില ഇന്ന് വീണ്ടും ഉയർന്നിട്ടുണ്ട്. ഇന്നലെ ഇടിഞ്ഞ അതേ വിലയിൽ തന്നെയാണ് ഇന്ന് സ്വർണ വില കുതിച്ചത്. നേരിയ ആശ്വാസം പോലുമില്ലാതെ സ്വർണ വില മുന്നേറുന്നു. സ്വർണ വില കുറയുന്നതും കാത്തിരിക്കുന്ന നിരവധി ആളുകളുണ്ട്. ഈ കുതിപ്പ് വില കുറയുമെന്ന കാത്തിരിപ്പുകളെ ഇല്ലാതാക്കുന്നു. ഇന്ന് പവന് 400 രൂപയാണ് ഉയർന്നത്. ആഗോള തലത്തിലെ അപ്രതീക്ഷിത മാറ്റങ്ങളാണ് സ്വർണ വിലയെ മാറ്റി മറിക്കുന്നത്. രാജ്യാന്തര വിലയും നേട്ടത്തിലാണുള്ളത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ വർദ്ധിച്ച് 9060 രൂപയായി. ഒരു പവന് 400 രൂപ വർദ്ധിച്ച് 72,480 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9884 രൂപയും പവന് 79,072 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7413 രൂപയും പവന് 59,304 രൂപയുമാണ്.
ഇന്ന് രാജ്യാന്തര വിലയും കുതിക്കുന്നു. ഇതിൻ്റെ പ്രതിഫലനമായിട്ടാണ് കേരളത്തിലും വില ഉയർന്നത്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,330.39 ഡോളറിലെത്തി. മാത്രമല്ല മറുവശത്ത് വെള്ളി വിലയും കുതിച്ചുയരുന്നു.

താരിഫ് കുതിപ്പും, ഡോളറിൻ്റെ തകർച്ചയും സ്വർണത്തിന് കരുത്തേകി
സ്വർണ വിലയിലെ മലക്കം മറിച്ചിൽ ആഗോള തലത്തിലെ പ്രതിസന്ധികൾ മൂലമാണ്. പ്രധാനമായും താരിഫ് പ്രശ്നങ്ങൾ വീണ്ടും തലപൊക്കിയതോടെ സ്വർണത്തിന് അത് കരുത്തേകി. ട്രംപിൻ്റെ താരിഫ് ശക്തമാവുന്നതോടെ അമേരിക്കയുടെ സാമ്പത്തിക രംഗത്ത് പ്രതിസന്ധികൾ ഉയരാനുള്ള സാധ്യത വർദ്ധിക്കും. ഇതും സ്വർണ വിലക്ക് കുതിക്കാനുള്ള സാഹചര്യം ഒരുക്കും.
ആഗോളതലത്തിലെ ഇത്തരം പ്രതിസന്ധികളെല്ലാം സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു. അത് സ്വർണ വില ഉയരുന്നതിനും കാരണമാവുന്നു. ഈ കാരണങ്ങൾക്ക് പുറമേ ഡോളർ ഇൻഡക്സിൽ ഇടിഞ്ഞതും സ്വർണത്തിൻ്റെ നേട്ടം ഉയർത്തി. പലപ്പോഴും ഡോളർ ഇടിയുമ്പോൾ സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് ഉയരും. ഇന്നും സ്വർണ വില ഉയരാനുള്ള കാരണങ്ങൾ ഇവയാണ്.
14 രാജ്യങ്ങൾക്കുമേലാണ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിൽ നിന്നും മാറ്റമില്ലെന്നും പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ താരിഫ് ചർച്ചകളിലൂടെ ഈ നയം സമവായത്തിലേക്ക് എത്തിയാൽ സ്വർണ വില വീണ്ടും ഇടിയും. മാത്രമല്ല, യുഎസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറക്കുന്നതിൽ നിന്നും പിൻവാങ്ങിയാലും സ്വർണ വിലക്ക് കടുത്ത തിരിച്ചടിയാവും.
സ്വർണാഭരണത്തിൻ്റെ വില കണക്കാക്കാം
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ഈടാക്കുമ്പോഴാണ് സ്വർണാഭരണങ്ങളുടെ വില കണക്കാക്കുന്നത്. മിനിമം 5% പണിക്കൂലിക്ക് അനുസരിച്ച് ഇന്നത്തെ സ്വർണ വില കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,440 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,850 രൂപയും കൊടുക്കേണ്ടി വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications