സ്വർണ വില വീണ്ടും കരുത്താർജ്ജിക്കുന്നു. ഇന്നും സംസ്ഥാനത്ത് വില കുതിച്ചുയർന്നു. ഓരോ ദിവസവും സ്വർണ വിലയിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കുകയാണ്. ഈ വിവാഹ സീസണിൽ സ്വർണത്തിൻ്റെ കുതിപ്പ് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാവുന്നു. ഒപ്പം അക്ഷയ തൃതീയയും സ്വർണ വിലക്ക് അനുകൂലമാവുന്നു. ഇന്ന് പവന് 840 രൂപയാണ് കുതിച്ചത്. അതായത് തുടർച്ചയായ രണ്ട് ദിവസം കൊണ്ട് പവന് 1,600 രൂപയാണ് കുതിച്ചത്. ഗ്രാമിന് 200 രൂപയും കുതിച്ചു. ഇന്നത്തെ വിലക്കയറ്റവും പുതിയ റെക്കോർഡാണ് ഉണ്ടാക്കിയത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 105 രൂപ വർദ്ധിച്ച് 8920 രൂപയായി. പവന് 840 രൂപ വർദ്ധിച്ച് 71,360 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9731 രൂപയും പവന് 77,848 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7298 രൂപയും പവന് 58,384 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,339.97 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നും വില കുതിച്ചുയരുന്നു. ഇന്ന് ചരിത്രത്തിലാദ്യമായി 3,330 ഡോളർ എന്ന ലെവൽ കടന്നിരിക്കുന്നു. ഡോളർ ഇൻഡക്സിൽ വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. പക്ഷേ ഡോളറിനെതിരെ ഇന്ന് രൂപ തളരാതെ ഉയർന്നു.

സ്വർണ വിലയിൽ കുതിക്കുന്നു... ട്രംപാണോ ഇന്നത്തെ വില്ലൻ?
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളാണ് യുഎസും ചൈനയും. എന്നാൽ ട്രംപിൻ്റെ താരിഫ് നയങ്ങളിൽ ഇരു രാജ്യങ്ങളും കടുത്ത ശത്രുതയിലാണ്. ഈ ബന്ധം വഷളാവുന്നത് വ്യാപാരയുദ്ധം ശക്തമാക്കുന്നതിലേക്ക് വഴി വെക്കുന്നു. ഇത് ആഗോള വിപണിയെ ആടിയുലക്കുന്നുണ്ട്. എന്നിട്ടും സ്വർണ വിപണി ശക്തമായി വളരുന്നു. ചൈനയ്ക്കുമേൽ 245% ഇറക്കുമതി തീരുവയാണ് നിലവിൽ യുഎസ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ചൈന തീർച്ചയായും തിരിച്ചടിക്കും. അത് ഓഹരി വിപണിയെ പോലും തകർത്തേക്കാം.
ട്രംപിൻ്റെ താരിഫ് പ്രഖ്യാപനങ്ങൾ യുഎസിൻ്റെ സാമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്നു. മാത്രമല്ല പണപ്പെരുപ്പം കുതിച്ചുയരാനും സാധ്യതയേറെയാണ്. അതിനാൽ തന്നെ ആളുകൾ സ്വർണ നിക്ഷേപങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിലെ സാഹചര്യം മനസിലാക്കി നിക്ഷേപകർ സ്വർണ ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിൽ നിന്ന് വ്യാപകമായി ലാഭമെടുക്കുന്നുണ്ട്.
ഇന്ന് സ്വർണാഭരണം വാങ്ങുന്നുണ്ടോ? എത്ര രൂപ കൊടുക്കണം?
ഇന്ന് സ്വർണ വിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,230 രൂപ കരുതേണ്ടി വരും. എന്നാൽ ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,654 രൂപ കൊടുക്കേണ്ടി വരും. ഇവിടെ 5% എന്ന മിനിമം പണിക്കൂലിയാണ് കണക്കാക്കിയത്. സ്വർണ വിലയേക്കാൾ ആഭരണ വില ഉയരും. ഇത് വിവാഹപാർട്ടികൾക്ക് വലിയ തിരിച്ചടിയാണ്.
സ്വർണ നിക്ഷേപമാണോ മികച്ചത്?
സ്വർണ വില കുതിക്കുന്നതിനാൽ സാധാരണക്കാരന് ആഭരണം വാങ്ങാൻ പ്രയാസമേറെയായിരിക്കും. 2025 സ്വർണ വർഷമായിരിക്കുമെന്ന പ്രവചനം സത്യമാക്കുന്ന പോലെയാണ് നിലവിലെ ട്രെൻഡ്. ഇത് വിവാഹപാർട്ടികൾക്കും വലിയ തിരിച്ചടിയായി. ഇനി ഭാവിയിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്വർണ ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലൂടെ ലാഭം ഉറപ്പാക്കാം. സ്വർണം എന്നത് ഏറ്റവും മികച്ച ആസ്തിയാണ്. അതിൻ്റെ മൂല്യം ഒരിക്കലും നശിക്കില്ല എന്നതാണ് സ്വർണത്തിൻ്റെ ഡിമാൻഡ് ഉയരാൻ കാരണമാവുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications