സ്വർണം വാങ്ങുന്നത് സ്വപ്നം കാണാൻ മാത്രമേ സാധിക്കൂ.ആഭരണപ്രേമികളെ നിരാശയിലാഴ്ത്തി സ്വർണ വില ഇന്നും കേരളത്തിൽ സർവ്വകാല റെക്കോർഡിലേക്ക്. ഈ വിലക്കയറ്റം ഏറെ ഭീതി പരത്തുന്നു. സാധാരണക്കാരന്റെ മോഹങ്ങൾ കാറ്റിൽ പറത്തിയ സ്വർണ വില ഇനിയും കുറയുമോ? ഇന്ന് പവന് 280 രൂപയാണ് ഉയർന്നത്. നാളെയും വില ഉയർന്നാൽ 65,000 കടന്നേക്കാം. കഴിഞ്ഞ 10 ദിവസത്തിനിടെ വെറും രണ്ട് ദിവസമാണ് സ്വർണ വില ഇടിഞ്ഞത്. രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണ വിലയെ സ്വാധീനിക്കുന്നു.
വിവാഹത്തിന് തയ്യാറെടുക്കുന്നവർക്ക് ഈ സ്വർണ വില ഒട്ടും ആശ്വാസകരമല്ല. ഒരു പവൻ ആഭരണം വാങ്ങുമ്പോൾ ഇന്നത്തെ വില അനുസരിച്ച് 70,000 രൂപ കണക്കാക്കേണ്ടി വരും. അത് സാധാരണക്കാർക്ക് താങ്ങാൻ സാധിക്കില്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 35 രൂപ വർദ്ധിച്ച് 8070 രൂപയായി. പവന് 280 രൂപ വർദ്ധിച്ച് 64,560 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8804 രൂപയും പവന് 70,432 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6603 രൂപയും പവന് 52,824 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,940 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വമ്പൻ വിലക്കയറ്റമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പോക്ക് മുന്നോട്ട് കുതിച്ചാൽ 3,000 ഡോളർ കടക്കാനും സമയം വിദൂരമല്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം തകരുന്നതും ഇന്ന് സ്വർണത്തിന് ശക്തിയായി. ഇന്നലെയും രൂപക്ക് വീഴ്ചയായിരുന്നു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇത് വ്യാപാരയുദ്ധത്തിനുള്ള തീവ്രത കൂട്ടി. അത് സ്വർണ വിലയേയും സ്വാധിനിച്ചു. ട്രംപിൻ്റെ തീരുമാനങ്ങൾ ആഗോള വിപണിയെ ആടിയുലക്കുമ്പോൾ ഓഹരി വിപണി വിറക്കുന്നു. ഇതെല്ലാം സ്വർണ വിലക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്.
യുദ്ധങ്ങൾ പ്രഖ്യാപിക്കുമ്പോൾ പൊന്നിൻ്റെ പവർ ഇനിയും ഉയരും. നിലവിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നു. അതിനാൽ ആളുകൾ വ്യാപകമായി നിക്ഷേപം നടത്തുകയും ലാഭം ഉറപ്പാക്കുകയും ചെയ്യുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 69,876 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,735 രൂപ കൊടുക്കണം. 5% പണിക്കൂലി കണക്കാക്കിയാൽ ഈ തുക വരും. ആഭരണത്തിൻ്റെ പണിക്കൂലി വ്യത്യാസപ്പെടുമ്പോൾ ഈ വിലയിൽ വ്യത്യാസം വരും. കാരണം 30 ശതമാനം വരെ പണിക്കൂലി കണക്കാക്കാൻ സാധ്യതയുണ്ട്.
2024 ഫെബ്രുവരിയിലെ സ്വർണ വില പരിശോധിച്ചാൽ വലിയ വ്യത്യാസമാണുള്ളത്. 2024 ഫെബ്രുവരി 20ന് 22 കാരറ്റ് സ്വർണത്തിന് പവന് 45880 രൂപയായിരുന്നു. അതായത് 18,680 രൂപയുടെ വർധനവാണ് ഒരു വർഷം കൊണ്ട് സംഭവിച്ചത്.
സ്വർണ നിക്ഷേപങ്ങളും നേട്ടവും
സ്വർണ നിക്ഷേപങ്ങളാണ് നിലവിൽ ട്രെൻഡിംഗ്. സ്വർണം ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് കണക്കാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണ നിക്ഷേപത്തിലൂടെ വമ്പൻ ലാഭം കൊയ്യാം. ഭാവിയിലേക്ക് സ്വർണം വാങ്ങാൻ പ്ലാനുള്ളവർക്കും സ്വർണ നിക്ഷേപങ്ങൾ ഉചിതമായ മാർഗമായിരിക്കും. മാത്രമല്ല വില ഉയരുന്നതിനാൽ പഴയ സ്വർണം പണയം വെക്കുന്നവർക്കും നേട്ടം ഉറപ്പാക്കാം.


Click it and Unblock the Notifications