സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് വിലക്കയറ്റം. പുതുവർഷത്തിലും സ്വർണത്തിൻ്റെ മുന്നേറ്റം വിപണിയിൽ കോളിളക്കം സൃഷ്ടിക്കുന്നു. ഇന്നും വില ഉയർന്നതിനാൽ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്കാണ് എത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരായ ആഭരണപ്രേമികൾക്ക് താങ്ങാനാവുന്നതല്ല. മാത്രമല്ല വിവാഹ പർച്ചേസുകൾക്ക് പ്ലാൻ ചെയ്യുന്നവർക്കും ഇത് വലിയ തിരിച്ചടിയാവുന്നു. ഇന്ന് മാത്രം പവന് കൂടിയത് 1,240 രൂപയാണ്.
കഴിഞ്ഞ ദിവസം പുറത്തു വന്ന അമേരിക്കയുടെ തൊഴിൽ കണക്കും, തൊഴിലില്ലായ്മ കണക്കുമാണ് സ്വർണത്തിന് കൂടുതൽ ശക്തിയായത്. ഇതാണ് ഇന്നും സ്വർണ വിലയിൽ കുതിച്ചു ചാട്ടത്തിനും കാരണമായത്. മാത്രമല്ല ഈ കണക്കുകൾ പുറത്ത് വിട്ടതോടെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ വിപണിക്കും കരുത്തേകാൻ യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വീണ്ടും അടിസ്ഥാന പലിശ നിരക്ക് കുറക്കാനുള്ള സാധ്യതയാണ് പ്രകടമാവുന്നത്.
പലിശ കുറയുമെന്ന സാധ്യത ഉയരുന്നതും സ്വർണ വിപണിയ്ക്ക് ആശ്വാസമാവുന്നു. കാരണം, പലിശ കുറയുമ്പോൾ ബാങ്ക് നിക്ഷേപങ്ങളെല്ലാം അനാകർഷകമാവുകയും, അതുവഴി സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് വർദ്ധിക്കുകയും ചെയ്യുന്നു. സ്വർണത്തിന് എല്ലാ കാലത്തും സുരക്ഷിത നിക്ഷേപമെന്ന പെരുമയുള്ളതിനാൽ അത് സ്വർണ വിലയുടെ കുതിപ്പിനും വഴിയൊരുക്കുന്നു.

ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 155 രൂപ ഉയർന്ന് 13,030 രൂപയായി. ഒരു പവന് 1,240 രൂപ ഉയർന്ന് 1,04,240 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,30,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 169 രൂപ ഉയർന്ന് 14,215 രൂപയും, പവന് 1,352 രൂപ ഉയർന്ന് 1,13,720 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 127 രൂപ ഉയർന്ന് 10,661 രൂപയും, പവന് 1,016 രൂപ ഉയർന്ന് 85,288 രൂപയുമായി.
രാജ്യാന്തര സ്വർണ വില കത്തിക്കയറുന്നു. ഇതാണ് കേരളത്തിലും സ്വർണ വില മുന്നേറാൻ കാരണമായത്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,568.06 ഡോളറിലെത്തി. യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിനെതിരെ ട്രംപ് ഭരണകൂടം ക്രിമിനൽ അന്വേഷണം നടത്തുമെന്ന വാർത്തകൾ ഡോളറിൻ്റെ മൂല്യം ഇടിയുന്നതിനും സ്വർണ വില ഉയരുന്നതിനും കാരണമായിട്ടുണ്ട്.
സ്വർണാഭരണ വില
ഇന്നും കേരളത്തിൽ സ്വർണ വിപണിയിൽ വമ്പൻ നേട്ടമാണ്. റെക്കോർഡ് വിലക്കയറ്റമാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. ഇത് ആഭരണ വിലയിലും ഒരുപോലെ പ്രകടമാവുന്നു. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,18,150 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 14,810 രൂപയോളവും ചിലവഴിക്കേണ്ടി വരും. 3% ജിഎസ്ടി, ഹോൾമാർക്ക് ഫീസ്, 10% പണിക്കൂലി എന്നിവയും ഈടാക്കിയപ്പോഴാണ് ഇത്രയും വില കണക്കാക്കുന്നത്. പണിക്കൂലി വർദ്ധിച്ചാൽ ആഭരണ വില ഇതിലും ഉയരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം



Click it and Unblock the Notifications