സാധാരണക്കാർക്കും വിവാഹ പാർട്ടികൾക്കും കടുത്ത നിരാശ, ഇന്നും സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. പുത്തൻ റെക്കോർഡുമായി പൊന്നിന് ഇന്നും തിളക്കം. ഇന്ന് പവന് 200 രൂപയാണ് കുതിച്ചത്. ഇന്നലെ 840 രൂപയായിരുന്നു ഉയർന്നത്. ഈ വിലക്കയറ്റം ഏങ്ങോട്ടേക്കാണ്? വരും ദിവസങ്ങളിലും വില കുതിച്ചാൽ 75,000ലേക്ക് സ്വർണ വില ഉയരും. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിലയിലെ കുതിപ്പിന് കാരണമാവുന്നത്. എന്നാൽ ഇന്ന് രാജ്യാന്തര വിലയിൽ അൽപം ഇറക്കം പ്രകടമാവുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ വർദ്ധിച്ച് 8945 രൂപയായി. പവന് 200 രൂപ വർദ്ധിച്ച് 71,560 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9758 രൂപയും പവന് 77,064 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7319 രൂപയും പവന് 58,552 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,315.13 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലത്തെ സ്പോട്ട് വിലയേക്കാൾ ഇന്ന് നേരിയ വിലക്കുറവുണ്ട്. എന്നിട്ടും ഇന്ത്യയിൽ സ്വർണത്തിന് വിലക്കുറവില്ല. അതിനു കാരണം രൂപയുടെ തകർച്ചയാണ്.

സ്വർണ വില ഇന്നും തളരാതെ മുന്നോട്ട്....
താരിഫ് യുദ്ധങ്ങൾക്കിടയിൽ സ്വർണ വില കുതിക്കുന്നു. ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾ ശക്തമാകുന്നതിന് അനുസരിച്ച് സ്വർണ വില മുന്നോട്ട് കുതിക്കുകയാണ്. സാധാരണക്കാർക്ക് ഇത് വലിയ തിരിച്ചടിയാണെങ്കിലും നിക്ഷേപകർക്ക് ഏറ്റവും ലാഭകരമായ രീതിയിൽ സമ്പാദിക്കാൻ സ്വർണ വിലക്കയറ്റം സഹായിക്കും. അതിനാൽ തന്നെ റെക്കോർഡ് വിലയിൽ എത്തുമ്പോൾ സ്വർണ നിക്ഷേപകർ വ്യാപകമായി ലാഭം എടുക്കുകയും ചെയ്യുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങുവാൻ എത്ര രൂപ കൊടുക്കണം?
ഇന്ന് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ നിങ്ങൾ ഏകദേശം 77,445 രൂപയും, ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,727 രൂപയും കൊടുക്കേണ്ടി വരും. ഇവിടെ 5% എന്ന മിനിമം പണിക്കൂലിയുടെ അടിസ്ഥാനത്തിലാണ് ഈ വില കണക്കാക്കിയത്. ഈ വിവാഹ സീസണിൽ സ്വർണ കുത്തനെ ഉയരുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. 18 കാരറ്റ് ആഭരണത്തിന് പോലും 60,000 രൂപക്കടുത്ത് വില നൽകേണ്ടി വരുന്നു.
സ്വർണം വാങ്ങുന്നുണ്ടോ?
സ്വർണ വില കുതിക്കുന്നത് പ്രതിസന്ധി ഉയർത്തുന്നു. ഏപ്രിൽ 30ന് അക്ഷയ തൃതീയ ദിവസമാണ്. ഈ വിലക്കയറ്റത്തിൽ സാധാരണക്കാർക്ക് അക്ഷ്യ തൃതീയക്ക് ആഭരണം എടുക്കാൻ സാധിക്കില്ല. അക്ഷയ തൃതീയക്ക് സ്വർണം വാങ്ങുന്നതിലൂടെ ഐശ്വര്യവും സമൃദ്ധിയും എത്തുമെന്നാണ് ഐതിഹ്യം. എന്നാൽ 2025ലെ ഈ തീ വിലയിൽ സാധാരണക്കാർ വെന്തുരുകുന്നു.
സ്വർണം വാങ്ങാൻ സാധിക്കാത്തവർക്ക് സ്വർണത്തിൽ നിക്ഷേപിക്കാം. ഭാവിയിൽ വലിയ നേട്ടവും സ്വർണ നിക്ഷേപങ്ങളിലൂടെ ലഭിക്കും.
സ്വർണം അഡ്വാൻസ് ബുക്ക് ചെയ്യുന്നുണ്ടോ?
സ്വർണ വില ഉയരുമ്പോൾ ആഭരണം വാങ്ങുന്നവർ താരതമ്യേന കുറഞ്ഞ വിലയിൽ തന്നെ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. വിലയിൽ നേരിയ ഇറക്കമുണ്ടായാൽ അതേ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാവും മികച്ച തീരുമാനം. എന്നാൽ നിലവിലെ ആഗോള പ്രതിസന്ധികളും വ്യാപാര യുദ്ധവും സ്വർണ വിലക്ക് കൂടുതൽ ആക്കം കൂട്ടാനാണ് സാധ്യത. മാത്രമല്ല യുഎസിൻ്റെ പണപ്പെരുപ്പം കണക്കിലെടുത്ത് ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ചാൽ സ്വർണ വില വീണ്ടും കുതിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications