സ്വർണ വില വീണ്ടും കത്തിക്കയറുന്നു. ആഭ്യന്തര വിപണിയിലും രാജ്യാന്തര വിപണിയിലും ഒരുപോലെ കുതിച്ച് സ്വർണം. രണ്ട് ദിവസം അൽപം തളർച്ചയിലായിരുന്നെങ്കിൽ ഇന്ന് ഒറ്റയടിക്കാണ് 65,000 രൂപയിൽ നിന്ന് 66,000 രൂപയിലേക്ക് സ്വർണം കുതിച്ചത്. ഇതോടെ ആഭരണപ്രേമികളുടെ കണ്ണു തള്ളി. രാജ്യാന്തര വിപണിയിൽ 3,000 ഡോളർ കടന്നു. ഇന്നത്തെ വിലക്കയറ്റം പുത്തൻ റെക്കോർഡുകളിലേക്ക്. സാധാരണക്കാർക്കും വിവാഹ പാർട്ടികൾക്കും സ്വർണാഭരണം വാങ്ങുന്നത് വെറുമൊരു സ്വപ്നമായി മാറുമോ? ഇന്ത്യയിൽ മാർച്ച് 14നു ശേഷം പുത്തൻ റെക്കോർഡ് വിലക്കയറ്റമാണ് ഇന്ന് സംഭവിച്ചത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ വർദ്ധിച്ച് 8250 രൂപയായി. പവന് 320 രൂപ വർദ്ധിച്ച് 66,000 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 82,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9000 രൂപയും പവന് 72,000 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6750 രൂപയും പവന് 54,000 രൂപയുമാണ്.
രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,012.13 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച ഇത്തരത്തിൽ വില 3,000 ഡോളർ കടന്നിരുന്നെങ്കിലും പെട്ടെന്ന് തന്നെ വില താഴേക്ക് വീണിരുന്നു. എന്നാൽ ഇന്നത്തെ വ്യാപാരം പൊടിപൊടിക്കും. രാജ്യാന്തര വിപണിയിലെ കുതിപ്പാണ് ഇന്ത്യയിലും വില ഉയരാനുള്ള കാരണമായത്. ഇന്നത്തെ വിലക്കയറ്റം സ്വർണ നിക്ഷേപകർക്ക് ആശ്വാസകരം.

വിലക്കുതിപ്പിന് കാരണം എന്താണ്....
ഇസ്രയേൽ-ഗാസ പോര് പിന്നെയും ശക്തമായത് സ്വർണ വിലക്ക് അനുകൂലമായ സാഹചര്യം ഒരുക്കി. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ സേന ഗാസയെ ആക്രമിച്ചെന്ന റിപ്പോർട്ട് വന്നതോടെ യുദ്ധ ഭീഷണി ഉയർന്നു. ഇതാണ് സ്വർണത്തിന് ഡിമാൻഡ് ഉയരാൻ കാരണമായത്.
യു.എസ് സമ്പദ് വ്യവസ്ഥയിലെ മാന്ദ്യം, യു.എസിലെ അടിസ്ഥാന പലിശ നിരക്കുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവ എന്നിവയും സ്വർണ വില ഉയരാനുള്ള കാരണങ്ങളാണ്.
ഇന്ന് ഡോളറിനെതിരെ രൂപ മെച്ചപ്പെട്ടു. രൂപക്കും തളർച്ചയായിരുന്നുവെങ്കിൽ ഇതിലും കുത്തനെ സ്വർണ വില ഉയർന്നേനെ.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നത്തെ വില പ്രകാരം ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 71,434 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 8,930 രൂപ കൊടുക്കേണ്ടി വരും. പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയപ്പോഴാണ് ആഭരണ വില 70,000 രൂപക്ക് മുകളിൽ എത്തുന്നത്. ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്. ഇതിൽ കൂടുതൽ പണിക്കൂലി ഈടാക്കുമ്പോൾ ഈ വിലയിലും മാറ്റം വരും. അതിനാൽ ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയെ കുറിച്ച് വിശദമായി പഠിക്കുക.
റെക്കോർഡ് വിലക്കയറ്റവുമായി സ്വർണം കുതിക്കുന്നു...
രണ്ട് ദിവസമായി സ്വർണ വിലയിൽ നേരിയ ഇറക്കം ഉണ്ടായിരുന്നു. എന്നാൽ അത് സാധാരണക്കാർക്ക് ഒട്ടും ആശ്വാസകരമായ വിലക്കുറവായിരുന്നില്ല. ഇന്നത്തെ വില കുതിച്ചതോടെ ഒറ്റയടിക്ക് 66,000 രൂപയിലേക്ക് എത്തി. ഇത് ഒരു വലിയ സൂചനയാണ്, അതായത് ഇനി സ്വർണ വിലയിൽ ഒരു കുറവുണ്ടാവില്ല. ആഭരണം വാങ്ങാൻ സാധിക്കാത്തവർക്ക് സ്വർണ നിക്ഷേപങ്ങളായിരിക്കും ഏറ്റവും ഉചിതം. ഇപ്പോൾ തന്നെ മികച്ച നിക്ഷേപങ്ങളിൽ നിക്ഷേപിക്കാൻ ആരംഭിച്ചാൽ ലാഭം ഉറപ്പാക്കാം. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്വർണം വരും വർഷങ്ങളിലും ഉയരാനാണ് സാധ്യത.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications