റെക്കോർഡ് വിലയിലേക്ക് സ്വർണത്തിൻ്റെ കുതിപ്പ് തുടരുന്നു. രാജ്യാന്തര വിലയുടെ ചുവടു പിടിച്ച് കേരളത്തിൽ പൊന്നിന് വമ്പൻ കുതിച്ചുകയറ്റം. ഇന്ന് വീണ്ടും വില കുതിച്ചതോടെ ആഭരണപ്രിയർക്കും വിവാഹപാർട്ടികൾക്കും കടുത്ത നിരാശ. ഇന്ന് പവന് 160 രൂപയാണ് കുതിച്ചത്. ഇതോടെ പവൻ വില 78,000 രൂപക്ക് അരികിലെത്തി.
കേരളത്തിലെ സാധാരണക്കാർക്ക് സ്വർണം ഒരു പേടി സ്വപ്നമായേക്കും. ഈ മുന്നേറ്റം തുടർന്നാൽ സ്വർണം പവന് 80,000 രൂപയിലെത്താൻ വലിയ കാലതാമസമില്ല. ഇതെല്ലാം വാങ്ങൽ ഡിമാൻഡിനെയും പ്രതികൂലമായി ബാധിച്ചേക്കാം. പവന് 1 ലക്ഷം രൂപക്ക് സ്വർണം വാങ്ങുന്ന കാലവും വിദൂരമല്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 20 രൂപ ഉയർന്ന് 9725 രൂപയായി. ഒരു പവന് 180 രൂപ ഉയർന്ന് 77,800 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 97,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,609 രൂപയും പവന് 84,872 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7957 രൂപയും പവന് 63,656 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില പുത്തൻ റെക്കോർഡിലേക്കാണ് കുതിക്കുന്നത്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,496.01 ഡോളറിലെത്തി. ഇന്ന് 3,505 ഡോളർ എന്ന എക്കാലത്തേയും ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തിയിരുന്നു. അതിനു ശേഷമാണ് നേരിയ ഇടിവുണ്ടായത്. എങ്കിലും ഈ വിലയിലേക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ സ്വർണ വില ഇനിയും ഉയരും.

പലിശ കുറയുന്നതോടെ സ്വർണ വില കുതിക്കുന്നു
യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന വാർത്തകൾ ഉയർന്നതിനു ശേഷം സ്വർണ വില ആവേശത്തിൽ കുതിക്കാൻ തുടങ്ങി. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് ഈ മാസമാണ് പണനയ യോഗം നടത്തുന്നത്. പലിശ കുറഞ്ഞാൽ ഡോളറും ബോണ്ടും ഇടിയുകയും സ്വർണം കുതിക്കുകയും ചെയ്യും. ഇത് കേരളത്തിലും ഒരുപോലെ ഉയരും.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കേന്ദ്ര ബാങ്കിൻ്റെ പ്രവർത്തനങ്ങളിൽ കൈകടത്തുന്നതിലൂടെ ഇത് ഫെഡറൽ റിസർവിന്റെ വിശ്വാസ്യതയെ ബാധിക്കും. അതുവഴി യുഎസിൻ്റെ സാമ്പത്തിക രംഗത്തിനും പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഈ കാരണങ്ങളെല്ലാം സ്വർണ വിലയിലെ കുതിപ്പിന് കാരണമാവും.
സ്വർണാഭരണ വില 85,000 രൂപയിലേക്ക് എത്തുന്നു
പണിക്കൂലിയും, ജിഎസ്ടിയും, ഹോൾമാർക്കും ചേരുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 84,150 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,560 രൂപയും കരുതേണ്ടി വരും. സ്വർണ വില കുതിക്കുന്നതോടെ വാങ്ങൽ വിലയും മുന്നേറുന്നു. ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ 84,000 രൂപയോളം കരുതേണ്ടി വരും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications