ഓരോ ദിവസവും റെക്കോർഡ് മാത്രം. ഇന്നും സംസ്ഥാനത്തെ സ്വർണ വില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 320 രൂപ ഉയർന്ന് വില ആദ്യമായി 82,500 കടന്നു. സ്വർണം വാങ്ങുന്ന സാധാരണക്കാരുടെ കണ്ണു തള്ളുന്ന വിലക്കയറ്റമാണ് ഇന്നത്തേത്. ഇനി വെറും 440 രൂപ കൂടി വർദ്ധിച്ചാൽ പവൻ വില 83,000 എന്ന പുതിയ റെക്കോർഡിലേക്കും ഉയരും. സ്വർണ വിലയിലെ ഓരോ കുതിപ്പും രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ്.
സ്വർണ വിലയിലെ കയറ്റം സ്വർണ നിക്ഷേപകർക്കും വലിയ നേട്ടമുണ്ടാക്കുന്നു. എങ്കിലും സ്വർണം വാങ്ങുന്നവരുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ ഉയർന്ന് 10,320 രൂപയായി. ഒരു പവന് 320 രൂപ ഉയർന്ന് 82,560 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,03,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,258 രൂപയും പവന് 90,064 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8444 രൂപയും പവന് 67,552 രൂപയുമാണ്.
ഇന്നത്തെ വിലക്കയറ്റം സ്വർണം വാങ്ങുന്നവർക്ക് തിരിച്ചടിയാവുന്നു. 24K സ്വർണം പവന് ആദ്യമായി 90,000 രൂപയും കടന്നിരിക്കുന്നു. ഇത് ആഭരണ വിലയിലും വലിയ മുന്നേറ്റം പ്രതീക്ഷിക്കാം. രാജ്യാന്തര സ്വര്‍ണ വിപണിയിലെ കുതിച്ചുകയറ്റമാണ് ഈ മാറ്റങ്ങൾക്ക് കാരണം. ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,691.24 ഡോളറിലാണ്. വില 3,700 ഡോളറിലേക്കുള്ള ദൂരവും വിദൂരമല്ല.

റെക്കോർഡ് മുന്നേറ്റം
സ്വർണ വില ഇന്നും സർവ്വകാല റെക്കോർഡിൽ തുടരുന്നു. അമേരിക്കയുടെ പലിശ നിരക്ക് കാൽ ശതമാനം കുറച്ചതോടെയാണ് സ്വർണത്തിൻ്റെ ഈ കുതിച്ചുകയറ്റം. അമേരിക്കയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഈയാഴ്ച പുറത്തുവരാനിരിക്കുന്നു. ഇത് നിർണ്ണായകമായ കണക്കുകളാണ്. ഇത്തവണത്തെ പണപ്പെരുപ്പ കണക്ക് ആശ്വാസകരമാണെങ്കിൽ അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറയും. ഇത് വീണ്ടും സ്വർണ വിലക്ക് ആശ്വാസകരമാവും.
ഡൊണാൾഡ് ട്രംപ് എച്ച്1ബി വിസ പിൻവലിച്ചതിനാൽ ഓഹരി വിപണി സമ്മർദ്ദത്തിലായി. ഇത് രൂപയെ തളർത്തുകയും ആഭ്യന്തര സ്വർണവിലക്ക് കുതിക്കാനുള്ള വഴിയൊരുക്കുകയും ചെയ്തു. രൂപ തളരുമ്പോൾ സ്വർണത്തിൻ്റെ ഇറക്കുമതിച്ചെലവ് വർദ്ധിക്കുന്നു. ഇതാണ് ഇന്ത്യയിൽ സ്വർണ വില റെക്കോർഡിലേക്ക് ഉയരാൻ കാരണം.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നത്തെ വിലപ്രകാരം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 89,340 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,210 രൂപയും കരുതേണ്ടി വരും. സ്വർണ വില ഓരോ ദിവസവും കുതിക്കുന്നു.
സ്വർണ വിലയേക്കാൾ കൂടുതൽ തുക ആഭരണം വാങ്ങുമ്പോൾ കരുതേണ്ടി വരും. അത് പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജും ഈടാക്കുന്നതിനാലാണ്. എങ്കിലും സാധാരണക്കാർക്കാണ് ഈ കുതിപ്പ് നേരിട്ട് ബാധിക്കുന്നത്. ഒരു പവൻ്റെ വില 90,000 രൂപക്ക് അടുത്തെത്തിയിരിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications