പൊന്നേ.... ഇതെങ്ങോട്ടാണ് ഈ കുതിക്കുന്നത്? സ്വർണ വിലയുടെ ചരിത്രത്തിൽ ആദ്യമായി പവന് 68,000 രൂപ കടന്ന് കുതിക്കുന്നു. ഇതെന്തൊരു വിലക്കയറ്റം..? ഇനി സ്വർണം വെറും സ്വപ്നമായി മാറുമോ? രാജ്യാന്തര വിപണിയിലെ കുതിപ്പാണ് ആഭ്യന്തര വിപണിയിൽ തുടർച്ചയായ കയറ്റത്തിനു കാരണം. 70,000ലേക്ക് ഇനി കുറച്ച് ദൂരം മാത്രം.
2025 അവസാനിക്കുന്നതിനു മുന്നേ 70,000ഉം കടക്കുമെന്നാണ് നിലവിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്. ഇന്ന് പവന് 680 രൂപ ഉയർന്നു. ആരെങ്കിലും ആഭരണം വാങ്ങുന്നുണ്ടോ? 18 കാരറ്റ് സ്വർണത്തിന് പോലും പവന് 55,000 കടന്നു. ഇന്നത്തെ വിലക്കയറ്റത്തിനും പ്രധാന കാരണം ഡൊണാൾഡും ട്രംപും അദ്ദേഹത്തിൻ്റെ താരിഫ് നയങ്ങളുമാണ്.
ഇന്നലെ പവന് 67,000 ഭേദിച്ചപ്പോൾ ഇന്ന് 68,000ഉം ഭേദിച്ചു. നാളെ 69,000ഉം ഭേദിക്കുമോ? ഓരോ ദിവസവും റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 85 രൂപ വർദ്ധിച്ച് 8510 രൂപയായി. പവന് 680 രൂപ വർദ്ധിച്ച് 68,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 85,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9284 രൂപയും പവന് 74,272 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6963 രൂപയും പവന് 55,704 രൂപയുമാണ്.
ഇന്ന് ഔൺസിന് 3,143.93 ഡോളറിലാണ് രാജ്യാന്തര സ്പോട്ട് സ്വർണ വില വ്യാപാരം നടക്കുന്നത്. ഇന്നത്തെ വിലക്കയറ്റം വിപണിയിൽ വലിയ ചലനം സൃഷ്ടിക്കുന്നു. 3,000 ഡോളറിലേക്ക് കയറിയതിനു ശേഷം താഴെയിറങ്ങാതെ കുതിക്കുകയാണ് സ്വർണ വില. ഇത് തുടർന്നാൽ താഴേക്ക് വീഴാനുള്ള സാധ്യത വളരെ കുറവായിരിക്കും.

വിലക്കയറ്റവും ട്രംപിൻ്റെ താരിഫും...
രാജ്യാന്തര സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഒറ്റയടിക്കാണ് 40 ഡോളർ ഉയർന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ നാളെ മുതൽ പകരച്ചുങ്കം ചുമത്തും. ഈ പ്രഖ്യാപനം സ്വർണ വിലക്ക് ശക്തിയായി. മാത്രമല്ല യുഎസ്-ഇറാൻ ബന്ധം കൂടുതൽ വഷളായതും സ്വർണ വില ഉയരാൻ കാരണമായി.
രാജ്യാന്തര വില ഉടൻ തന്നെ 3,200 ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ കേരളത്തിൽ പവന് 75,000 രൂപ ഭേദിക്കും. 80,000 രൂപ പവൻ്റെ വില ഉയരാനും സാധ്യതയുണ്ട്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 73,682 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,210 രൂപ കൊടുക്കേണ്ടി വരും. ഇവിടെ 5% പണിക്കൂലിയിലാണ് വില കണക്കാക്കിയത്. എങ്കിലും ചിലപ്പോൾ ആഭരണ വില ഇതിലും ഉയർന്നേക്കാം. നിലവിലെ കണക്ക് പ്രകാരം ആഭരണ വില 75,000ലേക്കാണ് കുതിക്കുന്നത്. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും ഉയരത്തിലാണ്. പ്രത്യേകിച്ചും വിവാഹത്തിന് തയ്യാറെടുക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് ഇന്നത്തെ വിലക്കയറ്റത്തിലൂടെ പ്രകടമാവുന്നത്.
സ്വർണം വാങ്ങുന്നുണ്ടോ? വില കുത്തനെ കത്തുന്നു...
സ്വർണാഭരണം വാങ്ങാൻ ആഗ്രഹമുണ്ടോ? മുൻകൂട്ടി ബുക്ക് ചെയ്യുന്നതാൽ ഇന്നത്തെ വിലയിൽ തന്നെ വാങ്ങാം. എന്നാൽ ഈ വിലക്കയറ്റം എല്ലാവർക്കും താങ്ങില്ല. സ്വർണാഭരണം വാങ്ങുന്നതിലും നേട്ടം കൊയ്യാൻ സാധിക്കുന്നത് സ്വർണ നിക്ഷേപങ്ങളിലൂടെയാണ്. ഭാവിയിൽ സ്വർണം വാങ്ങാൻ പ്ലാനുള്ളവർക്ക് ഇന്ന് സ്വർണത്തിൽ നിക്ഷേപിച്ചു തുടങ്ങാം. നിലവിലെ ട്രെൻഡ് അനുസരിച്ച് സമ്പാദിക്കാൻ ഏറ്റവും മികച്ച മാർഗം സ്വർണ നിക്ഷേപങ്ങളാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications