സ്വർണത്തിൻ്റെ ഡിമാൻഡ് മുന്നേറുന്നു. ഇന്നും കേരളത്തിൽ സ്വർണ വില ഉയർന്നു. ഇതോടെ സ്വർണ വില ഈ മാസത്തെ ഏറ്റവും വലിയ ഉയരത്തിലെത്തി. എന്നാൽ നിലവിലെ റെക്കോർഡ് വില ഭേദിക്കാൻ സാധിച്ചിട്ടില്ല. ഇന്ന് പവന് 120 രൂപ ഉയർന്നിട്ടുണ്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾ വീണ്ടും വഷളാവുന്നതാണ് സ്വർണ വിലക്ക് കരുത്തേകുന്നത്.
ഇതോടെ സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വലിയ തിരിച്ചടിയായി. സ്വർണം വാങ്ങാൻ മോഹിക്കുമ്പോൾ വില മുന്നോട്ട് കുതിക്കുന്നു. വിവാഹത്തിനും, മറ്റു ആഘോഷങ്ങൾക്കും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും നിരാശ.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ വർദ്ധിച്ച് 9155 രൂപയായി. ഒരു പവന് 120 രൂപ വർദ്ധിച്ച് 73,240 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9988 രൂപയും 8 ഗ്രാമിന് 79,904 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7491 രൂപയും 8 ഗ്രാമിന് 59,928 രൂപയുമാണ്.
നിലവിൽ രാജ്യാന്തര വില നേരിയ ഇടിവിലാണ്, പക്ഷേ അതിനു മുന്നേ 3,373.30 ഡോളർ വരെ ഉയർന്നിരുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,356 ഡോളറിലെത്തിയിട്ടുണ്ട്. നേരിയ ചാഞ്ചാട്ടമാണെങ്കിലും കേരളത്തിൽ ഇന്നും വില ഉയർന്നു തന്നെ നിൽക്കുന്നു.

വീഴാതെ സ്വർണം
ഇന്നും സ്വർണത്തിന് കരുത്താണ്. രാജ്യാന്തര വിലയിൽ നേരിയ ഇടിവുണ്ടെങ്കിലും ആഭ്യന്തര സ്വർണ വില നേട്ടത്തിലാണ്. അതിനു കാരണം താരിഫ് നയങ്ങൾ തന്നെയാണ്. ബ്രസീൽ-യുഎസ് താരിഫ് തർക്കവും സ്വർണത്തിൻ്റെ കുതിപ്പിന് വഴിയൊരുക്കി. യുഎസ്-ഇന്ത്യ വ്യാപാരക്കരാർ ഇനിയും യാഥാർഥ്യമായിട്ടില്ല. ഈയാഴ്ച ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. മികച്ചവാറും ഇന്ത്യക്ക് ഇറക്കുമതി തീരുവ 20 ശതമാനമാക്കാൻ സാധ്യതയുണ്ട്. ഇത് സ്വർണ വില പുതിയ റെക്കോർഡിലേക്ക് ഉയരാനും വഴിയൊരുക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നും സ്വർണ വില ഉയരുന്നു. ഇതോടെ ആഭരണ വിലയും കുതിക്കും. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ അധിക ചാർജുകൾ ചേരുമ്പോഴാണ് സ്വർണാഭരണത്തിൻ്റെ വില കണക്കാക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 79,262 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,954 രൂപയും കൊടുക്കേണ്ടി വരും.
സ്വർണ നിക്ഷേപങ്ങൾക്ക് ഡിമാൻഡ്
ആഗോള തലത്തിൽ താരിഫ് പ്രതിസന്ധികൾ ഉയരുമ്പോൾ വിവിധ സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് ഉയരുന്നു. ആളുകൾ ഓഹരി ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾ ഉപേക്ഷിച്ചാണ് സ്വർണത്തിലേക്ക് ചുവടു മാറ്റുന്നത്. ഇത് സ്വർണ വില കുതിക്കുന്നതിനും കാരണമാവുന്നു. സ്വർണത്തിൽ നിക്ഷേപിക്കുന്നതിലൂടെ ഭാവിയിൽ നിങ്ങൾക്ക് സ്വർണം വാങ്ങാനും സാധിക്കും. നിലവിലെ സാഹചര്യത്തിൽ സ്വർണം ഒരു മികച്ച നിക്ഷേപ ഓപ്ഷനാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
