കേരളത്തിൽ സ്വർണ വില വീണ്ടും റെക്കോർഡ് തകർത്തു. ഇന്ന് രാവിലെ വില കുതിച്ചതിനു ശേഷം ഇന്ന് ഉച്ചക്കു ശേഷം പിന്നെയും വില കുതിച്ചു. ഇതോടെ കേരള ചരിത്രത്തിൽ ആദ്യമായി പവന് 99,000 രൂപ കടന്നു. 1 ലക്ഷത്തിലേക്ക് ഇനി കുറച്ച് ദൂരം മാത്രം. ഇപ്പോൾ ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർദ്ധിച്ചത്. അതായത് ഇന്ന് ആകെ ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും വർദ്ധിച്ചിട്ടുണ്ട്. ഇതോടെ ആഭരണപ്രേമികളുടെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നു.
സ്വർണ വിലയിലെ ഈ വമ്പൻ കുതിച്ചു കയറ്റം താങ്ങാനാവുന്നതല്ല. സ്വർണ വില ഉയരുന്നതിനേക്കാൾ കൂടുതൽ അത് ആഭരണ രൂപത്തിൽ വാങ്ങുമ്പോൾ ചിലവഴിക്കേണ്ടി വരും. അതിനു കാരണം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക് ചാർജ് എന്നിവ ഈടാക്കുന്നതിനാലാണ്. ഉച്ചയോടെ വില ഉയർന്നതിനാൽ നിലവിൽ ഒരു പവൻ സ്വർണത്തിന് വില 99,280 രൂപയാണ്. ഇനി വെറും 720 രൂപയുടെ വ്യത്യാസം മാത്രമാണ് 1 ലക്ഷം രൂപയിലേക്കുള്ളത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ പണനയ പ്രഖ്യാപനമാണ് സ്വർണത്തിന് കരുത്തേകുന്നത്.
ഏറ്റവും പുതിയ സ്വർണ വില
ഉച്ചക്കു ശേഷം സ്വർണ വിലയിൽ വമ്പൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നത്തെ സ്വർണ വിലയിൽ വലിയ മാറ്റമുണ്ടായി. ഇന്ന് മൊത്തത്തിൽ ഒരു ഗ്രാമിന് 135 രൂപ ഉയർന്ന് 12,410 രൂപയായി. ഒരു പവന് 1,080 രൂപ ഉയർന്ന് 99,280 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,24,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 147 രൂപ ഉയർന്ന് 13,538 രൂപയും, പവന് 1,176 രൂപ ഉയർന്ന് 1,08,304 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 111 രൂപ ഉയർന്ന് 10,154 രൂപയും, പവന് 888 രൂപ ഉയർന്ന് 81,232 രൂപയുമായി.

ഒരു പവന് എത്ര രൂപ ചിലവഴിക്കണം?
ഇന്ന് സ്വർണ വിലയിൽ വീണ്ടും പരിഷ്കരണം സംഭവിച്ചതിനാൽ ആഭരണ വിലയിലും വമ്പൻ മാറ്റം ഉണ്ടായിട്ടുണ്ട്. നിലവിലെ വിലക്കയറ്റത്തിന് അനുസരിച്ച് 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസും (53.10 രൂപ) പരിഗണിച്ചാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,07,420 രൂപ ചിലവഴിക്കേണ്ടി വരും. പണിക്കൂലി വർദ്ധിക്കുമ്പോൾ ഇതിലും ഉയർന്ന തുക ആവശ്യമായി വന്നേക്കാം. അതിനാൽ 1 ലക്ഷത്തിനു മുകളിൽ തന്നെ കൈവശമുണ്ടെങ്കിൽ ഇപ്പോൾ ഒരു പവൻ ആഭരണം വാങ്ങാം. ഇതേ കണക്കിൽ ഒരു ഗ്രാം ആഭരണത്തിന് 13,470 രൂപയോളവും ചിലവഴിക്കേണ്ടി വരും.
വിലകുതിക്കാൻ കാരണം?
അമേരിക്കയിൽ അടിസ്ഥാന പലിശ നിരക്ക് കുറച്ചതിനാൽ ഡോളറിൻ്റെ മൂല്യം ഇടിയുന്നു. ഈ കാരണത്താലാണ് സ്വർണ വില ശക്തി പ്രാപിക്കുന്നത്. എന്നാൽ ഇപ്പോൾ വീണ്ടും കേരളത്തിൽ വില ഇടിഞ്ഞതിനു കാരണം ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് എത്തിയതാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
