ഇനിയൊരു തിരിച്ചു വരവുണ്ടാവില്ല, പൊന്നിന് കടുത്ത മുന്നേറ്റം. ഇന്ന് പവന് 80,000 രൂപക്ക് അരികിലെത്തി. ഇത് ആഭരണപ്രിയരുടെ നെഞ്ചുരുകുന്ന വാർത്തയാണ്. സ്വർണത്തിൻ്റെ ഈ കുതിപ്പ് ഒട്ടും ആശ്വാസകരമല്ല. ഇന്ന് പവന് 640 രൂപ വീണ്ടും കുതിക്കുന്നു. സാധാരണക്കാരുടെ സ്വർണമോഹങ്ങളെല്ലാം കാറ്റിൽ പറക്കുന്നു. കേരളത്തിൽ നിലവിൽ വിവാഹ സീസൺ അവസാനിക്കാറാവുന്നെങ്കിലും സ്വർണത്തിൻ്റെ ഈ കുതിപ്പ് നിരാശയുണർത്തുന്നു.
തിരുവോണത്തിന് പോലും സ്വർണ വില കുറഞ്ഞിട്ടില്ല. രാജ്യാന്തര വിലയിലെ കുതിപ്പാണ് കേരളത്തിലും സ്വർണത്തിന് കുതിപ്പ് വർദ്ധിപ്പിക്കുന്നത്. ചിങ്ങം അവസാനിക്കാറായി, കന്നി മാസം തുടങ്ങാറായി. കന്നി മാസത്തിൽ സാധാരണയായി കേരളത്തിൽ വിവാഹം നടത്താറില്ല. അതിനാൽ ആ സമയത്ത് വാങ്ങൽ ഡിമാൻഡ് കുറയാൻ സാധ്യതയുണ്ട്. പക്ഷേ സ്വർണ വില കുറയാൻ സാധ്യത കാണുന്നില്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 80 രൂപ ഉയർന്ന് 9945 രൂപയായി. ഒരു പവന് 640 രൂപ ഉയർന്ന് 79,560 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 99,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,849 രൂപയും പവന് 86,792 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8137 രൂപയും പവന് 65,096 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയും വമ്പൻ മുന്നേറ്റം തുടരുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,586.76 ഡോളറിലെത്തി.

സ്വർണ വില 80,000 രൂപയിലേക്ക്
രാജ്യാന്തര വിപണിയിൽ അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കുന്നത്. ഇത് സ്വർണ വിലയും പ്രതിഫലിക്കുന്നു. യുഎസിൽ പുതിയ തൊഴിൽക്കണക്കുകൾ കുത്തനെ കുറഞ്ഞതും ഡോളറും ബോണ്ടും കനത്ത ഇടിവിലേക്ക് താഴ്ന്നതും സ്വർണ വിലക്ക് കരുത്തായി. ഇതാണ് കേരളത്തിലും റെക്കോർഡ് വിലയിലേക്ക് എത്തിയത്.
മാത്രമല്ല, യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറക്കാൻ തീരുമാനിച്ചതോടെയാണ് സ്വർണത്തിൻ്റെ കുതിപ്പ് തുടർന്നത്. രാജ്യാന്തര വില 3,500 ഡോളർ കടന്നതിനു ശേഷം താഴെയിറങ്ങാതെ മുന്നേറുന്നതും സ്വർണം വാങ്ങുന്നവർക്ക് തിരിച്ചടിയായി. എന്നാൽ നിലവിലെ സാഹചര്യത്തിൽ സ്വർണ വില ഉയരുന്നതിനാൽ നിക്ഷേപകർ വ്യാപകമായി ലാഭം എടുക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് സ്വർണ വിലയിൽ ഇടിവുണ്ടാവാൻ സാധ്യതയുണ്ട്.
സ്വർണാഭരണത്തിന് എത്ര രൂപ നൽകേണ്ടി വരും
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 86,090 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,790 രൂപയും കരുതേണ്ടി വരും. സ്വർണ വില കത്തിക്കയറുമ്പോൾ ആഭരണ വിലയും കുതിക്കുന്നു. ഇത് സാധാരണക്കാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
