സ്വർണത്തിന് ശരിക്കും ഭ്രാന്തു പിടിച്ചു... കത്തിക്കയറി സ്വർണം. 5 ദിവസത്തെ വിലക്കുറവിന് ഒടുവിലാണ് ഇന്നലെ വില അൽപം ഉയർന്നത്. എന്നാൽ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിനാണ് സാക്ഷ്യം വഹിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് പവന് 2,160 രൂപയാണ് കുതിക്കുന്നത്. 65,000ലേക്ക് ഇടിഞ്ഞ സ്വർണ വില വീണ്ടും 68,000ലേക്ക് കുതിച്ചിരിക്കുന്നു. സ്വർണം വാങ്ങാൻ മോഹിച്ചിരുന്നവർക്ക് ഇന്നത്തെ കയറ്റം വമ്പൻ തിരിച്ചടിയായി.
ഈ വിലക്കയറ്റം സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും തിരിച്ചടിയായി. സംസ്ഥാനത്ത് സ്വർണ വില ഒറ്റയടിക്ക് 2,000 രൂപക്ക് മുകളിൽ ഉയരുന്നത് അപൂർവ്വമാണ്. അതിനാൽ തന്നെ വലിയൊരു വിലക്കയറ്റത്തിനുള്ള ഒരു സൂചനയാണോ ഇന്നത്തെ കയറ്റം എന്നതും സംശയമുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 270 രൂപ വർദ്ധിച്ച് 8560 രൂപയായി. പവന് 2,160 രൂപ വർദ്ധിച്ച് 68,480 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 85,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9338 രൂപയും പവന് 74,704 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7004 രൂപയും പവന് 56,032 രൂപയുമാണ്.
രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,126.78 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 2,900 ഡോളറിലേക്ക് വീണിരുന്നെങ്കിലും ഇന്നലെ രാജ്യാന്തര വില കയറിയിരുന്നു. എന്നാൽ ഇന്ന് ഒറ്റയടിക്കാണ് കുതിച്ചത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ തകർച്ചയായിരുന്നു സംഭവിച്ചാണ്. അതാണ് ഇന്ന് കേരളത്തിൽ വില കുതിച്ചുയരാൻ കാരണമായത്.

പകരച്ചുങ്കത്തിൽ ചങ്കിടിപ്പോടെ... സ്വർണത്തിന് ഒരു കുലുക്കവുമില്ല...
90 ദിവസത്തേക്കാണ് താത്കാലികമായി താരിഫ് ചുമത്തുന്നത് നിർത്തിവെച്ചിരിക്കുന്നത്. എന്നാൽ ചൈനക്കുമേൽ യാതൊരു ഇളവും യുഎസ് നൽകിയിട്ടില്ല. മാത്രമല്ല ചൈനക്കുമേൽ യുഎസ് 125 ശതമാനത്തോളം തീരുവ വർദ്ധിപ്പിച്ചതോടെ സ്വർണ വില കത്തിക്കയറാൻ തുടങ്ങി. രാജ്യാന്തരവില ഔൺസിന് ഒറ്റയടിക്ക് 150 ഡോളറിനടുത്താണ് കയറിയത്.
അമേരിക്കയുടെ പണപ്പെരുപ്പ ഭീതി നിലനിൽക്കുന്നതിനാൽ സ്വർണ വില കുറയാനും സാധ്യതയുണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം വീണ്ടും ഉയർന്നാൽ യുഎസ് ഫെഡ് അടിസ്ഥാന പലിശ നിരക്ക് കുറക്കില്ല. അതു ഡോളറിന് ശക്തിയാർജ്ജിക്കും. അതിനാൽ സ്വർണ വില ഇടിയാൻ വഴിയൊരുക്കും.
പക്ഷേ ആഗോള ഓഹരി വിപണി താരിഫ് ശക്തിയിൽ തളരുന്നുണ്ട്. വിവിധ മേഖലകളിലെ ഓഹരികളാണ് ഓരോ ദിവസവും ഇടിയുന്നത്. ഈ സാഹചര്യത്തിൽ സ്വർണ വിലക്ക് അത് കരുത്തേകാനാണ് സാധ്യത കൂടുതൽ.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നത്തെ വിലക്കയറ്റത്തിൽ പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 74,116 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,265 രൂപ നൽകണം. ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്. ഈ വിലക്കയറ്റത്തിൽ സ്വർണാഭരണങ്ങളുടെ വിലയും ഉയരും. ഉയർന്ന പണിക്കൂലി ഈടാക്കിയാൽ ഇതിലും കൂടുതൽ വില കൊടുക്കേണ്ടി വരും. വിവാഹപാർട്ടികൾക്കും ആഭരണപ്രേമികൾക്കും ഇത്രയും വിലക്കയറ്റം താങ്ങാനാവില്ല. നേരത്തെ സംഭവിച്ച വിലക്കുറവ് തുടർന്നിരുന്നെങ്കിൽ ആഭരണ വില 69,000ലേക്ക് ഇറങ്ങിയേനെ.
സ്വർണം വാങ്ങുന്നുണ്ടോ?
ഈ വിലയിൽ സ്വർണം വാങ്ങുന്നത് എളുപ്പമല്ല. സ്വർണ മേഹങ്ങൾ അവസാനിപ്പിക്കാതെ നിങ്ങൾക്ക് സ്വർണത്തിൽ നിക്ഷേപിക്കാം. സ്വർണ നിക്ഷേപങ്ങൾക്ക് ഇതാണ് ഏറ്റവും ബെസ്റ്റ് ടൈം. ഭാവി സുരക്ഷിതമാക്കാനും ഭാവിയിൽ സ്വർണം വാങ്ങാൻ ആഗ്രഹിച്ചാലും സ്വർണ നിക്ഷേപങ്ങളിലൂടെ നേട്ടം കൊയ്യാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications