സ്വർണ വില ഇന്നും കുതിപ്പിൽ. ഇന്ന് കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലേക്ക് സ്വർണ വില ഉയർന്നിരിക്കുന്നു. ഇതോടെ ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും കടുത്ത തിരിച്ചടിയായി. ഇത്രയും വലിയ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. ഇന്ന് പവന് 160 രൂപയാണ് ഉയർന്നത്. വിലക്കയറ്റത്തിൽ സാധാരണക്കാരൻ്റെ സ്വർണ മോഹങ്ങളും ഇല്ലാതാവുന്നു. രാജ്യാന്തര വിലയും കുതിക്കുന്നു. ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 20 രൂപ ഉയർന്ന് 9400 രൂപയായി. ഒരു പവന് 160 രൂപ ഉയർന്ന് 75,200 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 94,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,255 രൂപയും പവന് 82,040 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7691 രൂപയും പവന് 61,528 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയിൽ ഇന്ന് വമ്പൻ കുതിപ്പിലെത്തി. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,378.46 ഡോളറിലെത്തി. വെള്ളി വിലയും വമ്പൻ നേട്ടത്തിലേക്ക് കുതിക്കുന്നു.

ചരിത്ര കുതിപ്പിൽ സ്വർണ വില
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് പ്രതിസന്ധികൾ രാജ്യങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് ആഗോള തലത്തിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമ്പോൾ ആളുകൾ വ്യാപകമായി സ്വർണ നിക്ഷേപങ്ങളെ പരിഗണിക്കുന്നു. കാരണം സ്വർണം എപ്പോഴും ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിലും സ്വർണത്തിൻ്റെ മൂല്യം വർദ്ധിക്കുന്നു. അതാണ് നിലവിലെ ഈ സ്വർണക്കുതിപ്പിനും കാരണമായത്.
സ്വർണത്തിൻ്റെ ഡിമാൻഡ് കുതിക്കുന്നതോടെ ഡോളറിൻ്റെ മൂല്യം ഇടിയാനും തുടങ്ങും. മറു വശത്ത് യുഎസിൻ്റെ അടുത്ത പണനയ യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്നാണ് സൂചനകൾ ഉയരുന്നത്. ഒരുപക്ഷേ പലിശ നിരക്ക് കുറച്ചാൽ സ്വർണ വില വീണ്ടും കത്തിക്കയറും. ഇത് കേരളത്തിലും പ്രതിഫലിക്കും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നും സ്വർണ വില കത്തിക്കയറുന്നു. റെക്കോർഡ് വിലക്കയറ്റത്തിലേക്ക് ഇന്ന് കുതിച്ചു. മിനിമം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ കണക്കാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 81,380 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,215 രൂപയും കരുതേണ്ടി വരും.സ്വർണ വിലയിലെ ഈ വമ്പൻ കുതിപ്പ് സാധാരണക്കാരെ പ്രതിസന്ധിയിലേക്ക് നയിക്കുന്നു.
സ്വർണം വാങ്ങണോ?
ഈ വിലക്കയറ്റത്തിൽ 22 കാരറ്റ് ആഭരണം വാങ്ങാൻ എല്ലാവർക്കും സാധ്യമാകില്ല. എന്നാൽ സ്വർണാഭരണങ്ങൾ ധരിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ വിരളമല്ലേ? 22 കാരറ്റിനു പകരം നിങ്ങൾക്ക് വില കുറഞ്ഞതും കനം കുറഞ്ഞതും പരിശുദ്ധി കുറഞ്ഞതുമായ 9 കാരറ്റ് ആഭരണങ്ങൾ വാങ്ങി ധരിക്കാം. അത് നിങ്ങളുടെ ആഭരണങ്ങൾ മോഹങ്ങൾ പൂർത്തീകരിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications