സാധാരണക്കാരെ ആശങ്കപ്പെടുത്തി ഇന്നും സ്വർണ വില കുതിപ്പ് തുടരുന്നു. കേരളത്തിൽ സ്വർണം ഇന്ന് വീണ്ടും റെക്കോർഡ് വിലക്കയറ്റത്തിലേക്ക്. നേരത്തെ ജൂലൈ 23നായിരുന്നു കേരളത്തിൽ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഇന്ന് വീണ്ടും അതേ നേട്ടം സ്വന്തമാക്കി. അതെ, രണ്ടാം വട്ടവും പവൻ വില 75,000 കടന്നിരിക്കുന്നു. ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും ഇത് വമ്പൻ തിരിച്ചടി.
സ്വർണ വില കുതിച്ചതോടെ സാധാരണക്കാർ കുറഞ്ഞ പരിശുദ്ധിയുള്ള ആഭരണങ്ങളിലേക്ക് ചുവടു മാറ്റാൻ സാധ്യതയുണ്ട്. ഇത്രയും രൂപ ചിലവഴിച്ച് സ്വർണം വാങ്ങാൻ എല്ലാവർക്കും സാധ്യമല്ല. കേരളത്തിലെ ഈ കുതിപ്പ് നാളെയും തുടരുമോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ ഉയർന്ന് 9380 രൂപയായി. ഒരു പവന് 80 രൂപ ഉയർന്ന് 75,040 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 93,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,233 രൂപയും പവന് 81,864 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7675 രൂപയും പവന് 61,400 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയിൽ ഇന്ന് കാര്യമായ കുതിപ്പുണ്ടാക്കിയില്ല. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,371.99 ഡോളറിലെത്തി. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നിട്ടുണ്ട്. അതാണ് കേരളത്തിൽ കാര്യമായ കുതിപ്പ് പ്രകടമാവാതിരുന്നത്. ഒരുപക്ഷേ രൂപയുടെ മൂല്യം ഉയർന്നില്ലായിരുന്നെങ്കിൽ കേരളത്തിൽ സ്വർണ വില പുതിയ റെക്കോർഡ് സൃഷ്ടിച്ചേനെ.

റെക്കോർഡ് കുതിപ്പിൽ
ഇന്ന് കേരളത്തിൽ സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിലാണ്. ആഗോള തലത്തിലെ പ്രധാന പ്രശ്നങ്ങളാണ് സ്വർണ വിലക്ക് കൂടുതൽ കരുത്ത് നൽകുന്നത്. പ്രധാനമായും ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രതിസന്ധികളും, അടുത്ത പണനയ യോഗത്തിൽ യുഎസിൽ അടിസ്ഥാന പിലശനിരക്ക് കുറക്കുമെന്നുള്ള സൂചനകളുമാണ് സ്വർണ വിലക്ക് നേട്ടമായത്. ഇതിനൊപ്പം ഡൊളർ ഇൻഡക്സിൽ ഇടിഞ്ഞതും സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് വർദ്ധിപ്പിച്ചു.
വാർത്തകൾ പരക്കുന്നതു പോലെ അടുത്ത പണനയ പ്രഖ്യാപനത്തിൽ യുഎസ് റിപ്പോ നിരക്ക് കുറച്ചാൽ സ്വർണ വില ഇനിയും കുതിക്കും. മാത്രമല്ല ആളുകൾ ഇനിയും വ്യാപകമായി സ്വർണത്തിൽ നിക്ഷേപം തുടരും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
മിനിമം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ കണക്കാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 81,208 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,195 രൂപയും കരുതേണ്ടി വരും. ഇന്ന് വീണ്ടും പവൻ വില 75,000 കടന്നിരിക്കുന്നു. ഇത് സാധാരണക്കാരെ പേടിപ്പെടുത്തുന്നു. ഇനി ഒരു ഗ്രാം ആഭരണം വാങ്ങാൻ പോലും 10,000 രൂപക്ക് മുകളിൽ ഉണ്ടായിരിക്കണം. ഇത് സാധാരണക്കാരുടെ സ്വർണ മോഹങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications