ഇസ്രായേൽ- ഇറാൻ സംഘർഷം കടുക്കുന്നു. ഇതോടെ ഇന്ന് കേരളത്തിലെ സ്വർണ വില എക്കാലത്തേയും ഉയർന്ന നിരക്കിലേക്ക് എത്തി. ഇന്ന് സ്വർണം പവന് 1,560 രൂപ കുതിച്ച് വില 74,000 കടന്നിരിക്കുന്നു. ഇതിനു മുന്നേ ഏപ്രിൽ മാസത്തിൽ 74,000 കടന്നിരുന്നുവെങ്കിലും അന്ന് പവന് 74,320 രൂപയായിരുന്നു വില. ഇത് ആഭരണപ്രേമികളെ നിരാശരാക്കുന്നു. നാളെയും വില കുതിച്ചാൽ പവൻ വില 75,000 ഭേദിക്കാനും സാധ്യത ഉണ്ട്.
തുടർച്ചയായ മൂന്നാമത്തെ ദിവസത്തിൽ കേരളത്തിൽ സ്വർണവിലെ തളരാതെ ശക്തിയാർജ്ജിക്കുന്നു. രാജ്യാന്തര വിലയും വമ്പൻ കുതിപ്പിൽ. ഇന്ന് വില കുതിച്ചതോടെ 24 കാരറ്റ് സ്വർണ വില 10 ഗ്രാമിന് 1 ലക്ഷം കടന്നിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 195 രൂപ ഉയർന്ന് 9295 രൂപയായി. പവന് 1,560 രൂപ ഉയർന്ന് 74,360 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,950 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,140 രൂപയും പവന് 81,120 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7605 രൂപയും പവന് 60,840 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയും കുതിച്ചുയരുന്നു. വില 3,500 ഡോളറിലേക്ക് കുതിക്കുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,428.24 ഡോളറിലെത്തി. ഇതിൻ്റെ പ്രതിഫലനമാണ് കേരളത്തിലെ കുതിപ്പിനും കാരണമായത്.

സ്വർണ വില റെക്കോർഡ് കുതിപ്പിൽ
ഇസ്രായേൽ- ഇറാൻ സംഘർഷം ശക്തമായി തുടരുന്നതോടെയാണ് സ്വർണ വില കുതിച്ചുയരുന്നത്. ടെഹ്റാനിലെ ആണവ കേന്ദ്രങ്ങളെയടക്കം ഇറാനിലെ വിവിധ മേഖലകളെ ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തോടെയാണ് പ്രശ്നം ഗുരുതരമായത്. ഇത്തരം യുദ്ധ സാഹചര്യങ്ങളിലും ഓഹരി നിക്ഷേപങ്ങളും കടപ്പത്രങ്ങളും ദുർബലമാവും. എന്നാൽ സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന പെരുമയുള്ളതിനാൽ സ്വർണ നിക്ഷേപങ്ങളിലേക്ക് ആളുകൾ വ്യാപകമായി എത്തും. ഇതോടെ സ്വർണ വില ഗണ്യമായി വർദ്ധിക്കുന്നു.
നിലവിലെ ഈ സംഘർഷങ്ങൾ തുടർന്നാൽ സ്വർണ വില വീണ്ടും കുതിക്കും. ആണവ കരാർ വിഷയത്തിൽ ഇറാൻ-യുഎസ് ചർച്ച സമവായത്തിൽ എത്തിയില്ല, അതിനാൽ ഇറാനെ യുഎസ് ആക്രമിക്കുമെന്നും പ്രഖ്യാപിച്ചു. ഇതെല്ലാം സ്വർണത്തിന് കരുത്തേകും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്ന് സ്വർണ വില വമ്പൻ കുതിപ്പിലാണ്. ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 80,473 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,105 രൂപയും കൊടുക്കേണ്ടി വരും.
അതായത് സ്വർണം പവന് ആദ്യമായി 80,000 രൂപ ഭേദിച്ചു, മാത്രമല്ല ഗ്രാം വില 10,000 കടന്നിരിക്കുന്നു. ഇതോടെ സാധാരണക്കാർക്ക് സ്വർണാഭരണം വാങ്ങുന്നത് ഏറെ പ്രയാസകരമായ കാര്യമാവുന്നു. 5 ശതമാനം എന്ന മിനിമം പണിക്കൂലിയിലാണ് ഈ തുക കണക്കാക്കിയത്. എന്നാൽ ഇതിലും ഉയർന്ന പണിക്കൂലി ഈടാക്കിയാൽ വില ഇനിയും ഉയരും.
സ്വർണ വില 75,000 കടക്കുമോ?
കണക്ക് പ്രകാരം ഇന്ന് കേരളത്തിലെ സ്വർണ വില എക്കാലത്തേയും റെക്കോർഡ് വിലയാണ്. നാളെയും ഇതുപോലെ കുതിച്ചാൽ ഒരുപക്ഷേ സ്വർണ വില പവന് 75,000 ഭേദിക്കാൻ സാധിച്ചേക്കും. അങ്ങനെ സംഭവിച്ചാൽ വാങ്ങൽ വില ക്രമാതീതമായി വീണ്ടും വർദ്ധിക്കും. സാധാരണക്കാർക്ക് ഇത് താങ്ങാവുന്നതിലും വലുതാവും. നിലവിലെ സാഹചര്യം പരിശോധിച്ചാൽ സ്വർണ നിക്ഷേപങ്ങൾ പരിഗണിക്കുന്നതാണ് ഭാവി നേട്ടങ്ങൾക്ക് ഗുണപ്രദം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications