താഴത്തില്ലെടാ! സ്വർണം കുതിപ്പ് തുടരുന്നു; ഇന്ന് മാത്രം 400 രൂപ ഉയർന്നു: ഒരു പവന് എത്ര രൂപ നൽകണം?
സ്വർണ വിലയിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ സംഭവിക്കുന്നു. ഇന്നലെ രാവിലെ കുത്തനെ ഇടിഞ്ഞ സ്വർണ വില ഉച്ചയോടെ കത്തിക്കയറി. ദേ, ഇന്ന് വീണ്ടും വില ഉയർന്നിരിക്കുന്നു. സ്വർണാഭരണപ്രേമികളെ സങ്കടത്തിലാഴ്ത്തുന്ന വിലക്കയറ്റമാണ് കാണുന്നത്. ഇന്നലെ വിലകുറച്ച് പ്രതീക്ഷ നൽകിയെങ്കിലും അത് വെറും മണിക്കൂറുകൾ മാത്രമേ നിലനിന്നിരുന്നുള്ളൂ. കേരളത്തിൽ സ്വർണത്തിൻ്റെ ആവശ്യകത അനുദിനം വർദ്ധിക്കുമ്പോഴും സ്വർണ വില ഇടിയുന്നില്ല എന്നത് നിരാശയുണ്ടാക്കുന്നു. ഇന്ന് പവന് 400 രൂപ ഉയർന്നിട്ടുണ്ട്.
കേരളത്തിൽ വിവാഹ സീസൺ വീണ്ടും എത്തുമ്പോൾ സ്വർണ വില എക്കാലത്തേയും ഉയർന്ന നിരക്കിൽ എത്തി നിൽക്കുന്നു. ഇതിൽ നിന്നും കുത്തനെ ഒരു ഇടിവ് ആരും പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല വരുന്ന വാരം രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ദീപാവലി ആഘോഷം നടക്കാനിരിക്കുന്നതിനാൽ സ്വർണ വില താഴേക്ക് വീഴാനുള്ള സാധ്യതകളും പ്രകടമാവുന്നില്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ വർദ്ധിച്ച് 11,390 രൂപയായി. ഒരു പവന് 400 രൂപ വർദ്ധിച്ച് 91,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,13,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,426 രൂപയും പവന് 99,408 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9319 രൂപയും പവന് 74,552 രൂപയുമാണ്.
രാജ്യാന്തര സ്വർണ വില
ഇന്ന് രാജ്യാന്തര വിലയിൽ പോസിറ്റീവ് മുന്നേറ്റം തുടരുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 4,017.18 ഡോളറിലെത്തി. രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് ഇന്ത്യയിലും കേരളത്തിലും സ്വർണ വിപണിക്ക് സ്വാധീനം ചെലുത്തുന്നത്.

അമേരിക്കയുടെ സാമ്പത്തിക രംഗം
സ്വർണ വില ഓരോ ദിവസും ഉയരുന്നതിന് പ്രധാന കാരണം അമേരിക്കയുടെ സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ തന്നെയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ താത്പര്യം വർദ്ധിക്കുന്നു. ഇത് സ്വർണ വിലയെ സ്വാധീനിക്കുന്നു. കാരണം സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് ആളുകൾ കണക്കാക്കുന്നത്. സാമ്പത്തിക രംഗത്ത് പ്രതിസന്ധി ഉണ്ടാവുമ്പോൾ ഡോളറിൻ്റെ മൂല്യം ഇടിയുകയും ഇതുവഴി സ്വർണത്തിൻ്റെ വില ഉയരുകയും ചെയ്യുന്നു.
ഇന്നത്തെ സ്വർണാഭരണ വില
കേരളത്തിൽ സ്വർണ വില ഓരോ ദിവസവും ഉയർന്നുകൊണ്ടിരിക്കുന്നു. ഇത് ആഭരണ വിലയിലും കുതിപ്പിന് കാരണമാവുന്നു. കാരണം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ഈ ചാർജുകൾ ഈടാക്കിയ ശേഷമാണ് സ്വർണാഭരണത്തിന്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 98,590 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,370 രൂപയും കരുതേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


