കത്തിക്കയറി സ്വർണം. ഇനിയൊരു തിരിച്ചു വരവില്ലേ...? ചരിത്രത്തിലാദ്യമായി സ്വർണ വില പവന് 70,000 രൂപ കടന്നു. ഇത് അവിശ്വസനീയം. ഇന്നത്തെ വിലക്കയറ്റം സാധാരണക്കാരുടെയും വിവാഹ പാർട്ടികളുടെയും ഹൃദയം തകർത്തുന്ന വാർത്ത. രാജ്യാന്തര വിപണിയും കത്തിക്കയറുന്നു. ഇന്നലെ വില കുതിച്ചപ്പോൾ 70,000 ന് അരികിലായിരുന്നു. വരും ദിവസങ്ങളിലും ഈ വിലക്കയറ്റം സംഭവിച്ചാൽ സ്വർണം വാങ്ങുന്നത് അവസാനിപ്പിക്കേണ്ടി വരുമോ? 2025 ഒരു സ്വർണ വർഷമാണ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ വർദ്ധിച്ച് 8770 രൂപയായി. പവന് 200 രൂപ വർദ്ധിച്ച് 70,160 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9567 രൂപയും പവന് 76,536 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7176 രൂപയും പവന് 57,408 രൂപയുമാണ്.
ഇന്നത്തെ വില കുതിച്ചതോടെ 24 കാരറ്റ് സ്വർണത്തിൻ്റെ 10 പവന് വില 95,670 രൂപയായി. അതായത് വരുന്ന ദിവസത്തെ വിലക്കയറ്റത്തിലടെ ഇത് 1 ലക്ഷം കടക്കും. അതായത് 2 പവൻ സ്വർണത്തിന് 1.5 ലക്ഷത്തിനു മുകളിൽ ചിലവഴിക്കണം. മാത്രമല്ല തുടർച്ചയായ 4 ദിവസത്തിനിടെ പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയുമാണ് ഉയർന്നത്. ഈ വർഷം മാത്രം പവന് 13,280 രൂപയും ഗ്രാമിന് 1,660 രൂപയും കുതിച്ചു.
ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,238.82 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വീണ്ടും രാജ്യാന്തര തലത്തിലും സ്വർണത്തിന് വില കുതിച്ചു. ഇനിയും വില ഉയരാനാണ് സാധ്യത.

താരിഫ് യുദ്ധത്തിൽ ശക്തിപ്രാപിച്ച് സ്വർണം
യുഎസ്- ചൈന വ്യാപാര യുദ്ധമാണ് സ്വർണ വില കുതിക്കാനുള്ള പ്രധാന കാരണം. മാത്രമല്ല ഓഹരി വിപണിയുടെ തകർച്ചയും ഡോളറിൻ്റെ തകർച്ചയും ഇന്നത്തെ സ്വർണ വിലക്ക് ആക്കം കൂട്ടി. ഡോളറിൻ്റെ തകർച്ചയാണ് ഇന്നത്തെ അപ്രതീക്ഷ കുതിപ്പിനുള്ള പ്രധാന കാരണം. ട്രംപിൻ്റെ വ്യാപാര യുദ്ധം തുടങ്ങിയതു മുതൽ ഡോളറിൻ്റെ മൂല്യം കുറയാൻ തുടങ്ങിയിരുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങുവാൻ എത്ര രൂപ കൊടുക്കണം?
ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കേരളത്തിലെ ഒരു ജ്വല്ലറിയിൽ ഏകദേശം 75,932 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 9,492 രൂപ ഈടാക്കും. മിനിമം 5% പണിക്കൂലിയാണ് ഇവിടെ കണക്കാക്കിയത്. എന്നിട്ടും സ്വർണാഭരണത്തിൻ്റെ വില കുതിച്ചുയരുന്നു. വിവാഹ പാർട്ടികൾക്കും സാധാരണക്കാർക്കും ഇതൊരു വലിയ തിരിച്ചടിയാവും. സ്വർണാഭരണം വാങ്ങുവാൻ 75,000 രൂപക്ക് മുകളിൽ കരുതണം.
സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ നല്ലത്?
ഇന്ന് ചരിത്രത്തിലെ ആദ്യത്തെ റെക്കോർഡ് കയറ്റമാണ്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ പ്രതിസന്ധി സൃഷ്ടിക്കും. എന്നാൽ നിക്ഷേപകർക്ക് ഇതാണ് ഏറ്റവും മികച്ച സമയം. ഓഹരി വിപണികളിൽ നിന്നു പോലും പലരും സ്വർണ നിക്ഷേപത്തിലേക്ക് ചുവടു മാറ്റും. സ്വർണത്തിൽ നിന്ന് വലിയ തോതിൽ ലാഭം ഉറപ്പാക്കാം. ഏപ്രിൽ 30നാണ് അക്ഷയ ത്രിതീയ. ആ ദിവസത്തിൽ സ്വർണാഭരണം വാങ്ങുന്നവരുടെ എണ്ണം താരതമ്യേന കൂടും. ഇത് സ്വർണ വില ഉയരാനും ആക്കം കൂട്ടും.


Click it and Unblock the Notifications