ഇന്നും താഴേക്കിറങ്ങാൻ ഭാവമില്ല. കേരളത്തിലെ സ്വർണ വിലയിൽ വമ്പൻ കുതിപ്പ് തുടരുന്നു. തുടർച്ചയായ അഞ്ചാം ദിവസവും സ്വർണ വിലയിൽ ചാഞ്ചാട്ടമില്ല. ഇന്ന് പവന് 560 രൂപ ഉയർന്നു. ക്രിസ്മസ് ആഘോഷങ്ങൾ അവസാനിച്ചു, 2025ഉം അവസാനിക്കുന്നു, ഈ വേളയിൽ സ്വർണം അതിൻ്റെ റെക്കോർഡ് ഉയരത്തിൽ ശക്തിയാർജ്ജിക്കുന്നു.
ഒരു ലക്ഷം എന്ന ഉയരത്തിലേക്ക് എത്തിച്ചേരാൻ വലിയ കാലതാമസം ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ഇനിയൊരു വിലക്കുറവ് പ്രതീക്ഷിക്കാനാവില്ല. മഞ്ഞ ലോഹത്തിൻ്റെ ഈ മുന്നേറ്റം സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. ആഭരണ രൂപത്തിൽ സ്വർണം വാങ്ങണമെങ്കിൽ 1.15 ലക്ഷമെങ്കിലും ചിലവഴിക്കേണ്ടി വരും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കു മുൻപ് വരെ 1 ലക്ഷം രൂപക്ക് 4 മുതൽ 5 പവൻ വരെ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ 1 ലക്ഷം രൂപയ്ക്ക് ഒരു പവൻ പോലും കിട്ടില്ലെന്ന അവസ്ഥയായി.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 70 രൂപ ഉയർന്ന് 12,835 രൂപയായി. ഒരു പവന് 560 രൂപ ഉയർന്ന് 1,02,680 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,28,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 77 രൂപ ഉയർന്ന് 14,002 രൂപയും, പവന് 616 രൂപ ഉയർന്ന് 1,12,016 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 58 രൂപ ഉയർന്ന് 10,502 രൂപയും, പവന് 464 രൂപ ഉയർന്ന് 84,016 രൂപയുമായി.

ഇന്ന് വീണ്ടും രാജ്യാന്തര സ്വർണ വില 4,500 ഡോളർ കടന്നിരിക്കുന്നു. ഇത്തവണ ലാഭമെടുപ്പിൽ വീണില്ല, ശക്തമായ മുന്നേറ്റത്തിലാണ് രാജ്യാന്തര വിപണി. ഇതോടെ ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,508.13 ഡോളറിലെത്തി. ഇതോടെയാണ് കേരളത്തിലും സ്വർണ വില കുതിച്ചുകയറിയത്.
2025ലെ കുതിപ്പ്
എഴുപതുകൾക്ക് ശേഷം സ്വർണ വില ഏറ്റവും വേഗത്തിൽ കുതിച്ചുയർന്ന വർഷമാണ് 2025. പല സാമ്പത്തിക വിദഗ്ദരും 2025ലെ സ്വർണ വർഷമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് സത്യമായി ഭവിച്ചിരിക്കുന്നു. ഓരോ മാസവും റെക്കോർഡ് വിലക്കയറ്റമായിരുന്നു 2025ൽ കാണാനിടയായത്. ഒടുവിൽ ഡിസംബറിൽ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലേക്കും സ്വർണം എത്തി.
സ്വർണാഭരണ വില
ഇന്നത്തെ സ്വർണ വിലക്കൊപ്പം 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസും (53.10 രൂപ) ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,11,101 രൂപ ചിലവഴിക്കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,930 രൂപയോളവും ചിലവഴിക്കേണ്ടി വരും. ഇവിടെ 10 ശതമാനം പണിക്കൂലി ഈടാക്കിയാൽ ഇതിലും ഉയർന്ന നിരക്കിൽ ആഭരണം വാങ്ങേണ്ടി വരും. കേരളത്തിൽ ഓരോ ദിവസവും സ്വർണത്തിൻ്റെ വിലക്കയറ്റം ശക്തമാവുന്നു. ഈ സാഹചര്യത്തിൽ ആഭരണം വാങ്ങാൻ നിങ്ങൾ റെഡിയാണോ?
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications