സ്വർണ വില ഇന്നും മുന്നോട്ട് തന്നെ. ഇന്നലെ രണ്ടു തവണയാണ് വില കുതിച്ചത്. രാവിലെ നേരിയ കയറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഉച്ചയോടെ ഒറ്റയടിക്ക് പവന് 320 രൂപയാണ് കുതിച്ചത്. അതായത് ഇന്നലെ ഒറ്റദിവസം കൊണ്ട് സ്വർണം പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് ഉയർന്നത്. ഇത് അപ്രതീക്ഷിത കുതിപ്പായിരുന്നു. ഇന്നും മാറ്റമില്ലാതെ വില ഉയർന്നു എന്നത് സാധാരണക്കാർക്ക് നിരാശയുണ്ടാക്കുന്നു.
ഇന്ന് പവന് 480 രൂപയാണ് ഉയർന്നത്. ഇതോടെ വീണ്ടും പവന് 73,000 രൂപ കടന്നു. രാജ്യാന്തര വില ഇന്നലെ രാവിലെ ഇടിവിലായിരുന്നു, എന്നാൽ അത് ഉച്ചയോടെ വീണ്ടും കുതിച്ചുയർന്നതാണ് കേരളത്തിലും വില ഉയരാൻ കാരണമായത്. ഇതോടെ സ്വർണ നിക്ഷേപകർക്ക് ആവേശമായി.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 60 രൂപ ഉയർന്ന് 9170 രൂപയായി. ഒരു പവന് 480 രൂപ ഉയർന്ന് 73,360 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,004 രൂപയും 8 ഗ്രാമിന് 80,032 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7503 രൂപയും 8 ഗ്രാമിന് 60,024 രൂപയുമാണ്.
ഇന്ന് രാജ്യാന്തര വില കത്തിക്കയറുന്നു. ഇന്നലെ ഉച്ചക്കാണ് രാജ്യാന്തര സ്വർണ വില മുന്നേറിയത്. സ്പോട്ട് സ്വർണ വില ഔൺസിന് 3,350.53 ഡോളറിലെത്തി. വെള്ളി വിലയും കുതിപ്പിലാണ്.

കൈവിട്ട് പോയോ? കുതിച്ചുയർന്ന് പൊന്ന്
സ്വർണ വില ഇന്നും ശക്തിയാർജ്ജിച്ചു. ഇതോടെ നിക്ഷേപകർക്ക് ആവേശം വർദ്ധിക്കുന്നു. സ്വർണത്തിൻ്റെ വില കുതിച്ചുയരാൻ പ്രധാന കാരണം ഡോളറിൻ്റെ ഇടിവ് തന്നെയാണ്. അതായത് രാജ്യാന്തര സ്വർണ വ്യാപാരം ഡോളറിലായതിനാൽ, ഡോളർ തളരുമ്പോൾ സ്വർണം വാങ്ങുന്നതിന്റെ ചെലവ് കുറയും. ഇത് ഡിമാൻഡ് വർദ്ധിപ്പിക്കുകയും ഇതോടെ സ്വർണത്തിൻ്റെ വില ഉയരാനും വഴിയൊരുക്കും.
മറുവശത്ത് യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറയുമെന്ന വാർത്തകളും പ്രചരിക്കുന്നു. ഒരുപക്ഷേ പലിശ നിരക്ക് കുറഞ്ഞാൽ ഇതോടെ ഡോളർ ദുർബലമാവുകയും, സ്വർണം കൂടുതൽ ശക്തിയാർജ്ജിക്കുകയും ചെയ്യുന്നു. ഇതിനു പുറമേ ആഗോള വ്യാപാര പ്രതിസന്ധികളും സ്വർണത്തിന് കൂടുതൽ ശക്തി നൽകുന്നുണ്ട്.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് സ്വർണാഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. മിനിമം 5% പണിക്കൂലിയിൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 79,390 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,970 രൂപയും കരുതേണ്ടി വരും. സ്വർണ വില കത്തിക്കയറുമ്പോൾ ആഭരണത്തിൻ്റെ വിലയും കുതിക്കുന്നുണ്ട്. അടുത്ത സെഷനിലും വില കുതിച്ചാൽ സ്വർണാഭരണ വില 80,000 രൂപയിൽ എത്തും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications