ഓരോ ദിവസവും ഓഹരി വിപണി തളർച്ചയിൽ നിന്നും കരകയറാൻ കഷ്ടപ്പെടുമ്പോൾ സ്വർണ വില കുതിച്ചുയരുന്നു. ഇന്നും ഇന്ത്യയിൽ സ്വർണ വില മുന്നോട്ട് കുതിക്കുകയാണ്. ഏപ്രിൽ 19 ശനിയാഴ്ച സ്വർണ വില മാറ്റമില്ലാതെ തുടർന്നിരുന്നു, എന്നാൽ ഇന്ന് വീണ്ടും കുതിപ്പ് തുടങ്ങി. ഇന്ന് പവന് ഒറ്റയടിക്ക് 560 രൂപയാണ് ഉയർന്നത്. അതായത് പവൻ വില ആദ്യമായി 72,000 കടന്നിരിക്കുന്നു എന്നർത്ഥം. മാത്രമല്ല ഗ്രാം വില ആദ്യമായി 9,000 കടന്നിരിക്കുന്നു.
ഇതെങ്ങോട്ടാണ് സ്വർണത്തിൻ്റെ പോക്ക്? സാധാരണക്കാർക്കും വിവാഹങ്ങൾക്ക് ഒരുങ്ങുന്നവർക്കും പ്രതിസന്ധിയാവുകയാണ് സ്വർണം. എന്നാൽ സ്വർണ നിക്ഷേപകർക്ക് ഇത് അനുകൂല സമയമാണ്. വ്യാപകമായിട്ടാണ് ആളുകൾ സ്വർണ നിക്ഷേപങ്ങളിൽ നിന്നും ലാഭം എടുക്കുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 70 രൂപ വർദ്ധിച്ച് 9015 രൂപയായി. പവന് 560 രൂപ വർദ്ധിച്ച് 72,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,150 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9835 രൂപയും പവന് 78,680 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7376 രൂപയും പവന് 59,008 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില വീണ്ടും ശക്തിയാർജ്ജിച്ചു. കഴിഞ്ഞ വ്യാപാര ദിനത്തിൽ വിലയിൽ അൽപം ഇടിവ് സംഭവിച്ചിരുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,315.13 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇതാണ് ഇന്ത്യയിലും സ്വർണ വില കുതിച്ചുയരാൻ കാരണമായത്.

സ്വർണ വില കുതിച്ചുയരുന്നു...
വ്യാപാര യുദ്ധങ്ങൾക്കും താരിഫ് തർക്കങ്ങളിലും മാറ്റമില്ല, അതിനാൽ നിലവിൽ സ്വർണ വിലയിൽ ഒരു ഇടിവ് പ്രതീക്ഷിക്കാൻ സാധിക്കില്ലെന്നാണ് വിപണി വിദഗ്ദർ വ്യക്തമാക്കുന്നത്. രാജ്യാന്തര സ്വർണ വില കുതിക്കുന്നതിനൊപ്പം ഇന്ത്യയിലും വില കുതിക്കുകയാണ്. നിലവിലെ ട്രെൻഡ് അനുസരിച്ച് രാജ്യാന്തര വില 3,500 ഡോളറിലേക്ക് ഉയരുമെന്നാണ് വിദഗ്ദരുടെ പ്രവചനം.
ഇന്ന് ആഭരണം വാങ്ങുന്നുണ്ടോ?
സ്വർണ വില ഓരോ ദിവസവും കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ വിവാഹങ്ങള്‍ക്കു വേണ്ടിയാണ് ആളുകൾ പ്രധാനമായും ആഭരണം വാങ്ങിക്കൂട്ടുന്നത്. ഈ തീ വിലയിൽ സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആഭരണ വില താങ്ങുന്നില്ല. ഈ വിലയിൽ മാറ്റം വരുമോ? നിലവിലെ ഈ ട്രെൻഡിൽ നിന്നും മാറി അപ്രതീക്ഷിതമായ ഒരു ഇടിവ് പ്രതീക്ഷിക്കാൻ സാധിക്കുമോ? വാങ്ങുന്നവർക്ക് നിരാശയുണ്ടെങ്കിൽ നിക്ഷേപിക്കുന്നവർക്ക് ആവേശമാണ്.
സ്വർണ വില ഉയരുന്നതോടെ ഗോള്‍ഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങളിലേക്ക് വന്‍ തോതില്‍ നിക്ഷേപം വര്‍ധിക്കുന്നുണ്ട്. ഇതും സ്വർണത്തിന്റെ ഡിമാൻഡ് കുതിച്ചുയരാൻ കാരണമാവുന്നു. നിലവിൽ അക്ഷയ തൃതീയ മുന്നിൽ നിൽക്കേ സ്വർണ വില ഇനിയും വർദ്ധിച്ചേക്കാം. എന്നാൽ ഇത് സമ്മിശ്രമായ പ്രതിസന്ധി സൃഷ്ടിക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ കൊടുക്കണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,050 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,802 രൂപ കൊടുക്കേണ്ടി വരും. പണിക്കൂലി 5% മുതൽ 30% വരെ ഈടാക്കും. ആഭരണത്തിൻ്റെ പണിക്കൂലിയിൽ മാറ്റം വരുമ്പോൾ സ്വർണാഭരണ വില ഇതിലും ഉയരാൻ സാധ്യതയുണ്ട്.
More From GoodReturns

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

Gold Rate Live: സ്വർണവില മുകളിലേക്ക് തന്നെ, പുതിയ റെക്കോർഡ് തീർക്കുമോ, വിവരങ്ങൾ തത്സമയം അറിയാം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ



Click it and Unblock the Notifications