സാധാരണക്കാർക്ക് ഇരുട്ടടി: മഹാ നവമി ദിനത്തിൽ സ്വർണത്തിന് റെക്കോർഡ് കുതിപ്പ്; പവന് 87,000 രൂപ
ആഭരണപ്രേമികൾക്കും, വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും വീണ്ടും വെല്ലുവിളി ഉയർത്തി സ്വർണ വില കുതിക്കുന്നു. ഇന്നലെ രാവിലെ വമ്പൻ റെക്കോർഡിലേക്ക് ഉയർന്ന സ്വർണ വിലയിൽ ഉച്ചയോടെ കനത്ത ഇടിവുണ്ടായിരുന്നു. എന്നിട്ടും ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ സ്വർണ വില പിടിവിട്ടു. മഹാ നവമി ദിനത്തിൻ്റെ പരിശുദ്ധിയും നന്മയും നിറഞ്ഞ ഈ ശുഭ മുഹൂർത്തത്തിലും സാധാരണക്കാർക്ക് തീരാ ദുഖമായി സ്വർണ വില പുത്തൻ റെക്കോർഡിലേക്ക് ഉയർന്നിരിക്കുന്നു.
ഇന്ന് 22K സ്വർണം പവന് ആദ്യമായി 87,000 രൂപയിൽ എത്തിയിരിക്കുന്നു. ഇന്ന് മാത്രം പവന് കൂടിയത് 880 രൂപയാണ്. ഇന്നലെ 1,040 രൂപ ഉയർന്ന ശേഷമാണ് ഉച്ചയോടെ പവന് 640 രൂപ കുറഞ്ഞ് വില 86,120 രൂപയായിരുന്നു. ഇതിൽ നിന്നും വിരുദ്ധമായി ഇന്ന് വില കൂടിയതാണ് പുതിയ റെക്കോർഡിലേക്ക് നയിച്ചത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 110 രൂപ വർദ്ധിച്ച് 10,875 രൂപയായി. ഒരു പവന് 880 രൂപ വർദ്ധിച്ച് 87,000 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,08,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,864 രൂപയും പവന് 94,912 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8898 രൂപയും പവന് 71,184 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില കുതിച്ചുയരുന്നു. ഇന്ന് സ്പോട്ട് സ്വർണ വില 3,858.53 ഡോളറിലെത്തി. ഇതാണ് കേരളത്തിലും ഇന്ന് വില കുതിച്ചുയരാൻ കാരണമായത്.

ഇന്നത്തെ സ്വർണാഭരണ വില
സ്വർണത്തിൻ്റെ കുതിച്ചു കയറ്റം സാധാരണക്കാരെ വലക്കുന്നു. ഇന്ന് ശക്തമായി കുതിച്ചതോടെ വീണ്ടും റെക്കോർഡ് സൃഷ്ടിച്ചു. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 94,140 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,470 രൂപയും കരുതേണ്ടി വരും. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് ഈ തുകയിലെത്തുന്നത്. നിലവിൽ സ്വർണത്തിൻ്റെ വില കുതിച്ചതോടെ ആഭരണ വിലയിലും വമ്പൻ മുന്നേറ്റം ഉണ്ടായിരിക്കുന്നു.
ലാഭമെടുപ്പിൽ വീണില്ല, ഇന്ന് കുതിക്കുന്നു
തുടർച്ചയായി സ്വർണ വില കുതിച്ചുയർന്നതോടെ നിക്ഷേപകർ അമിതമായി ലാഭമെടുത്തതോടെ ഇന്നലെ ഉച്ചക്കു ശേഷം സ്വർണ വില ഇടിഞ്ഞിരുന്നു. എന്നാൽ രാജ്യാന്തര വില മുന്നേറ്റം നടത്തിയതോടെ ഇന്ന് വീണ്ടും സ്വർണ വില ഉയരുകയായിരുന്നു. അമേരിക്കയിലെ പലിശ നിരക്ക് വീണ്ടും കുറക്കുമെന്ന സൂചനകൾ നിലനിൽക്കുന്നത് സ്വർണ വിലക്ക് ആക്കം കൂട്ടുന്നുണ്ട്. അതിനാൽ തന്നെ തുടർച്ചയായി വിലക്കയറ്റം പ്രതീക്ഷിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


