കേരളത്തിൽ ഇന്നും സ്വർണ വില റെക്കോർഡ് കുതിപ്പിൽ തുടരുന്നു. എക്കാലത്തേയും ഉയർന്ന നിരക്കിലേക്ക് ഇന്നും എത്തിയിരിക്കുന്നു. 24K സ്വർണം പവന് 1 ലക്ഷം കടന്നിരിക്കുന്നു. ഇത് 22K സ്വർണ വിലയിലും ഉടൻ പ്രതീക്ഷിക്കാം. നിലവിലെ ട്രെൻഡ് പ്രകാരം, ഓരോ ദിവസവും സ്വർണ വില രാവിലെ കുതിക്കുമ്പോൾ ഉച്ചക്കു ശേഷം വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 240 രൂപയാണ് ഉയർന്നിരിക്കുന്നത്. ഉച്ചയോടെ വീണ്ടും വില കുതിക്കാൻ സാധ്യതയുണ്ടോ?
ആഭ്യന്തര വിപണിയിൽ സ്വർണ വില ഇനിയും കത്തിക്കയറാനുള്ള സാധ്യതയുണ്ട്. കാരണം ദീപാവലി ആഘോഷം എത്തുന്നതോടെ സ്വർണത്തിൻ്റെ ആവശ്യകത വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ വില 1 ലക്ഷത്തിലേക്ക് ഉയർന്നേക്കാം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ വർദ്ധിച്ച് 11,495 രൂപയായി. ഒരു പവന് 240 രൂപ വർദ്ധിച്ച് 91,960 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,14,950 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,540 രൂപയും പവന് 1,00,320 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9405 രൂപയും പവന് 75,240 രൂപയുമാണ്.

രാജ്യാന്തര സ്വർണ വില
ഇന്ന് രാജ്യാന്തര വിലയും നേട്ടം തുടരുന്നു. സ്പോട്ട് സ്വർണ വില ഔൺസിന് 4,057.13 ഡോളറിലെത്തി. അമേരിക്കയുടെ സാമ്പത്തിക രംഗത്തെ മാറ്റങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വില ഉയരുന്നതോടെ കേരളത്തിലും സ്വർണത്തിന് നേട്ടം തുടരുന്നു. സ്വർണത്തിന് മാത്രമല്ല വെള്ളി വിലയിലും ശക്തമായ കുതിപ്പുണ്ട്.
സംഘർഷം വർദ്ധിക്കുന്നു
ചൈനയും യുഎസും തമ്മിൽ വ്യാപാരയുദ്ധം വീണ്ടും ശക്തമാവുന്നു. ഇത് ആഗോള ഓഹരി വിപണികളെ സാരമായി ബാധിക്കും. ഇത് നിക്ഷേപകരെ കൂടുതലായും സ്വർണത്തിൽ നിക്ഷേപിക്കാനുള്ള അവസരം വർദ്ധിപ്പിക്കുന്നു. ഇത് സ്വർണ വില ഉയരാനും ഡോളറിൻ്റെ മൂല്യം ഇടിയാനും വഴിയൊരുക്കും.
ഇന്നത്തെ സ്വർണാഭരണ വില
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 99,500 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,480 രൂപയും കരുതേണ്ടി വരും. വിലക്കയറ്റം മൂലം ഒരു പവൻ ആഭരണ വില 1 ലക്ഷത്തിലേക്ക് എത്തുന്നു. ഇത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാവുന്നു. കാരണം വിവാഹത്തിനും മറ്റു ആഘോഷങ്ങൾക്കുമായി ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ വലിയ യുദ്ധം ചെയ്യേണ്ടി വരുന്ന സാഹചര്യമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications